സോഷ്യല്‍ നെറ്റ് വര്‍ക്ക് ഭീമന്‍ ഫേസ്ബുക്ക് 19 മില്ല്യന്‍ ഡോളറിന് മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ് ആപ്പിനെ ഏറ്റടുത്തതോടെ വാട്ട്സ് ആപ്പിന് യുവാക്കള്‍ക്കിടയിലേക്ക് കൂടുതലായി ഇറങ്ങി ചെല്ലുവാന്‍ സഹായകമായിരിക്കുകയാണ്. ടെലെഗ്രാം, ടോക്ക് റെ, വീ ചാറ്റ് തുടങ്ങിയ പേരുകളില്‍ ഒട്ടനേകം പകരക്കാര്‍ വാട്ട്സ് ആപ്പിനു ഉണ്ടെങ്കിലും ഇപ്പോഴും ടോപ് പൊസിഷനില്‍ നില്‍ക്കുന്നത് വാട്ട്സ് ആപ്പ് തന്നെയാണ്. ഈ സന്ദര്‍ഭത്തില്‍ ചില വാട്ട്സ് ആപ്പ് നുറുങ്ങുകള്‍ ടിപ്സ് വായനക്കാര്‍ക്കിടയില്‍ ഷെയര്‍ ചെയ്യാന്‍ ഉദ്ദേശിച്ചു കൊണ്ടാണ് ഈ പോസ്റ്റ്.
വാട്ട്സ് ആപ്പ് ചാറ്റുകള്‍ എങ്ങിനെ ബാക്ക്അപ്പ് എടുക്കാം, റീസ്റ്റോര്‍ ചെയ്യാം ?
നിങ്ങളുടെ മെസേജുകള്‍ വാട്ട്സ് ആപ്പ് ഡിലീറ്റ് ചെയ്യുകയോ മറ്റോ ചെയ്യുന്നതിന് മുന്‍പ് അതിന്റെ ബാക്ക്അപ്പ് എടുക്കുവാന്‍ വാട്ട്സ് ആപ്പ് നമ്മെ അനുവദിക്കാറുണ്ട്. അതെങ്ങിനെ ചെയ്യുന്നെന്നു പരിശോധിക്കാം.
ഐഫോണില്‍ സെറ്റിംഗ്സില്‍ പോയ ശേഷം ചാറ്റ് സെറ്റിംഗ്സ് എടുക്കുക. അതില്‍ ചാറ്റ് ബാക്ക്അപ്പ് എന്നൊരു ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത ശേഷം ബാക്ക് അപ്പ് നൌ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
ആന്‍ഡ്രോയിഡ് സെറ്റില്‍ ആണെങ്കില്‍ സെറ്റിംഗ്സില്‍ ചാറ്റ് സെറ്റിംഗ്സ് എടുക്കുക. അതിനു ശേഷം ബാക്ക്അപ്പ് കോണ്‍വര്‍സെഷന്‍സ് ക്ലിക്ക് ചെയ്യുക.
ഗാലറിയില്‍ നിന്നും വാട്ട്സ് ആപ്പ് ചിത്രങ്ങള്‍ ഹൈഡ് ചെയ്യുന്നതെങ്ങിനെ ?
നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രങ്ങള്‍ വാട്ട്സ് ആപ്പ് ഓട്ടോ ഡൌണ്‍ലോഡ് ചെയ്യുകയാണ് ചെയ്യുന്നത്. വാട്ട്സ് ആപ്പിലൂടെ ലഭിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ ഹൈഡ് ചെയ്യണം എന്നാഗ്രഹിക്കുന്നുവെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക.
ഐഫോണില്‍ സെറ്റിംഗ്സില്‍ പോയ ശേഷം പ്രൈവസി എന്ന ഓപ്ഷന്‍ എടുക്കുക. അതില്‍ ഫോട്ടോസ് എന്ന ഓപ്ഷന്‍ കാണാം. അതില്‍ വാട്ട്സ് ആപ്പ് എന്ന ഓപ്ഷന്‍ ഓഫ് ചെയ്യുക.
ആന്‍ഡ്രോയിഡില്‍ ആണെങ്കില്‍ വാട്ട്സ് ആപ്പ് ഇമേജസ് ഹൈഡ് എന്നൊരു ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ മതി. അതില്‍ വാട്ട്സ് ആപ്പ് ഇമേജസ് ഫോള്‍ഡര്‍ ഹൈഡ് ചെയ്യാനുള്ള ഓപ്ഷന്‍ കാണും.
ഫേസ്ബുക്ക് മെസഞ്ചറില്‍ ഉള്ള പോലെ ചാറ്റ് ചെയ്യുന്നവരുടെ തല കാണിക്കുവാന്‍
ഫേസ്ബുക്ക് മെസഞ്ചറില്‍ ഉള്ള പോലെ ചാറ്റ് ചെയ്യുന്നവരുടെ തല കാണിക്കുവാന്‍ ചെയ്യേണ്ടതത് ഇത്രമാത്രമാണ്. തല കണ്ടു കൊണ്ട് ചാറ്റ് ചെയ്യുന്നത് ചാറ്റിംഗ് എളുപ്പമാക്കും എന്നാ കാര്യത്തില്‍ സംശയമില്ലല്ലോ. അതിനു വേണ്ടി വാട്ട്സ് ആപ്പ് ചാറ്റ് ഹെഡ്സ് റൂട്ട് ബീറ്റ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യണം. ഈ ആപ്ലിക്കേഷന് റൂട്ട് ആക്സസ് വേണ്ടതാണ്.
നിങ്ങളുടെ വാട്ട്സ് ആപ്പ് ഫോണ്‍ നമ്പര്‍ എങ്ങിനെ മാറ്റാം ?
നിങ്ങള്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ മാറ്റിയെങ്കില്‍ വാട്ട്സ് ആപ്പ് മാറ്റി ഇന്‍സ്റ്റോള്‍ ചെയ്യേണ്ട കാര്യമില്ല. പകരം നിങ്ങള്‍ക്ക് സ്വയം തന്നെ വാട്ട്സ് ആപ്പ് ആപ്ലിക്കേഷനില്‍ നിന്നും നിങ്ങളുടെ നമ്പര്‍ മാറ്റി സെറ്റ് ചെയ്യാം. നമ്പര്‍ മാറ്റുവാന്‍ ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി.
ആന്‍ഡ്രോയിഡ് സെറ്റുകളില്‍ നമ്പര്‍ മാറ്റുവാന്‍ പഴയ നമ്പറുമായി ബന്ധപ്പെട്ട അക്കൌണ്ട് ഡിലീറ്റ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങിനെ ചെയ്താല്‍ നിങ്ങളുടെ പഴയ നമ്പര്‍ ഉപയോഗിക്കുന്നവര്‍ക്ക് നിങ്ങളുടെ വാട്ട്സ് ആപ്പ് കോണ്ടാക്റ്റ്സ് കാണിക്കില്ല. അതിനു ശേഷം നിങ്ങളുടെ പുതിയ നമ്പരിലേക്ക് അക്കൌണ്ട് മൈഗ്രേറ്റ് ചെയ്യണം. അതിനു ശേഷം സെറ്റിംഗ്സില്‍ അക്കൌണ്ട് എന്ന ഓപ്ഷന്‍ എടുത്ത ശേഷം ചേഞ്ച് നമ്പര്‍ സെലക്റ്റ് ചെയ്തു അതില്‍ പറയുന്ന പോലെ ചെയ്താല്‍ മതി.
ഐഫോണിലും ഇതേ സ്റ്റെപ് തന്നെയാണ് തുടരേണ്ടത്.
നിങ്ങളുടെ വാട്ട്സ് ആപ്പ് മെസേജുകള്‍ എങ്ങിനെ ലോക്ക് ചെയ്യാം ?
നിങ്ങള്‍ വാട്ട്സ് ആപ്പിലൂടെ കാമുകി കാമുകന്മാരുമായി നടത്തുന്ന ചാറ്റുകള്‍ നിങ്ങളുടെ ഫോണെടുത്തു നോക്കുന്ന വീട്ടുകാരോ സുഹൃത്തുക്കളോ കാണുന്നത് എങ്ങിനെ തടയാം എന്ന് പലരും ചിന്തിച്ചു കാണും. അതെങ്ങിനെ ലോക്ക് ചെയ്യാം എന്നാകും നിങ്ങളുടെ ചിന്ത. ആന്‍ഡ്രോയിഡ് സെറ്റുകളില്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ഈ ആക്സസ് നിങ്ങള്‍ക്ക് തടയാം. അതിനു വേണ്ടി ഇന്‍സ്റ്റോള്‍ ചെയ്യേണ്ടത് വാട്ട്സ് ആപ്പ് ലോക്ക് എന്നൊരു ആപ്ലിക്കേഷന്‍ ആണ്.