Showing posts with label iphone. Show all posts
Showing posts with label iphone. Show all posts

13 October 2016

ഐഫോണിനെ വെല്ലാൻ ഗൂഗിൾ പിക്സൽ !!

                        



ഗൂഗിളിൽ നിന്നാണെന്നത് തന്നെ ആദ്യത്തെ വെല്ലുവിളി !! ഫുള്ളി കസ്റ്റമൈസബിൾ ജെനുവിന് ലേറ്റസ്റ്റ് ആൻഡ്രോയിഡും കൂടെ ആവുമ്പൊൾ കസ്റ്റമേഴ്സിന്റെ എണ്ണവും കൂടും, വില അൽപ്പം കുറവും കൂടെ ആണെങ്കിലോ ?? ഗൂഗിൾ പിക്സൽ ശ്രദ്ധേയമാവാൻ പോവുന്നത് ഇവ കൊണ്ടൊക്കെയാവാം !!

രണ്ട് വേരിയന്റുകളിലാവും ലഭ്യമാവുക പിക്സൽ ,  പിക്സൽ XL . ഐഫോൺ 7 ഉം 7 plus ഉം തമ്മിലുള്ള മാറ്റം പോലെ സ്ക്രീൻ സൈഡിൽ തന്നെയാണ് രണ്ട് മോഡലുകളും തമ്മിലുള്ള മാറ്റം. പിക്സൽ 5 ഇഞ്ച് സ്ക്രീനും പിക്സൽ XL 5.5 ഇഞ്ച് സ്‌ക്രീനുമാണ്. Quite Black, Very  Silver, Really Blue എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഗൂഗിൾ പിക്സൽ ലഭ്യമാവുക.

SPECIFICATIONS

PLATFORM
OS                     : Android 7.1
CPU                   : Quadcore (2x2.15 GHz kryo & 2x1.6 GHz kryo)
GPU                   : Adreno 530

DISPLAY    
TYPE                 : AMOLED ,16M colours
SIZE                  : 5.0 & 5.5 inches
RESOLUTION   : 1080x1920 pixels (441 ppi)

MEMORY 
INTERNAL         : 32/128 GB, 4GB RAM
CARD SLOT       : No

CAMERA      
PRIMARY         : 12 MP, Laser Autofocus, Dual-LED flash
VIDEO              : 2160p@30fps (4K)
SECONDARY    : 8 MP

FEATURES   
SENSORS         : Finger Print, Barometer,
                            Accelerometer,
                            Gyro, Proximity, Compass
BATTERY          : Non Removable 
                            Li-Ion 2770mAh
USB                  : v3.0, TYPE -C 1.0


16 August 2015

സൈലന്റ് മോഡിലുളള സ്മാര്‍ട്ട്‌ഫോണ്‍ കാണാതായാൽ, കണ്ടെത്തുന്നതെങ്ങനെ.!!!


സൈലന്റ് മോഡില്‍ ഫോണ്‍ വീടിനുളളില്‍ കാണാതെയായാല്‍, അത് കണ്ടെത്തുക വളരെ പ്രയാസമായ കാര്യമാണ്. എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റുമായി ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍,അത് കണ്ടത്താൻ എളുപ്പമാണ്.!!!! 
ANDROID ചെയ്യേണ്ടത്
1. നിങ്ങളുടെ കമ്പ്യൂട്ടറിലെ ഏതെങ്കിലും ബ്രൗസറില്‍ ആന്‍ഡ്രോയിഡ്   ഡിവൈസ് മാനേജര്‍ പേജ് എന്നത് തുറക്കുക.
2. ആന്‍ഡ്രോയിഡ് ഡിവൈസുമായി സമന്വയിപ്പിച്ചിരിക്കുന്ന ജിമെയില്‍      അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
3. ലോഗിന്‍ ചെയ്തതിനു ശേഷം, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഡിവൈസുകളുടെ പട്ടിക നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നതാണ്.
4. കാണാതെ പോയ ഡിവൈസ് തിരഞ്ഞെടുക്കുക, ഇവിടെ നിങ്ങള്‍ക്ക്" Ring, Lock, Erase" എന്നീ ഓപ്ഷനുകള്‍ കാണാവുന്നതാണ്.
5. "Ring" ബട്ടണില്‍ ക്ലിക്ക് ചെയ്ത് സ്ഥിരീകരണ ബോക്‌സില്‍ അമര്‍ത്തുക.
6. കുറച്ച് സെക്കന്‍ഡുകള്‍ക്ക് ശേഷം, നിങ്ങളുടെ ഫോണ്‍ സൈലന്റില്‍      ആണെങ്കില്‍ പോലും പൂര്‍ണ ശബ്ദത്തില്‍ റിങ് ചെയ്യാന്‍ ആരംഭിക്കുന്നതാണ്.
7. നിങ്ങളുടെ കാണാതായ ഫോണ്‍ എളുപ്പത്തില്‍ റിങ് ടോണ്‍ ശ്രദ്ധിച്ച്കണ്ടെത്താവുന്നതാണ്.

IPHONE ചെയ്യേണ്ടത് 

1. നിങ്ങളുടെ ഫോണിലെ "Find my iPhone" സവിശേഷത പ്രാപ്തമാക്കിയിട്ടുണ്ടെന്ന്  ഉറപ്പാക്കുക.
2. കമ്പ്യൂട്ടറില്‍ www.icloud.com എന്ന സൈറ്റിലേക്ക് പോയി നിങ്ങളുടെ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യുക.
3. തുടര്‍ന്ന് Find my iPhone ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
4. മുകളില്‍ മധ്യ ഭാഗത്തായുളള All Devices എന്നതില്‍ ക്ലിക്ക് ചെയ്ത്, നിങ്ങളുടെ കാണാതായ ഡിവൈസ് തിരഞ്ഞെടുക്കുക.
5. ഇനി Play sound എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ കാണാതായ ഫോണ്‍ റിങ് ചെയ്യാന്‍ ആരംഭിക്കുന്നതാണ്.

8 August 2015

വാട്സ്ആപ്പിന് വെല്ലുവിളിയായി "സോമ"



വാട്സ്ആപ്പ് മെസ്സേജിങ്ങിനു വെല്ലുവിളിയുമായി പുതിയ ആപ്പ് രംഗത്ത്.മെസ്സെജിങ്ങും,ഫോണ്‍കാൾ,പുറമേ HD വീഡിയോ ചാറ്റിംഗ് എന്നി സവിശേഷതകളുമായിട്ടാണ് സോമയുടെ കടന്നു വരവ്വ്.



ഇൻസ്റ്റന്സ എന്ന കമ്പനിയാണ് ഈ ആപ്പിനു പിന്നിൽ.വളരെ പെട്ടന്ന് തന്നെ ഈ ആപ്പ് തരംഗമായി മാറിയിട്ടുണ്ട്.ഇതിന്റെ പ്രധാനപെട്ട സവിശേഷത എന്തെന്നാൽ ഇത് ആജീവനാന്തം സൗജന്യമാണ്,മാത്രമല്ല ഒരു ഗ്രൂപ്പിൽ 500 മെംബെർസിനെ ഉൾപെടുത്താം.താഴെ കാണുന്ന വീഡിയോ കാണാം...

വാട്സ്ആപ്പിനോട് ഏറെ കുറെ ഒരു പോലെ തന്നെയാണെങ്കിലും  
ഈ ആപ്പിനെതിരെ കൂടുതൽ വിമർശനങ്ങളും,പോരായ്മകളും ഇതിനോടൊപ്പം തന്നെ പ്രചരിക്കുന്നുണ്ട്.ഫോണ്‍ കാൾ,വീഡിയോ കാൾ വ്യക്തമാവുന്നില്ല എന്നൊക്കെ പരാതികൾ ഉണ്ട്.

ആപ്പ് ഡൌണ്‍ലോഡ് ചെയ്യാൻ താഴെ കാണുന്ന ഐക്കണിൽ ക്ലിക്ക് ചെയ്യൂ



NB :  സോമയെക്കുരിച്ച്   അഭ്യുഹങ്ങൾ  പരക്കുന്നതിനാൽ  ഞങ്ങൾ സോമയെ പ്രോത്സാഹിപ്പിക്കുന്നില്ല

23 June 2015

ഫോട്ടോ ഷെയറിംഗ് ആപ്പുമായി ഫെയ്സ്ബുക്ക്‌


സോഷ്യൽ നെറ്റ്-വർക്കിംഗ് സൈറ്റുകളിൽ ഫോട്ടോ ഷെയർ ചെയ്യുന്നതിന്
വേണ്ടി facebook നിർമ്മിച്ച Moments എന്ന പേരിൽ അറിയപെടുന്ന ഒരു  ആപ്പ് ആണ്.ഇത് ആൻഡ്രോയിഡ് iOS ഫോണുകളിൽ ലഭ്യമാണ്.ആപ്പിനെ 
കുറിച് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണുക


ആപ്പ് ഡൌണ്‍ലോഡ് ചെയ്യേണ്ടവർ iOS യൂസേർസ് ആപ്പിൾ ഐക്കണ്‍ ക്ലിക്ക് ചെയ്യുക  ആൻഡ്രോയിഡ് യൂസേർസ് ആൻഡ്രോയിഡ് ഐക്കണിൽ ക്ലിക്ക് ചെയ്യുക 
                                    


Moments Apk ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഐക്കണിൽ ക്ലിക്ക് ചെയ്യുക


10 June 2015

കോർട്ടാന ഇനി iOS ലും ആൻഡ്രോയിഡിലും



കോർട്ടാന ഇനി iOS ലും ആൻഡ്രോയിഡിലും ഇതൊരു പക്ഷെ നിങ്ങളിൽ സന്തോഷം ജനിപ്പിചേക്കാം.ചുരുങ്ങിയ കാലയളവിൽ തന്നെ വളരെ പ്രശസ്തമായി മാറിയ  കോർട്ടാന മൈക്രോ സോഫ്റ്ന്റെ ഡിജിറ്റൽ അസിസ്സ്റ്റന്റ് ആണ്,മാത്രമല്ല അത് വിൻഡോസ്‌ ഫോണുകളിൽ മാത്രമേ നേരത്തെ ലഭ്യമായിരുന്നുള്ളു.ഇനി മുതൽ ആൻഡ്രോയിഡിലും  iOS ലും ലഭ്യമാവുന്നു .

താഴെയുള്ള വീഡിയോ കാണാം....


ആപ്പിൾ ഫോണുകളിലെ സിറി ആൻഡ്രോയിഡ് ഫോണിലെ ഗൂഗിൾ നൗ എന്നൊക്കെ പോലെ ഒന്ന് തന്നെ,അതായതു ഫോണ്‍ തൊടാതെ തന്നെ കാൾ ചെയ്യാനും,ഇമെയിൽ,മെസ്സേജ് അയക്കാനും,ബ്രൌസ് ചെയ്യാനും,കാലാവസ്ഥ മനസ്സിലാക്കാനും കോർട്ടാന നമ്മെ സഹായിക്കും, 



പക്ഷേ അതിനെക്കാൾ മികവുറ്റതെന്നു  ഈ കയിഞ്ഞ ലോക കപ്പ്‌ മത്സരത്തിൽ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കു മുമ്പായി, ബ്രസീല്‍ കൊളംബിയയോടും ജര്‍മനി ഫ്രാന്‍സിനേയും പരാജയപ്പെടുത്തുമെന്ന് കോര്‍ട്ടാന പ്രവചിച്ചു. അത് ശരിയാവുകയും ചെയ്തു. എന്നാല്‍ അവിടെ തീര്‍ന്നില്ല, അടുത്ത ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ അര്‍ജന്റീനയും ഹോളണ്ടുമാണ് വിജയിക്കുക എന്നും പ്രവചിച്ചു. അതും ശരിയായി.ഇത് പോലെയുള്ള ഫീചർസ് കോർട്ടാനയെ മറ്റു ഡിജിറ്റൽ അസ്സിസ്സ്റ്റന്റുകളിൽ നിന്ന് വ്യത്യസ്തമാക്കി. 

ഷെയർ ചെയ്യാൻ മറക്കില്ലല്ലോ ....... :-) #MS 

ഈ പോസ്റ്റുകൾ കൂടെ വായിക്കൂ ....

29 May 2015

ഈ എസ്.എം.എസ് മതി നിങ്ങളുടെ ഐഫോണ്‍ തകര്‍ക്കാന്‍

 



ലോകത്തിലെ ഏറ്റവും സാങ്കേതിക തികവുള്ള സ്‍മാര്‍ട്ട്ഫോണുകളാണ് ആപ്പിള്‍ ഇറക്കുന്ന ഐഫോണുകള്‍. അതുകൊണ്ട് തന്നെയാണ് ഐഫോണുകള്‍ എക്കാലവും വിപണിയില്‍ ചരിത്രം സൃഷ്ടിക്കുന്നതും. ഇതൊക്കെ തന്നെയാണ് ഐഫോണുകളുടെ ചെറിയ സുരക്ഷാപ്രശ്‍നം പോലും വലിയ വാര്‍ത്തയാകുന്നതും. ഏറ്റവുമൊടുവില്‍ ഐഫോണുകള്‍ നേരിടുന്ന സുരക്ഷാപ്രശ്‍നം എസ്.എം.എസ് ആണ്. അതും ഐഫോണിന്റെ പ്രവര്‍ത്തനം തന്നെ നിലക്കാന്‍ തക്ക കരുത്തുള്ളതാണ് ഈ ‘ബഗ്’. ഒരു പ്രത്യേക തരം എസ്.എം.എസ് ആണ് വില്ലന്‍.


മുകളിലെ ചിത്രത്തില്‍ കാണുന്ന തരത്തില്‍ ഒരു എസ്.എം.എസ് നിങ്ങളുടെ ഐഫോണില്‍ എത്തിയാല്‍, അതു തുറന്നു നോക്കിയാല്‍ ഫോണ്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. ഫോണ്‍ ‘സ്റ്റാക്കു’ന്നതിനൊപ്പം പിന്നീട് ഇത് റീബൂട്ട് ചെയ്യേണ്ടിയും വരും. ഏതായാലും സംഭവം ആപ്പിളിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതു പരിഹരിക്കാനുള്ള പ്രത്യേക സോഫ്റ്റ്‍വെയറും ആപ്പിള്‍ തയാറാക്കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ചില പ്രത്യേക ശ്രേണിയില്‍പെടുന്ന യുണികോഡ് ചിഹ്നങ്ങളും അറബിക് അക്ഷരങ്ങളുമാണ് ഐഫോണിനെ ബോധംകെടുത്തുന്നത്. ഇത് പരിഹരിക്കാന്‍ സോഫ്റ്റ്‍വെയര്‍ അപ്‍ഡേഷനാണ് ആപ്പിള്‍ നിര്‍ദേശിക്കുന്നത്.

source:  MediaOne

14 May 2015

നിങ്ങളുടെ സ്മാർട്ട്‌ഫോണ്‍ ടച്ച്‌ സ്ക്രീൻ കമ്പ്യൂട്ടർ മൗസ് ആക്കാം


നിങ്ങളുടെ സ്മാർട്ട്‌  ഫോണ്‍ ടച്ച്‌ സ്ക്രീൻ കമ്പ്യൂട്ടർ മൗസ് ആക്കാം.ചില അത്യാവശ്യ ഘട്ടങ്ങളിൽ നിങ്ങൾക്ക് ഉപകാരപെടും.നിങ്ങളുടെ ആൻഡ്രോയിഡ്‌,വിൻഡോസ്‌,ഐ ഫോണ്‍ എന്നീ മൂന്ന് സ്മാർട്ട്‌ ഫോണുകളിലാണ് ലഭ്യമാവുന്നത്.നിങ്ങളുടെ ഫോണുകളിൽ  ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.നിങ്ങളുടെ ഫോണ്‍ ഒ എസ് അനുസരിച്ച് നിങ്ങൾക്ക് താഴെ കാണുന്ന ലോഗോയിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് നിങ്ങളുടെ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.




ഇനി ഏതു കമ്പ്യുട്ടറിലാണോ നിങ്ങൾക്ക് മൗസ് യൂസ് ചെയ്യേണ്ടത് ആ കമ്പ്യുട്ടറിൽ Remote Mouse Server എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക.
സോഫ്റ്റ്‌വയർ ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഡൌണ്‍ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം ഇൻസ്റ്റാൾ ചെയ്യുക 



നിങ്ങളുടെ മൊബൈലും കമ്പ്യൂട്ടറും ഒരേ നെറ്റ്-വർക്കിൽ ആയിരിക്കണം.(Same Wi-Fi connection)
സോഫ്റ്റ്‌വയർ ഇൻസ്റ്റാൾ ആയി കയിഞ്ഞതിനു ശേഷം മൊബൈൽ ആപ്പ് തുറന്നാൽ ഓട്ടോമാറ്റിക്ക് ആയി തന്നെ  നിങ്ങൾക്ക് നിങ്ങൾക്ക് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഐ പി അഡ്രസ്‌ കാണാൻ സാധിക്കും.അതിൽ ക്ലിക്ക് ചെയ്തു നിങ്ങൾക്ക് മൗസ് ഉപയോഗിക്കാം.അഥവാ ഓട്ടോമാറ്റിക് ആയി ഐ പി അഡ്രസ്‌ വന്നില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഐ പി അഡ്രസ്‌ എന്റർ ചെയ്യുകയോ QR കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാം.


5 April 2015

കമ്പ്യൂട്ടറില്‍ വാട്സ്ആപ്പ് ഉപയോഗിക്കാം


ഇനി മുതല്‍ കമ്പ്യൂട്ടറിലും വാട്സ്ആപ്പ് ഉപയോഗിക്കാം. ആശയവിനിമയത്തിൻറെ എല്ലാ സാധ്യതകളുമുപയോഗിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വാട്സ് ആപ്പിലൂടെ കൈമാറാൻ സാധിക്കും. മൊബൈലിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന വാട്സ്ആപ്പിൻറെ പോരായ്മയാണ് വാട്സ്ആപ്പ്  തന്നെ പരിഹരിച്ചിരിക്കുന്നത്. വാട്സ് ആപ്പ് അടക്കമുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ കമ്പ്യൂട്ടറിൽ ഇമുലേറ്റര് ആപ്പായ ബ്ലൂസ്റ്റാക്ക് ആപ്പ് പ്ലയര്  വഴി  പ്രവർത്തിപ്പിക്കാൻ സാധിക്കും , എന്നാൽ മൊബൈലിലും കമ്പ്യൂട്ടറിലും ഒരേ സമയം വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. ഇനി എങ്ങനെ വാട്ട്സ്‌ആപ്പ്‌ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാം എന്ന് നോക്കാം..?

1 ആദ്യമായി ഫോണില്‍ വാട്സ്ആപ്പ്  ക്രമീകരിക്കുക
(മൊബൈലിലും കമ്പ്യൂട്ടറിലും നെറ്റ് വേണം)
2 ശേഷം കമ്പ്യൂട്ടറിലെ ബ്രൌസറിൽ web.whatsapp.com എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക (Only support latest version of Google Chrome, Mozilla Firefox or Opera)
3 മൂന്നാമതായി മൊബൈലിലെ വാട്സ്ആപ്പില്‍ Menu > WhatsApp Web ഓപ്പണ്‍ ചെയ്യുക
4 ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യുക

10 September 2014

ഐ ഫോണ്‍ 6 പുറത്തിറക്കി




ഐ ഫോണ്‍ 6  എത്തി.ആപ്പിൾ കമ്പനി സി.ഇ.ഒ ടിം കുക്ക് അവതരിപ്പിച്ചു.ഐ ഫോണ്‍ 6,ഐ ഫോണ്‍ 6 പ്ലസ്‌ എന്നി രണ്ടു മോഡലുകളാണ് അവതരിപ്പിച്ചത്.ഏറ്റവും കനം കുറഞ്ഞ ഐ ഫോണ്‍ മോഡലുകലാണിവ.ഒക്ടോബർ 17 നു ഇന്ത്യയിൽ എത്തും.പക്ഷെ ഇന്ത്യയിൽ വില കൂടാം.റെറ്റിന എച്.ഡി ഡിസ്പ്ലേ ആണ് പുതിയ ഫോണിനുള്ളത്.



8 മെഗാ പിക്സൾ റിയർ ക്യാമറയും 1.2 മെഗാ പിക്സൾ ഫ്രണ്ട് ക്യാമറ യും ഇതിന്റെ പ്രത്യേകത.കൂടാതെ ഐ വാച്ചും ഇതിനു കൂടെ ആപ്പിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ശരീര ആരോഗ്യം നിയന്ത്രിക്കാൻ ഉള്ള ആപ്പ് ആപ്പിൾ ഐ ഫോണ്‍ 6 നോട്‌ കൂടെ ഇറക്കിയിട്ടുണ്ട്.