ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടര്‍ പുറത്തിറങ്ങി. അമേരിക്കന്‍ ഇലക്’ട്രോണിക്സ് കമ്പനിയാണ് ഏറ്റവും ചെറിയ പോര്‍ട്ടബിള്‍ ഡസ്ക്ക്ടോപ്പ് കമ്പ്യൂട്ടര്‍ പുറത്തിറക്കിയത്. വിന്‍ഡോസ് 10 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറിന് കംഗാരു എന്നാണ് പേരിട്ടിരിക്കുന്നത്. എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക്കിന്റെ വലിപ്പം മാത്രമേ ഇതിനുള്ളു.
124 മില്ലി മീറ്ററാണ് കമ്പ്യൂട്ടറിന്റെ നീളം. 80.5 മീറ്റര്‍.വീതിയും 12.9 മില്ലി മീറ്റര്‍ ഘനവുമുള്ള കംഗാരുവിന് 200 മില്ലി ഗ്രാം മാത്രമേ ഭാരമുള്ളു. ക്വാഡ് കോര്‍ ഇന്റല്‍ ചെറിട്രൈല്‍ എസ്ഒസി, 2 ജിബി റാം, 32 ജിബി സ്റ്റോറേജ് കപ്പാസിറ്റി, തുടങ്ങിയ പ്രത്യേകതകളാണ് കംഗാരുവിനുള്ളത്. കമ്പ്യൂട്ടറിന്റെ സ്റ്റോറേജ് കപ്പാസിറ്റി ഉയര്‍ത്താന്‍ മൈക്രോ എസ്ഡി മെമ്മറി കാര്‍ഡ് ഉപയോഗിക്കാനും കഴിയും. ബാറ്ററി ചാര്‍ജ് 4 മണിക്കൂറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഇപ്പോള്‍ യുഎസില്‍ മാത്രം ലഭ്യതയുള്ള കംഗാരു നവംബര്‍ പകുതിയോടെ മൈക്രോസോഫ്റ്റ് സ്റ്റോറില്‍ വരുമെന്ന് പ്രതീക്ഷിക്കപ്പെന്നു. ന്യൂ എഗ് എന്ന വെബ് സൈറ്റില്‍ കംഗാരു ലഭ്യമാണ്. ഈ ഇത്തിരി കുഞ്ഞന്റെ വില ഏകദേശം 6500 രൂപയാണ്.