Showing posts with label Social Network. Show all posts
Showing posts with label Social Network. Show all posts

8 August 2015

വാട്സ്ആപ്പിന് വെല്ലുവിളിയായി "സോമ"



വാട്സ്ആപ്പ് മെസ്സേജിങ്ങിനു വെല്ലുവിളിയുമായി പുതിയ ആപ്പ് രംഗത്ത്.മെസ്സെജിങ്ങും,ഫോണ്‍കാൾ,പുറമേ HD വീഡിയോ ചാറ്റിംഗ് എന്നി സവിശേഷതകളുമായിട്ടാണ് സോമയുടെ കടന്നു വരവ്വ്.



ഇൻസ്റ്റന്സ എന്ന കമ്പനിയാണ് ഈ ആപ്പിനു പിന്നിൽ.വളരെ പെട്ടന്ന് തന്നെ ഈ ആപ്പ് തരംഗമായി മാറിയിട്ടുണ്ട്.ഇതിന്റെ പ്രധാനപെട്ട സവിശേഷത എന്തെന്നാൽ ഇത് ആജീവനാന്തം സൗജന്യമാണ്,മാത്രമല്ല ഒരു ഗ്രൂപ്പിൽ 500 മെംബെർസിനെ ഉൾപെടുത്താം.താഴെ കാണുന്ന വീഡിയോ കാണാം...

വാട്സ്ആപ്പിനോട് ഏറെ കുറെ ഒരു പോലെ തന്നെയാണെങ്കിലും  
ഈ ആപ്പിനെതിരെ കൂടുതൽ വിമർശനങ്ങളും,പോരായ്മകളും ഇതിനോടൊപ്പം തന്നെ പ്രചരിക്കുന്നുണ്ട്.ഫോണ്‍ കാൾ,വീഡിയോ കാൾ വ്യക്തമാവുന്നില്ല എന്നൊക്കെ പരാതികൾ ഉണ്ട്.

ആപ്പ് ഡൌണ്‍ലോഡ് ചെയ്യാൻ താഴെ കാണുന്ന ഐക്കണിൽ ക്ലിക്ക് ചെയ്യൂ



NB :  സോമയെക്കുരിച്ച്   അഭ്യുഹങ്ങൾ  പരക്കുന്നതിനാൽ  ഞങ്ങൾ സോമയെ പ്രോത്സാഹിപ്പിക്കുന്നില്ല

30 June 2015

ഫേസ്ബുക്ക്‌ ലൈറ്റ് ഇന്ത്യയിൽ


വേഗത കുറഞ്ഞ ഇന്റർനെറ്റ്‌ കണക്ഷൻ ഉപയോഗിക്കുന്നവർക്കായി ഫേസ്ബുക്ക്‌ ലൈറ്റ് ഇന്ത്യയിൽ ഇന്ന് പുറത്തിറങ്ങുന്നു.എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും സപ്പോർട്ട് ചെയ്യുന്നതാണ്.1MB യെ ആപ്പ് Size .2G ഉപയോഗിക്കുന്നവർക്ക് വേണ്ടി രൂപകൽപ്പന ചെയ്തതാണ് ഈ ആപ്പ്.

താഴെ കാണുന്നത് ന്യൂസ്‌ ഫീഡ് ഭാഗമാണ് 


ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുന്ന ഫോട്ടോ പ്രി വ്വ്യു  


മെസ്സേജ് ! നിലവിലുള്ള ഫേസ്ബുക്ക്‌ ആപ്പിൽ മെസ്സേജ് ചെയ്യാൻ സാധ്യമല്ല അതിനു മെസ്സെഞ്ചർ ആപ്പിനെ തന്നേ ആശ്രയികേണ്ടിയിരുന്നു.


നോട്ടിഫികേഷൻ 



എന്തു കൊണ്ടും വളരേ നല്ലൊരു ആപ്പ് ആണ് ഫേസ്ബൂക്ക് ലൈറ്റ് എന്നുള്ളതിൽ തർക്കമില്ല.ആപ്പ് ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഡൌണ്‍ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക 

23 June 2015

ഫോട്ടോ ഷെയറിംഗ് ആപ്പുമായി ഫെയ്സ്ബുക്ക്‌


സോഷ്യൽ നെറ്റ്-വർക്കിംഗ് സൈറ്റുകളിൽ ഫോട്ടോ ഷെയർ ചെയ്യുന്നതിന്
വേണ്ടി facebook നിർമ്മിച്ച Moments എന്ന പേരിൽ അറിയപെടുന്ന ഒരു  ആപ്പ് ആണ്.ഇത് ആൻഡ്രോയിഡ് iOS ഫോണുകളിൽ ലഭ്യമാണ്.ആപ്പിനെ 
കുറിച് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണുക


ആപ്പ് ഡൌണ്‍ലോഡ് ചെയ്യേണ്ടവർ iOS യൂസേർസ് ആപ്പിൾ ഐക്കണ്‍ ക്ലിക്ക് ചെയ്യുക  ആൻഡ്രോയിഡ് യൂസേർസ് ആൻഡ്രോയിഡ് ഐക്കണിൽ ക്ലിക്ക് ചെയ്യുക 
                                    


Moments Apk ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഐക്കണിൽ ക്ലിക്ക് ചെയ്യുക


4 June 2015

8 സവിശേഷതകളോട് കൂടി വിൻഡോസ്‌ 10




ഈ വരുന്ന ജൂലൈ 29 നു മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന വിൻഡോസ്‌ 10 പതിപ്പിന്റെ 8 സവിശേഷതകൾ നമുക്കിവിടെ പരിചയപെടാം.

1.Cortana



മൈക്രോസോഫ്റ്റ്ന്റെ ഡിജിറ്റൽ അസിസ്റ്റന്റ്റ് ആയ കോർട്ടാന വിൻഡോസ്‌ ഫോണുകളിൽ നേരത്തെ തന്നെ പ്രശസ്തി ആർജിചിരുന്നു 


.ആപ്പിൾ ഫോണുകളിലെ സിറി ആൻഡ്രോയിഡ് ഫോണിലെ ഗൂഗിൾ നൗ എന്നൊക്കെ പോലെ ഒന്ന് തന്നെ,അതായതു ഫോണ്‍ തൊടാതെ തന്നെ കാൾ ചെയ്യാനും,ഇമെയിൽ,മെസ്സേജ് അയക്കാനും,ബ്രൌസ് ചെയ്യാനും,കാലാവസ്ഥ മനസ്സിലാക്കാനും കോർട്ടാന നമ്മെ സഹായിക്കും, പക്ഷേ അതിനെക്കാൾ മികവുറ്റതെന്നു  ഈ കയിഞ്ഞ ലോക കപ്പ്‌ മത്സരത്തിൽ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കു മുമ്പായി, ബ്രസീല്‍ കൊളംബിയയോടും ജര്‍മനി ഫ്രാന്‍സിനേയും പരാജയപ്പെടുത്തുമെന്ന് കോര്‍ട്ടാന പ്രവചിച്ചു. അത് ശരിയാവുകയും ചെയ്തു. എന്നാല്‍ അവിടെ തീര്‍ന്നില്ല, അടുത്ത ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ അര്‍ജന്റീനയും ഹോളണ്ടുമാണ് വിജയിക്കുക എന്നും പ്രവചിച്ചു. അതും ശരിയായി.

2.Microsoft Edge 



മൈക്രോസോഫ്റ്റ് എക്സ്പ്ലൊറനു പകരക്കാരൻ എന്ന് വേണമെങ്കിൽ പറയാം.എഡ്ജ് ബ്രൌസേരിനെ കുറിച്ചറിയാന് ഈ ലിങ്ക് തുറക്കു >>> ഇന്റർനെറ്റ്‌ എക്സ്പ്ലൊറർ നു പിൻഗാമി മൈക്രോസോഫ്റ്റ് എഡ്ജ്

3.Office on windows


ഓഫീസിന്റെ പുതിയ പതിപ്പായ ഓഫീസ് 2016.കൂടുതൽ മികവുകളോട് കൂടെ വിൻഡോസ്‌ 10 പതിപ്പിൽ ലഭ്യമാണ്.പവർപൊയന്റ്,ഔറ്റ്ലൂക്,വേർഡ്‌,എക്സെൽ എന്നിവ കൂടുതൽ മികവോട് കൂടെയാണ് വിൻഡോസ്‌ 10 ൽ ഉള്കൊള്ളിചിരിക്കുന്നത്‌.

4.Xbox live and integrated Xbox app


Xbox എന്നുള്ളത് മിക്രോസോഫ്ട്ട്ന്റെ ഒരു ഗയിമിംഗ് സംവിധാനമാണ്.വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ Xbox ഗയിമിംഗ് മേഖലയിൽ ഒരു വലിയ തരങ്കം തന്നെ സൃഷ്ട്ടിചിട്ടുണ്ട്.

5.New Photos,Videos,Music,Maps,People,Mail & Calendar Apps



വിൻഡോസ്‌ 8 & 8.1 ൽ വളരെ സുപരിചിതമായ ഈ ആപ്പുകൾ കൂടുതൽ പുതുമകളോടെയും കൂടുതൽ ഫീചർസ് ഉൾപെടുത്തി കൊണ്ടുമാണ് വിൻഡോസ് 10 ഈ ആപ്പുകൾ പുറത്തിറക്കുന്നത്.

6.Windwos Continuum


നമ്മുടെ വിൻഡോസ്‌ ഫോണുകൾ വലിയ സ്ക്രീനുകളുമായി കണക്ട് ചെയ്യുമ്പോൾ വിൻഡോസ്‌ ഫോണ്‍ ഒരു പി സി യായി പ്രവർത്തിക്കും.മിക്രോസോഫ്ട്ട്ന്റെ ഒരു പുതിയ ഫീച്ചർ ആണിത്.

7.Windows Hello 



വിൻഡോസ്‌ ഉപയോഗിക്കുന്നവരുമായി കൂടുതൽ അടുപ്പം സൃഷ്ട്ടിക്കാൻ വേണ്ടി മൈക്രോസോഫ്റ്റ് വിൻഡോസ്‌ 10 ൽ ഉൾകൊള്ളിച്ച ഒരു അത്യുഗ്രൻ ഫീച്ചർ തന്നെയാവുന്നു ഹലോ,സിസ്റ്റം ലോഗ് ഇന്,ലോഗ് ഔട്ട്‌,എന്നിങ്ങനെയുള്ള പ്രവര്ത്തികൾ ചെയ്യുംപോയും.ലോഗ് ഇൻ 
ചെയ്യുന്നതിൽ കൂടുതൽ സുരക്ഷ ഉറപ്പക്കുന്നതുമാവുന്നു ഹലോ.

8.Windows Store 


കൂടുതൽ മികവുറ്റതും,സവിശേഷതകൾ നിറഞ്ഞതുമായ രീതിയിലാണ് വിൻഡോസ്‌ 10 ൽ സ്റ്റോർ 

10 May 2015

പാസ്സ്‌വേർഡുകൾ ടെക്സ്റ്റ്‌ രൂപത്തിൽ കാണാം



പാസ്സ്‌വേർഡുകൾ ടെക്സ്റ്റ്‌ രൂപത്തിൽ കാണുന്നത് എങ്ങനെ എന്നുള്ളതാണ്   ഇന്ന് ഞാൻ ഇവിടെ എഴുതുന്നത്.ഇത് നമുക്കെല്ലാവർക്കും വളരെ ഉപകാരപ്രദമാവും എന്നുള്ളത് തീർച്ച.ഒരു പക്ഷെ ബ്രൌസറിൽ സേവ് ചെയ്തതും നിങ്ങൾ ആ പാസ്സ്‌വേർഡ്‌ മറക്കുകയും ചെയ്‌താൽ ഒരു പാസ്സ്‌വേർഡ്‌ റിസെറ്റ്‌ എന്നതിനേക്കാളും നിങ്ങളുടെ ആദ്യത്തെ പാസ്സ്‌വേർഡ്‌ തന്നെ നിങ്ങൾക്ക് മനസ്സിലാക്കാൻ ഈ പോസ്റ്റ്‌ സഹായകമാവും

ഈ പോസ്റ്റിൽ പ്രശസ്തമായ മൂന്ന് ബ്രൌസറുകളായ ഇന്റർനെറ്റ്‌ എക്സ്പ്ലോറർ,ഗൂഗിൾ ക്രോം,മോസില്ല ഫയർ ഫോക്സ് എന്നിവയിൽ  എങ്ങനെ പാസ്സ്‌വേർഡ്‌ കാണാം എന്നുള്ളതിനെ കുറിച് പറയാം.


ഇന്റർനെറ്റ്‌ എക്സ്പ്ലോറർ

ആദ്യം തന്നെ സെറ്റിങ്ങ്സിൽ 'Internet Options' ക്ലിക്ക് ചെയ്യുക

ഇന്റർനെറ്റ്‌ ഒപ്ഷൻ ൽ സെറ്റിംഗ്സ് ക്ലിക്ക് ചെയ്യുക താഴെ കാണുന്ന ചിത്രത്തിലുള്ളത് പോലെ 



എന്നിട്ട് "മാനേജ് പാസ്സ്‌വേർഡ്‌" ക്ലിക്ക് ചെയ്യുക 


അപ്പോൾ താഴെ കാണുന്നത് പോലെ Control Panel വിൻഡോ കാണാം അതിൽ 'Web Credentials' എന്നതിൽ നിങ്ങൾക്ക് നിങ്ങളുടെ പാസ്സ്‌വേർഡും അത് എതു വെബ്‌ സൈറ്റിലാണു എന്നുള്ളതും നമുക്ക് കാണാം,



ഗൂഗിൾ ക്രോം


ഇനി നമുക്ക് ഗൂഗിൾ ക്രോമിൽ എങ്ങനെ എന്നുള്ളതിനെ കുറിച് പറയാം , ഗൂഗിൾ ക്രോമിലെ സെറ്റിംഗ്സ് ടാബ് തുറക്കുക .

അതിൽ മാനേജ് പാസ്സ്‌വേർഡ്‌ എന്നുള്ളതിൽ ക്ലിക്ക് ചെയ്യുക .അപ്പോൾ നമുക്ക് താഴെ കാണുന്നതു പോലെ ഒരു വിൻഡോ ലഭിക്കും.


നമുക്ക് ആവശ്യമുള്ള വെബ്സൈറ്റിൽ ക്ലിക്ക് ചെയ്ത് 'Show' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്‌താൽ നമുക്ക് പാസ്സ്‌വേർഡ്‌ കാണാവുന്നതാണ്.



മോസില്ല ഫയർ ഫോക്സ് 

ഇനി മോസില്ല ഫയർ ഫോക്സ് ൽ എങ്ങനെ എന്ന് കാണാം.എല്ലാ ബ്രൗസറിലേത് പോലെ സെറ്റിംഗ്സ് ടാബ് തുറക്കുക.


 അതിൽ സെക്യുരിറ്റി ഒപ്ഷൻ തുറക്കുക.എന്നിട്ട് 'Saved Passwords' എന്നാ ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക.


അപ്പോൾ കാണുന്ന ടാബിൽ നിങ്ങളുടെ പാസ്സ്‌വേർഡ്‌ കാണാവുന്നതാണ് .


ഇത് നല്ല ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക . മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത് :-)

24 April 2015

'ഹലോ' ഫേസ്ബുക്ക്‌ ന്റെ പുതിയ ആപ്പ്



നിങ്ങളെ കാൾ ചെയ്യുന്ന വ്യക്തിയെ  നൊടിയിടയിൽ മനസിലാക്കാം.വിളിക്കുന്ന വ്യക്തിയുടെ ഫേസ്ബുക്ക്‌ പ്രൊഫൈൽ വിളിക്കുമ്പോൾ തെളിഞ്ഞു വരും.ഇതാണ് ഈ ആപ്പിന്റെ പ്രത്യേകത .നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഇല്ലെങ്കിൽ പോലും വിളിക്കുന്ന ആളുടെ ഐഡന്റിറ്റി ഈ ആപ്പ് വ്യെക്തമാക്കും.


ഈ വീഡിയോ "ഹലോ" ആപ്പിനെ കുറിച് വിശദമാക്കുന്നു ........... 
           

നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ളവരുടെ ഫോണ്‍ നമ്പർ കണ്ടെത്താനും ഈ ആപ്പ് നിങ്ങളെ സഹായിക്കുന്നു
നിലവിൽ ആപ്പ്‌ അമേരിക്കയിലും ബ്രസീലിലും നൈജീരിയയിലുമാണ് ഇറങ്ങിയിരിക്കുന്നത്.

Google playstore ൽ നിന്നും ഡൌണ്‍ലോഡ് ചെയ്യു ഡൌണ്‍ലോഡ് 

20 September 2014

Facebook വീഡിയോസ് ഡൌണ്‍ലോഡ് ചെയ്യൂ



Facebook ൽ നിന്നും  നിങ്ങൾക്കു ഒരു പക്ഷെ പിക്ചർ ഡൌണ്‍ലോഡ് ചെയ്യാന്നുള്ള ടൂൾ ഉണ്ടെങ്കിലും നിങ്ങൾ വളരെ അധികം ഇഷ്ട്ടപെട്ട വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു ടൂൾ facebook ൽ ഇല്ലാത്തത് നിങ്ങളെ പ്രയാസപെടുതിയിട്ടുണ്ടാവാം.
അതിന് ഒരു പോം വഴിയുമായിട്ടാണ് ഇന്ഫോര്മർ മലയാളി ഈ പോസ്റ്റ്‌ ഉണ്ടാക്കിയത്.


 Fbdown.net എന്നാ ഓണ്‍ലൈൻ സൈറ്റ് facebook വീഡിയോസ് ഡൌണ്‍ലോഡ് ചെയ്യാൻ നിങ്ങളെ സഹായിക്കും.

താഴെ കാണുന്ന വിന്ഡോ നിങ്ങള്ക്ക് ലഭിക്കാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യു Click Here

ഈ വിൻഡോയിൽ നിങ്ങൾക്ക് ഒരു ബാർ കാണാൻ സാധിക്കും അവിടെ നിങ്ങളുടെ വീഡിയോ ലിങ്ക് പേസ്റ്റ് ചെയ്യുക എന്നിട്ട് ഡൌണ്‍ലോഡ് ബട്ടണ്‍ ക്ളിക്ക്  ചെയ്യുക.അപ്പോൾ നിങ്ങള്ക്ക് വീഡിയോ ക്വാളിറ്റി തിരഞ്ഞെടുക്കാം തുടർന്ന് നിങ്ങളുടെ വീഡിയോ play ആവുന്നതായിരിക്കും അപ്പോൾ നിങ്ങൾ വീഡിയോ സ്ക്രീനിൽ റൈറ്റ് ക്ളിക്ക് ചെയ്ത് 'save video as' എന്ന ഓപ്ഷനിൽ ക്ളിക്ക് ചെയ്യുക അപ്പോൾ നിങ്ങല്ലുടെ വീഡിയോ ഡൌണ്‍ലോഡ് ആവുന്നതായിരിക്കും . 
ഇത് ഷെയർ ചെയ്യാൻ മറക്കരുത്......!!!!

19 September 2014

യു ട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള 5 മാർഗ്ഗങ്ങൾ




യു ട്യൂബ് ൽ കണ്ട വീഡിയോസ് ഡൌണ്‍ലോഡ് എലാവരും ആഗ്രഹിക്കും.നിങ്ങളിൽ പലരും അതിനു പല സോഫ്റ്റ്‌വയെർസ്  ആയിരിക്കും ഉപയോഗിക്കുന്നത്.സോഫ്റ്റ്‌വെയറുകൾ ഒരു പക്ഷെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗതയെ സാരമായി ബാധിചേക്കാം അതിനു ഒരു പ്രധിവിധിയുമായിട്ടാണ് ഇന്ഫോര്മർ നിങ്ങള്ക്ക് ഈ പോസ്റ്റ്‌ പോസ്റ്റ്‌ ചെയ്തത് .
താഴെ കാണുന്ന 5  വഴികളിലൂടെ നിങ്ങൾക്ക് യു ട്യൂബ് വീഡിയോസ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

1.TUBE OFFLINE 


ഇവിടെ നിങ്ങൾക്ക് മറ്റു പല സൈറ്റുകളിൽ നിന്നും വീഡിയോസ്  ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
നിങളുടെ ബ്രൌസെരിൽ ജാവ ഉണ്ടെങ്കിൽ നിങ്ങളുടെ ഡൌണ്‍ലോഡങ് കാര്യക്ഷമമാവും 

Click Here 

2.SaveFrom.net 

ഇത് വളരെ എളുപ്പംമുള്ളതാകുന്നു.കാരണം നിങ്ങളുടെ youtube വീഡിയോ url ൽ youtube എന്നതിന് തൊട്ടു മുമ്പ് ss എന്ന് ടൈപ്പ് ചെയ്‌താൽ മതി നിങ്ങള്ക്ക് ആ വീഡിയോയുടെ ഡൌണ്‍ലോഡ് വിന്ഡോ ലഭിക്കുന്നതായിരിക്കും.
Click Here

3.keepvid.com


ഇതിൽ നിങ്ങളുടെ url paste ചെയ്തിട്ട് ഡൌണ്‍ലോഡ് ബട്ടണ്‍ പ്രസ്‌ ചെയ്‌താൽ മതി.
   Click Here

4.Savevid.com 

ഇതിൽ നിങ്ങളുടെ url paste പേസ്റ്റ് ചെയ്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ളിക്ക് ചെയ്തു നിങ്ങള്ക്ക് നിങ്ങളുടെ യു ട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം 

click Here

5.deturl.com 

ഇതിൽ നിങ്ങളുടെ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.വീഡിയോ url പേസ്റ്റ് ചെയ്തു ഡൌണ്‍ലോഡ് ബട്ടണ്‍ പ്രസ്‌ ചെയ്യുക.
അല്ലെങ്കിൽ വീഡിയോ url നു യു ട്യൂബ്  എന്നുള്ളതിന് മുമ്പുള്ളത് ക്ലിയർ ചെയ്തു അവിടെ pwn എന്ന് ടൈപ്പ് ചെയ്തു എന്റർ പ്രസ്‌ ചെയ്യുക.

Click Here  

15 September 2014

ഫേസ്ബുക്ക്‌ പോസ്റ്റുകൾക്ക്‌ ഇനി സമയ പരിധി നിശ്ചയിക്കാം

ഫേസ്ബുക്ക്‌ പോസ്റ്റുകൾക്ക്‌ ഇനി സമയ പരിധി നിശ്ചയിക്കാം.അതായത് ഇനി പോസ്റ്റുകൾ നിങ്ങൾ തീരുമാനിച്ച സമയത്തിന് ശേഷം തനിയെ ഡിലീറ്റ് ആവുന്നതായിരിക്കും.
ഫേസ് ബുക്കിൽ പോസ്റ്റുകൾ തനിയെ ഡിലീറ്റ് ആവുന്ന സംവിധാനം വരുന്നു.നിങ്ങൾ പോസ്റ്റ്‌ ചെയ്യുന്ന സമയത്ത് നിങ്ങള്ക്ക് ആ പോസ്റ്റിന്റെ സമയ പരിധി നിശ്ചയിക്കാം,ആ സമയ പരിധി ആയാൽ ആ പോസ്റ്റ്‌ തനിയെ ഡിലീറ്റ് ആവുന്നതായിരിക്കും.ഈ സംവിധാനം ഈ അടുത്ത് തന്നെ നിലവിൽ വരുന്നതായിരിക്കും.Choose Expiration എന്നാണ് ടൂൾ ന്റെ പേര് . 

14 September 2014

നിങ്ങളുടെ ഇ-മെയിൽ ഹാക്ക് ചെയ്തിട്ടിലെന്ന് ഉറപ്പു വരുത്തു

ഈ അടുത്ത് നിങ്ങൾ പത്ര മാധ്യമങ്ങളിലും സോഷ്യൽ നെറ്റ്‌വർക്കുകളിലും കണ്ടതായിരിക്കും 5 മില്യണ്‍ ജിമെയിൽ അക്കൗണ്ട്‌ ഹാക്ക് ചെയ്തു വിവരങ്ങൾ പരസ്യപെടുത്തി എന്ന്.റഷ്യയിലെ ഒരു കൂട്ടം ഹാക്കർസ് ആണ് ഇത്രയും അധികം യൂസേർസ് ന്റെ പാസ്സ്‌വേർഡും യൂസെർ നെയിമും പുറത്തു വിട്ടത്.
ഇതിൽ നിങ്ങളുടെ അക്കൗണ്ട്‌ ഉണ്ടോ !നിങ്ങള്ക്ക് അത് ഉറപ്പു വരുത്താം താഴെ പറയുന്ന ലിങ്ക് തുറന്നു അതിൽ നിങ്ങളുടെ ഐ ഡി ഉണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിക്കാം.



അതിനു താഴെ പറയുന്ന പോലെ ചെയ്യു.
ആദ്യം ഈ ലിങ്ക് തുറക്കുക https://isleaked.com
അപ്പോൾ നിങ്ങള്ക്ക് താഴെ കാണുന്ന പോലെ ഒരു വിൻഡോ  ലഭിക്കും   


ഹൈ ലൈറ്റ് ചെയ്ത ബാറിൽ നിങ്ങളുടെ ഇ-മെയിൽ ഐ ഡി ടൈപ്പ് ചെയ്യുക.എന്നിട്ട് ചെക്ക്‌ ഇറ്റ്‌ എന്ന ബട്ടണ്‍ ചെയ്യുക .താഴെ ഞാൻ എന്റെ ഇ മെയിൽ ടൈപ്പ് ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അക്കൗണ്ട്‌ ഹാക്ക് ചെയ്യപെട്ടിടിലെങ്കിൽ നിങ്ങള്ക്ക് താഴെ കാണുന്ന പോലെ ഒരു വിന്ഡോ ലഭിക്കും 
]
അഥവാ നിങ്ങൾ ഹാക്ക് ചെയ്യപെട്ടിട്ടുണ്ടെങ്കിൽ സെക്യൂരിറ്റി ചോദ്യങ്ങൾ വഴി നിങ്ങൾക്ക് നിങ്ങളുടെ പാസ്സ്‌വേർഡ്‌ മാറ്റാവുന്നതാണ്‌ ..!
ഇത് നിങ്ങളുടെ സുഹുര്തുക്കളിലേക്ക് എത്തിക്കു.....!