Showing posts with label Computer Hardware. Show all posts
Showing posts with label Computer Hardware. Show all posts

26 May 2015

പെൻഡ്രൈവ് (USB) എങ്ങനെ Bootable ആക്കി മാറ്റാം



നിങ്ങളിൽ പലർക്കും കമ്പ്യൂട്ടർ ഫോർമാറ്റ്‌ ചെയ്തതിനു ശേഷം നിങ്ങളുടെ കമ്പ്യൂട്ടറിൽ പുതിയ ഒ.എസ് ഇൻസ്റ്റാൾ ചെയ്യേണ്ടി വരുമ്പോൾ എപ്പോഴും Bootable DVD/CD എന്നിവകയാണ് നാം ഉപയോഗിക്കുന്നത്.എന്നാൽ ടെക്നോളജിയുടെ വളർച്ച ഇപ്പോൾ DVD/CD എന്നിവയെ അപ്രത്യക്ഷമാക്കുന്നു.
നമ്മുടെ USB എങ്ങനെ bootable ആക്കാം എന്നതിനെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്.ഇവിടെ ഞാൻ പെൻഡ്രൈവ് Bootable ആക്കാൻ നിങ്ങൾക്ക് ഒരു  സോഫ്റ്റ്‌വെയർ ഞാൻ പരിചയപെടുത്താം 


Universal USB Installer (UUI)

ഇത് വളരെ സിമ്പിൾ ആണ് മാത്രമല്ല ഈ സോഫ്റ്റ്‌വെയർ ഫ്രീ ആണ്.ഈ സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഡൌണ്‍ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.(For Windows Users)

പിന്നീട് സോഫ്റ്റ്‌വെയർ തുറക്കുക.ഒരു ഇൻസ്റ്റാൾ പ്രക്രിയ ഇവിടെ ആവശ്യമില്ല.താഴെ കാണുന്നതു പോലെയൊരു  വിൻഡോ സോഫ്റ്റ്‌വെയർ തുറക്കുമ്പോൾ പ്രത്യക്ഷ്യമാവും.അതിൽ Agree ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


പിന്നേ വരുന്ന വിൻഡോയിൽ നിങ്ങൾ നിങ്ങളുടെ ഒ എസ് ഏതാണ് എന്ന് ചൂസ് ചെയ്യുക,നിങ്ങളുടെ OS ന്റെ ഫയൽ (.iso) ചൂസ് ചെയ്യുക പിന്നീട് bootable 
ചെയ്യേണ്ട ഡ്രൈവ് ചൂസ് ചെയ്യുക.എന്നിട്ട് Create എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക 


create ബട്ടണ്‍ ക്ലിക്ക് ചെയ്തു കയിഞ്ഞാൽ താഴെ കാണുന്നത് പോലെ 
ഒരു വിൻഡോ ലഭ്യമാവും



.ആ process complete ആയാൽ നിങ്ങളുടെ പെൻഡ്രൈവ് bootable ആയി മാറും.


                                 ഷെയർ ചെയ്യാൻ മറക്കല്ലേ ..... :-)

14 May 2015

നിങ്ങളുടെ സ്മാർട്ട്‌ഫോണ്‍ ടച്ച്‌ സ്ക്രീൻ കമ്പ്യൂട്ടർ മൗസ് ആക്കാം


നിങ്ങളുടെ സ്മാർട്ട്‌  ഫോണ്‍ ടച്ച്‌ സ്ക്രീൻ കമ്പ്യൂട്ടർ മൗസ് ആക്കാം.ചില അത്യാവശ്യ ഘട്ടങ്ങളിൽ നിങ്ങൾക്ക് ഉപകാരപെടും.നിങ്ങളുടെ ആൻഡ്രോയിഡ്‌,വിൻഡോസ്‌,ഐ ഫോണ്‍ എന്നീ മൂന്ന് സ്മാർട്ട്‌ ഫോണുകളിലാണ് ലഭ്യമാവുന്നത്.നിങ്ങളുടെ ഫോണുകളിൽ  ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.നിങ്ങളുടെ ഫോണ്‍ ഒ എസ് അനുസരിച്ച് നിങ്ങൾക്ക് താഴെ കാണുന്ന ലോഗോയിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് നിങ്ങളുടെ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.




ഇനി ഏതു കമ്പ്യുട്ടറിലാണോ നിങ്ങൾക്ക് മൗസ് യൂസ് ചെയ്യേണ്ടത് ആ കമ്പ്യുട്ടറിൽ Remote Mouse Server എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക.
സോഫ്റ്റ്‌വയർ ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഡൌണ്‍ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം ഇൻസ്റ്റാൾ ചെയ്യുക 



നിങ്ങളുടെ മൊബൈലും കമ്പ്യൂട്ടറും ഒരേ നെറ്റ്-വർക്കിൽ ആയിരിക്കണം.(Same Wi-Fi connection)
സോഫ്റ്റ്‌വയർ ഇൻസ്റ്റാൾ ആയി കയിഞ്ഞതിനു ശേഷം മൊബൈൽ ആപ്പ് തുറന്നാൽ ഓട്ടോമാറ്റിക്ക് ആയി തന്നെ  നിങ്ങൾക്ക് നിങ്ങൾക്ക് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഐ പി അഡ്രസ്‌ കാണാൻ സാധിക്കും.അതിൽ ക്ലിക്ക് ചെയ്തു നിങ്ങൾക്ക് മൗസ് ഉപയോഗിക്കാം.അഥവാ ഓട്ടോമാറ്റിക് ആയി ഐ പി അഡ്രസ്‌ വന്നില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഐ പി അഡ്രസ്‌ എന്റർ ചെയ്യുകയോ QR കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാം.


5 May 2015

വിൻഡോസ്‌ ഗെയിമുകൾ ലിനക്സിൽ



വിൻഡോസ്‌ ഗെയിമുകൾ ലിനക്സിൽ...!ഈ തലക്കെട്ട് കാണുമ്പോ ഒരു പക്ഷെ നിങ്ങൾ ആശ്ചര്യ പെട്ടേക്കാം. വിൻഡോസ്‌  പ്രോഗ്രാമുകൾ ഉബുണ്ടുവിൽ പ്രവര്ത്തിപ്പിക്കുന്നതിനു ഉപയഗിക്കാവുന്ന സോഫ്റ്റ്‌-വെയർ ആണ് വൈൻ (WINE).എല്ലാ ഗെയിമുകളും സപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പ് പറയാനകിലെങ്കിലും മിക്ക വിൻഡോസ്‌ ഗെയിമുകളും കളിക്കാവുന്നതാണ്.താഴെ കാണുന്ന ഫോട്ടോയിൽ നിന്നും മനസ്സിലാക്കാം.


വൈൻ സോഫ്റ്റ്‌-വെയർ ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

ഉബുണ്ടുവിൽ വൈൻ ഇൻസ്റ്റാൾ ചെയ്യുന്നതിന് 'ഉബുണ്ടു സോഫ്റ്റ്‌ വെയർ സെന്റർ തുറക്കുക സേർച്ച്‌ ബോക്സിൽ 'Wine' എന്ന് ടൈപ്പ് ചെയ്യത് എന്റർ കീ
അമർത്തുക .Microsoft Windows Compatibility Layer(meta-package) എന്ന എൻട്രിയിൽ ക്ലിക്ക് ചെയ്യുക .ഇത് സിസ്റ്റതിലില്ലെങ്കിൽ ഇൻസ്റ്റാൾ ചെയ്യുക.

എന്നിട്ട് ഗെയിമിന്റെ സി ഡി യോ അല്ലെങ്കിൽ ഫോൾഡറോ തുറക്കുക.Setup ഫയൽ Wine Windows program Loader എന്ന് ചൂസ് ചെയ്യുക അപ്പോൾ അവ വിന്ഡോസിൽ ഉള്ളത് പോലെ വർക്ക്‌ ചെയ്യും 

3 May 2015

ഇന്റർനെറ്റ്‌ എക്സ്പ്ലൊറർ നു പിൻഗാമി മൈക്രോസോഫ്റ്റ് എഡ്ജ്




ഇന്റർനെറ്റ്‌ എക്സ്പ്ലൊറർ നു പിൻഗാമി മൈക്രോസോഫ്റ്റ് എഡ്ജ്.പ്രൊജക്റ്റ്‌ സ്പാർടാന എന്ന കോഡ് വാക്യത്തിൽ ആയിരുന്നു മൈക്രോസോഫ്റ്റ് ഈ ബ്രൌസർ വികസിപ്പിചിരുന്നത്.വിൻഡോസ്‌ 10 ൽ എഡ്ജ് ആയിരിക്കും ഡിഫോൾട്ട് ബ്രൌസർ .
 


വളരെ ആകർഷകമായ  രീതിയിലാണ് ബ്രൌസർ വിൻഡോ 

മൈക്രോസോഫ്റ്റ് ന്റെ പേർസണൽ അസിസ്സ്റ്റന്റ് ആയ കോർട്ടാനയും ഉള് കൊള്ളിച്ചതാണ് പുതിയ ബ്രൌസർ .പി ഡി ഫ് ഫയലുകൾ വായിക്കാനായി റീഡർ  ആപ്പും ചേർന്നതാണ് എഡ്ജ് ബ്രൌസർ.പഴയ ലോഗോ യിൽ ചില മാറ്റങ്ങളുമായാണ് പുതിയ ലോഗോ .

താഴെ കാണുന്ന വീഡിയോ എഡ്ജ് നെ നിങ്ങൾക്ക് പരിച്ചയപെടുത്തുന്നു 



9 September 2014

IP അഡ്രസ്‌ കണ്ടെത്തുന്നത് എങ്ങനെ?


ഐ പി അഡ്രസ്‌ അഥവാ ഇന്റർനെറ്റ്‌ പ്രോടോകോൾ അഡ്രസ്‌ എങ്ങനെ കണ്ടെത്താം.ഇന്റർനെറ്റ്‌ കമ്പ്യൂട്ടർ ഫീൽഡിൽ നിങ്ങൾ ഏറ്റവും കൂടുതൽ  കേട്ട ഒന്നായിരിക്കും ഐ പി അഡ്രസ്‌.ഓരോ കമ്പ്യൂട്ടർ സിസ്റ്റം ത്തിനും പ്രിൻറർ പോലുള്ള ഉപകരണങ്ങൾക്ക് ഉണ്ടാവുന്ന വ്യത്യസ്തമായി ഉണ്ടാവുന്ന വിലാസമാണ് ഐ പി അഡ്രസ്‌.

                                        Eg:192.162.0.02
മുകളിൽ കാണിച്ചത് പോലെയുള്ളതായിരിക്കും ഐ പി അഡ്രസ്‌.നിങ്ങൾ ഒരു വിൻഡോസ്‌ യൂസർ ആണെങ്കിൽ താഴെ കാണുന്നത് പോലെ ചെയ്‌താൽ നിങ്ങള്ക്ക് ഐ പി അഡ്രസ്‌ കണ്ടെത്താം.

സ്റ്റാർട്ട്‌ ബട്ടണ്‍ ക്ലിക്ക് ചെയ്ത് അതിൽ നിന്നും 'റണ്‍' എന്നതിൽ ക്ലിക്ക് ചെയ്യുക തുടർന്ന് അതിൽ 'cmd' എന്ന് ക്ലിക്ക് ചെയ്യുക.അപ്പോൾ നിങ്ങൾക്ക് കമ്മാണ്ട് പ്രോമ്പ്റ്റ് വിന്ഡോ ലഭിക്കുന്നതാണ്‌.
അതിൽ 'ipconfig' എന്ന് ടൈപ്പ് ചെയ്ത് എന്റർ ബട്ടണ്‍ പ്രസ്‌ ചെയ്യുക.അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഐ പി അഡ്രസ്സും മറ്റു വിവരങ്ങളും ലഭിക്കും.താഴെയുള്ള ചിത്രത്തിൽ ഉള്ളത് പോലെ.


ഇത് ഷെയർ ചെയ്യാൻ മറക്കരുത്.............!!!!!!