Showing posts with label Windows Phone. Show all posts
Showing posts with label Windows Phone. Show all posts

28 June 2015

Whatsapp Calling ഇനി വിൻഡോസ്‌ ഫോണിലും

http://informermalayali.blogspot.com/2015/06/whatsapp-calling.html

കാത്തിരിപ്പിനൊടുവിൽ ഇനി വിൻഡോസ്‌ യൂസെർസിനും whatsapp calling സേവനം ആസ്വാധിക്കം .കയിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കിയ പുതിയ പതിപ്പായ 2.12.60 Whatsapp ഈ സേവനം ഉൾകൊള്ളിച്ചിരിക്കുന്നത്.Whatsapp calling വിൻഡോസ്‌ 8 & അതിന് ശേഷമുള്ള പതിപ്പുകളിലെക്കാണ് Whatsapp calling സേവനം ലഭ്യമാവുന്നത്.Whatsapp calling ലഭ്യമാവാൻ നിങ്ങളുടെ ഫോണിൽ നിലവിലുള്ള Whatsapp അപ്ഡേറ്റ് ചെയ്‌താൽ മാത്രം മതി.ഈ കയിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു Whatsapp calling ആൻഡ്രോയിഡ് യൂസേർസിന് ലഭ്യമായിരുന്നത്.വളരെ മികവോട് കൂടിയാണ് Whatsapp പുതിയ പതിപ്പ്.calling
സേവനം കൂടാതെ ഓഡിയോ സെൻറ് ചെയ്യാനുള്ള ഓപ്ഷൻ കൂടെ Whatsapp ഉൾപെടുത്തിയത്‌ വിൻഡോസ്‌ യൂസേർസിന് ആശ്വാസമാകും.
താഴെ കാണുന്ന പോലെയുള്ള ഒരു വിൻഡോയാണ് നമുക്ക് കാൾ ചെയ്യുമ്പോൾ ലഭ്യമാവുന്നത്.

താഴെ കാണുന്ന വിൻഡോ കാൾ ലിസ്റ്റ് കാണിക്കുന്നു . 

ഫോണ്‍ അപ്ഡേറ്റ് ചെയ്‌താൽ നിങ്ങളുടെ വിൻഡോസ്‌ ഫോണിലും whatsapp calling ലഭ്യമാവും.താഴെ കാണുന്നതു പോലെ നിങ്ങളുടെ Whatsapp ആപ്പിലും കാൾ ബട്ടണ്‍ ഉണ്ടായിരിക്കും.

ഇനി മറ്റൊരു പ്രത്യേകത എന്തെന്നാൽ വിൻഡോസ്‌ ഫോണിലെ whatsapp ആപ്പിന്റെ വലിയൊരു ന്യൂനതയാണ് ഇപ്പോൾ ഒഴിവാക്കപെട്ടിട്ടുള്ളത്‌.ഓഡിയോ സെൻറ് ചെയ്യാൻ സാധ്യമല്ല എന്നതായിരുന്നു ആ ന്യുനത.താഴെ കാണുന്ന ഫോട്ടോയിൽ കാണുക ....

ഷെയർ ചെയ്യാൻ മറക്കരുത് ..... :-)


4 June 2015

8 സവിശേഷതകളോട് കൂടി വിൻഡോസ്‌ 10




ഈ വരുന്ന ജൂലൈ 29 നു മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന വിൻഡോസ്‌ 10 പതിപ്പിന്റെ 8 സവിശേഷതകൾ നമുക്കിവിടെ പരിചയപെടാം.

1.Cortana



മൈക്രോസോഫ്റ്റ്ന്റെ ഡിജിറ്റൽ അസിസ്റ്റന്റ്റ് ആയ കോർട്ടാന വിൻഡോസ്‌ ഫോണുകളിൽ നേരത്തെ തന്നെ പ്രശസ്തി ആർജിചിരുന്നു 


.ആപ്പിൾ ഫോണുകളിലെ സിറി ആൻഡ്രോയിഡ് ഫോണിലെ ഗൂഗിൾ നൗ എന്നൊക്കെ പോലെ ഒന്ന് തന്നെ,അതായതു ഫോണ്‍ തൊടാതെ തന്നെ കാൾ ചെയ്യാനും,ഇമെയിൽ,മെസ്സേജ് അയക്കാനും,ബ്രൌസ് ചെയ്യാനും,കാലാവസ്ഥ മനസ്സിലാക്കാനും കോർട്ടാന നമ്മെ സഹായിക്കും, പക്ഷേ അതിനെക്കാൾ മികവുറ്റതെന്നു  ഈ കയിഞ്ഞ ലോക കപ്പ്‌ മത്സരത്തിൽ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കു മുമ്പായി, ബ്രസീല്‍ കൊളംബിയയോടും ജര്‍മനി ഫ്രാന്‍സിനേയും പരാജയപ്പെടുത്തുമെന്ന് കോര്‍ട്ടാന പ്രവചിച്ചു. അത് ശരിയാവുകയും ചെയ്തു. എന്നാല്‍ അവിടെ തീര്‍ന്നില്ല, അടുത്ത ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ അര്‍ജന്റീനയും ഹോളണ്ടുമാണ് വിജയിക്കുക എന്നും പ്രവചിച്ചു. അതും ശരിയായി.

2.Microsoft Edge 



മൈക്രോസോഫ്റ്റ് എക്സ്പ്ലൊറനു പകരക്കാരൻ എന്ന് വേണമെങ്കിൽ പറയാം.എഡ്ജ് ബ്രൌസേരിനെ കുറിച്ചറിയാന് ഈ ലിങ്ക് തുറക്കു >>> ഇന്റർനെറ്റ്‌ എക്സ്പ്ലൊറർ നു പിൻഗാമി മൈക്രോസോഫ്റ്റ് എഡ്ജ്

3.Office on windows


ഓഫീസിന്റെ പുതിയ പതിപ്പായ ഓഫീസ് 2016.കൂടുതൽ മികവുകളോട് കൂടെ വിൻഡോസ്‌ 10 പതിപ്പിൽ ലഭ്യമാണ്.പവർപൊയന്റ്,ഔറ്റ്ലൂക്,വേർഡ്‌,എക്സെൽ എന്നിവ കൂടുതൽ മികവോട് കൂടെയാണ് വിൻഡോസ്‌ 10 ൽ ഉള്കൊള്ളിചിരിക്കുന്നത്‌.

4.Xbox live and integrated Xbox app


Xbox എന്നുള്ളത് മിക്രോസോഫ്ട്ട്ന്റെ ഒരു ഗയിമിംഗ് സംവിധാനമാണ്.വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ Xbox ഗയിമിംഗ് മേഖലയിൽ ഒരു വലിയ തരങ്കം തന്നെ സൃഷ്ട്ടിചിട്ടുണ്ട്.

5.New Photos,Videos,Music,Maps,People,Mail & Calendar Apps



വിൻഡോസ്‌ 8 & 8.1 ൽ വളരെ സുപരിചിതമായ ഈ ആപ്പുകൾ കൂടുതൽ പുതുമകളോടെയും കൂടുതൽ ഫീചർസ് ഉൾപെടുത്തി കൊണ്ടുമാണ് വിൻഡോസ് 10 ഈ ആപ്പുകൾ പുറത്തിറക്കുന്നത്.

6.Windwos Continuum


നമ്മുടെ വിൻഡോസ്‌ ഫോണുകൾ വലിയ സ്ക്രീനുകളുമായി കണക്ട് ചെയ്യുമ്പോൾ വിൻഡോസ്‌ ഫോണ്‍ ഒരു പി സി യായി പ്രവർത്തിക്കും.മിക്രോസോഫ്ട്ട്ന്റെ ഒരു പുതിയ ഫീച്ചർ ആണിത്.

7.Windows Hello 



വിൻഡോസ്‌ ഉപയോഗിക്കുന്നവരുമായി കൂടുതൽ അടുപ്പം സൃഷ്ട്ടിക്കാൻ വേണ്ടി മൈക്രോസോഫ്റ്റ് വിൻഡോസ്‌ 10 ൽ ഉൾകൊള്ളിച്ച ഒരു അത്യുഗ്രൻ ഫീച്ചർ തന്നെയാവുന്നു ഹലോ,സിസ്റ്റം ലോഗ് ഇന്,ലോഗ് ഔട്ട്‌,എന്നിങ്ങനെയുള്ള പ്രവര്ത്തികൾ ചെയ്യുംപോയും.ലോഗ് ഇൻ 
ചെയ്യുന്നതിൽ കൂടുതൽ സുരക്ഷ ഉറപ്പക്കുന്നതുമാവുന്നു ഹലോ.

8.Windows Store 


കൂടുതൽ മികവുറ്റതും,സവിശേഷതകൾ നിറഞ്ഞതുമായ രീതിയിലാണ് വിൻഡോസ്‌ 10 ൽ സ്റ്റോർ 

വിൻഡോസ്‌ 10 ജൂലൈ 29 ന്



കാത്തിരിപ്പിനൊടുവിൽ വിൻഡോസ്‌ 10 ജൂലൈ 29 നു നമ്മുക്ക് ലഭ്യമാവും.വിൻഡോസ്‌ 7 & 8 യൂസേർസിന് ഫ്രീ Upgrade ഉണ്ട് എന്നുള്ളതാണ് ഇതിന്റെ പ്രധാന സവിശേഷത.മൈക്രോസോഫ്റ്ന്റെ ഡിജിറ്റൽ അസിസ്റ്റന്റ് ആയ കോർട്ടാന ഉൾകൊള്ളുന്നതാണ് പുതിയ വിൻഡോസ്‌.വിൻഡോസ്‌ 10 പുറത്തിറക്കുന്നതിനെ കോർട്ടാന ടെക്നിക്കൽ പ്രിവ്യുൽ പറഞ്ഞത് താഴെ കേൾക്കാം


                        


താഴെയുള്ള ചിത്രം വിൻഡോസ്‌ 10 ന്റെ പ്രിവ്യൂ ആണ് ......
ആദ്യ റിലീസിൽ വിൻഡോസ്‌ 10 ഡെസ്ക്ടോപ്പ് & ലാപ്ടോപ് ,ടാബ്ലെറ്റ്‌  പതിപ്പുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ.സൗജന്യമായി Upgrade ചെയ്യുവാൻ നാം ആദ്യം വിൻഡോസ്‌ 10 റിസേർവ് ചെയ്യണം,പിന്നീട് ഡൌണ്‍ലോഡ് ലഭ്യമാവുമ്പോൾ നമുക്ക് ഡൌണ്‍ലോഡ് ചെയ്യുകയോ റിസർവേഷൻ ക്യാൻസൽ ചെയ്യുകയോ ചെയ്യാം.എങ്ങനെ upgrade ചെയ്യാം എന്നറിയാൻ .. Click here 

കൂടുതൽ ആകർഷകമായ രീതിയിലും,കൂടുതൽ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട് വിൻഡോസ്‌ 10 പതിപ്പ്.വിൻഡോസ്‌ 10 നെ കുറിച് കൂടുതൽ ഈ
വീഡിയോയിലൂടെ മനസ്സിലാക്കാം


           

വിൻഡോസ്‌ 10 ന്റെ വ്യത്യസ്തമാക്കുന്ന 8 സവിശേഷതകൾ എന്തെല്ലാം നമ്മുക്കതിവിടെ വായിക്കാം Click Here

18 May 2015

വിൻഡോസ്‌ ഫോണിൽ മലയാളം ടൈപ്പ് ചെയ്യാം


നിങ്ങളുടെ വിൻഡോസ്‌ ഫോണിൽ മലയാളം ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്പിനെയാണ് നിങ്ങൾക്ക് ഞാൻ ഇന്ന് ഇവിടെ പരിചയപെടുത്തുന്നത്.
ഇത് വളരെ ഉപകാരപ്രദമായ ആപ്പ് ആണ് എന്നുള്ളതിൽ സംശയിക്കാനില്ല.

ടൈപ്പ് ചെയ്യാനുള്ള സ്പേസിൽ നമ്മൾ ഇംഗ്ലീഷിൽ മലയാളം (മംഗ്ലീഷ്) ടൈപ്പ് ചെയ്യ്ത് സ്പേസ് അല്ലെങ്കിൽ എന്റർ പ്രസ്‌ ചെയ്യുമ്പോൾ നാം ടൈപ്പ് ചെയ്തത് മലയാളത്തിൽ ആവുകയും നമ്മുക്ക് കൂടുതൽ വാക്കുകൾ ഈ ആപ്പ് കാണിച്ചു തരും .

ടൈപ്പ് ചെയ്തത് നമുക്ക് ട്വിറ്റെർ,ഫേയ്സ്ബുക്ക്,വാട്സാപ്പ്,SMS,ഇ-മെയിൽ വഴി ആപ്പ് വഴി തന്നെ ഷെയർ അല്ലെങ്കിൽ പോസ്റ്റ്‌ ചെയ്യാവുന്നതാണ്.ഈ ആപ്പിന്റെ ബാക്ക്ഗ്രൌണ്ട് പിക്ചർ മാറ്റാനും സാധിക്കും എന്നുള്ളത് ഇതിന്റെ ഒരു  സവിശേഷതയാണ്. ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഡൌണ്‍ലോഡ്]ബട്ടണിൽ ക്ലിക്ക് ചെയ്യുക




ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത് 

14 May 2015

നിങ്ങളുടെ സ്മാർട്ട്‌ഫോണ്‍ ടച്ച്‌ സ്ക്രീൻ കമ്പ്യൂട്ടർ മൗസ് ആക്കാം


നിങ്ങളുടെ സ്മാർട്ട്‌  ഫോണ്‍ ടച്ച്‌ സ്ക്രീൻ കമ്പ്യൂട്ടർ മൗസ് ആക്കാം.ചില അത്യാവശ്യ ഘട്ടങ്ങളിൽ നിങ്ങൾക്ക് ഉപകാരപെടും.നിങ്ങളുടെ ആൻഡ്രോയിഡ്‌,വിൻഡോസ്‌,ഐ ഫോണ്‍ എന്നീ മൂന്ന് സ്മാർട്ട്‌ ഫോണുകളിലാണ് ലഭ്യമാവുന്നത്.നിങ്ങളുടെ ഫോണുകളിൽ  ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.നിങ്ങളുടെ ഫോണ്‍ ഒ എസ് അനുസരിച്ച് നിങ്ങൾക്ക് താഴെ കാണുന്ന ലോഗോയിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് നിങ്ങളുടെ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.




ഇനി ഏതു കമ്പ്യുട്ടറിലാണോ നിങ്ങൾക്ക് മൗസ് യൂസ് ചെയ്യേണ്ടത് ആ കമ്പ്യുട്ടറിൽ Remote Mouse Server എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക.
സോഫ്റ്റ്‌വയർ ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഡൌണ്‍ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം ഇൻസ്റ്റാൾ ചെയ്യുക 



നിങ്ങളുടെ മൊബൈലും കമ്പ്യൂട്ടറും ഒരേ നെറ്റ്-വർക്കിൽ ആയിരിക്കണം.(Same Wi-Fi connection)
സോഫ്റ്റ്‌വയർ ഇൻസ്റ്റാൾ ആയി കയിഞ്ഞതിനു ശേഷം മൊബൈൽ ആപ്പ് തുറന്നാൽ ഓട്ടോമാറ്റിക്ക് ആയി തന്നെ  നിങ്ങൾക്ക് നിങ്ങൾക്ക് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഐ പി അഡ്രസ്‌ കാണാൻ സാധിക്കും.അതിൽ ക്ലിക്ക് ചെയ്തു നിങ്ങൾക്ക് മൗസ് ഉപയോഗിക്കാം.അഥവാ ഓട്ടോമാറ്റിക് ആയി ഐ പി അഡ്രസ്‌ വന്നില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഐ പി അഡ്രസ്‌ എന്റർ ചെയ്യുകയോ QR കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാം.


1 October 2014

പുതുമകളോടെ വിൻഡോസ്‌ 10

വിൻഡോസ്‌ 9 പുറത്തിറക്കുമെന്നു കാത്തിരുന്നവര്ർക്ക് തിരിച്ചടി.വിൻഡോസ്‌ 9 ഇല്ലാതെ വിൻഡോസ്‌ 8 ന് ശേഷം മൈക്രോസോഫ്റ്റ് വിൻഡോസ്‌ 10 പുറത്തിറക്കി.
ഏറെ പുതുമകളോടെയുള്ളതാണ് വിൻഡോസ്‌ 10.
വിൻഡോസ്‌ 8 ന്റെ പല സവിശേഷതകൾ ഇതിലുണ്ട്.വിൻഡോസ്‌ 8 നു ഉണ്ടായിരുന്ന പല പോരായ്മകളും നികതിയിട്ടുണ്ടെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്.

വിന്ഡോസ് 10 ടീമിലുള്ള ഒരു സോഫ്റ്റ്‌വയർ ദെവെലപെർ വിൻഡോസ്‌ 8 നെ കുറിച്ച് വെക്തമാക്കുന്ന വീഡിയോ താഴെ ഉണ്ട്.



വിൻഡോസ്‌ 7 ൽ ഉള്ള സ്റ്റാർട്ട്‌ മെനു തിരിച്ചു വന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.പക്ഷെ വിന്ഡോസ് 8 ൽ ഉള്ള ടൈലുകൾ അവിടെ ഉണ്ടായിരിക്കും.
പുതിയ ഒപെരടിംഗ് സിസ്റ്റം മൊബൈൽ,ലാപ്ടോപ്,ടാബ്ലെറ്റ്,ഡെസ്ക്ടോപ്പ് എന്നിവയില എല്ലാം അന്യോജ്യമായ രീതിയിലാണ്.
ഇന്നലെ പബ്ലിഷ് ചെയ്തത് വിൻഡോസ്‌ 10  ന്റെ ഡെമോ ആണ്.2015 ഓടെ പൂര്ണമായ വെർഷൻ ഇറക്കുമെന്നാണ് മൈക്രോസോഫ്ട്‌ വ്യെക്തമാക്കുനത്.