Showing posts with label Whatsapp. Show all posts
Showing posts with label Whatsapp. Show all posts

3 November 2017

വാട്സ്ആപ്പ് സ്‌തംഭിച്ചു,ഉടൻ പരിഹരിച്ചു


ലക്ഷകണക്കിന് ഉപപോക്താക്കളെ വലച്ചു കൊണ്ട് ലോകത്താകമാനം വാട്സ്ആപ്പ് സ്‌തംഭിച്ചു.സെർവർ തകരാർ മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വിദഗ്ദ്ധർ പറയുന്നു.ഒരു മണിക്കൂറോളം ലോകത്താകമാനം ഉപപോക്താക്കൾക്ക് മെസ്സേജ് ഒന്നും അയക്കാനും സ്വീകരിക്കാനും പറ്റാതെയായി.ആപ്പ് തുറക്കുമ്പോൾ തന്നെ Settings>Help>Contact Us എന്നതിലേക്കാണ് തുറന്ന് കാണിക്കുന്നത്.ഇങ്ങനെ ഒരു മെസ്സേജും കാണിക്കുന്നു

"Our service is experiencing a problem right now. We are working on it and hope to restore the functionality shortly. Sorry for the inconvenience."



ഇന്ത്യൻ സമയം ഒരു മണിമുതലാണ് പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടത്.മൂന്ന് മണിക്കൂർ കഴിഞ്ഞാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.

യഥാർത്ഥ കാരണം ഇതുവരെ പുറത്തു വന്നിട്ടില്ല.ഹാക്ക് ചെയ്യപ്പെട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നാണ് ടെക് ലോകം ചർച്ച ചെയ്തത്.
ഇന്ത്യ,സൗത്ത് ഈസ്റ്റ് ഏഷ്യ,യൂറോപ്പ് എന്നിവിടങ്ങളിലാണ് പ്രശ്നം കാര്യമായി ബാധിച്ചത്.അമേരിക്ക,ആഫ്രിക്ക,റഷ്യ,ഓസ്‌ടേലിയ എന്നിവിടങ്ങളിൽ നേരിയ രീതിയിലും ബാധിച്ചു.




15 August 2015

നിങ്ങള്‍ക്ക് ഉപകാരപ്രദമായ ചില വാട്ട്സ്ആപ്പ് ടിപ്സുകൾ


സോഷ്യല്‍ നെറ്റ് വര്‍ക്ക് ഭീമന്‍ ഫേസ്ബുക്ക് 19 മില്ല്യന്‍ ഡോളറിന് മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ് ആപ്പിനെ ഏറ്റടുത്തതോടെ വാട്ട്സ് ആപ്പിന് യുവാക്കള്‍ക്കിടയിലേക്ക് കൂടുതലായി ഇറങ്ങി ചെല്ലുവാന്‍ സഹായകമായിരിക്കുകയാണ്. ടെലെഗ്രാം, ടോക്ക് റെ, വീ ചാറ്റ് തുടങ്ങിയ പേരുകളില്‍ ഒട്ടനേകം പകരക്കാര്‍ വാട്ട്സ് ആപ്പിനു ഉണ്ടെങ്കിലും ഇപ്പോഴും ടോപ്‌ പൊസിഷനില്‍ നില്‍ക്കുന്നത് വാട്ട്സ് ആപ്പ് തന്നെയാണ്. ഈ സന്ദര്‍ഭത്തില്‍ ചില വാട്ട്സ് ആപ്പ് നുറുങ്ങുകള്‍ ടിപ്സ് വായനക്കാര്‍ക്കിടയില്‍ ഷെയര്‍ ചെയ്യാന്‍ ഉദ്ദേശിച്ചു കൊണ്ടാണ് ഈ പോസ്റ്റ്‌.


വാട്ട്സ് ആപ്പ് ചാറ്റുകള്‍ എങ്ങിനെ ബാക്ക്അപ്പ്‌ എടുക്കാം, റീസ്റ്റോര്‍ ചെയ്യാം ?
നിങ്ങളുടെ മെസേജുകള്‍ വാട്ട്സ് ആപ്പ് ഡിലീറ്റ് ചെയ്യുകയോ മറ്റോ ചെയ്യുന്നതിന് മുന്‍പ് അതിന്റെ ബാക്ക്അപ്പ്‌ എടുക്കുവാന്‍ വാട്ട്സ് ആപ്പ് നമ്മെ അനുവദിക്കാറുണ്ട്. അതെങ്ങിനെ ചെയ്യുന്നെന്നു പരിശോധിക്കാം.
ഐഫോണില്‍ സെറ്റിംഗ്സില്‍ പോയ ശേഷം ചാറ്റ് സെറ്റിംഗ്സ് എടുക്കുക. അതില്‍ ചാറ്റ് ബാക്ക്അപ്പ്‌ എന്നൊരു ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത ശേഷം ബാക്ക് അപ്പ്‌ നൌ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
ആന്‍ഡ്രോയിഡ് സെറ്റില്‍ ആണെങ്കില്‍ സെറ്റിംഗ്സില്‍ ചാറ്റ് സെറ്റിംഗ്സ് എടുക്കുക. അതിനു ശേഷം ബാക്ക്അപ്പ്‌ കോണ്‍വര്‍സെഷന്‍സ് ക്ലിക്ക് ചെയ്യുക.


ഗാലറിയില്‍ നിന്നും വാട്ട്സ് ആപ്പ് ചിത്രങ്ങള്‍ ഹൈഡ് ചെയ്യുന്നതെങ്ങിനെ ?


നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രങ്ങള്‍ വാട്ട്സ് ആപ്പ് ഓട്ടോ ഡൌണ്‍ലോഡ് ചെയ്യുകയാണ് ചെയ്യുന്നത്. വാട്ട്സ് ആപ്പിലൂടെ ലഭിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ ഹൈഡ് ചെയ്യണം എന്നാഗ്രഹിക്കുന്നുവെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക.

ഐഫോണില്‍ സെറ്റിംഗ്സില്‍ പോയ ശേഷം പ്രൈവസി എന്ന ഓപ്ഷന്‍ എടുക്കുക. അതില്‍ ഫോട്ടോസ് എന്ന ഓപ്ഷന്‍ കാണാം. അതില്‍ വാട്ട്സ് ആപ്പ് എന്ന ഓപ്ഷന്‍ ഓഫ്‌ ചെയ്യുക.
ആന്‍ഡ്രോയിഡില്‍ ആണെങ്കില്‍ വാട്ട്സ് ആപ്പ് ഇമേജസ് ഹൈഡ് എന്നൊരു ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ മതി. അതില്‍ വാട്ട്സ് ആപ്പ് ഇമേജസ് ഫോള്‍ഡര്‍ ഹൈഡ് ചെയ്യാനുള്ള ഓപ്ഷന്‍ കാണും.


ഫേസ്ബുക്ക് മെസഞ്ചറില്‍ ഉള്ള പോലെ ചാറ്റ് ചെയ്യുന്നവരുടെ തല കാണിക്കുവാന്‍


ഫേസ്ബുക്ക് മെസഞ്ചറില്‍ ഉള്ള പോലെ ചാറ്റ് ചെയ്യുന്നവരുടെ തല കാണിക്കുവാന്‍ ചെയ്യേണ്ടതത് ഇത്രമാത്രമാണ്. തല കണ്ടു കൊണ്ട് ചാറ്റ് ചെയ്യുന്നത് ചാറ്റിംഗ് എളുപ്പമാക്കും എന്നാ കാര്യത്തില്‍ സംശയമില്ലല്ലോ. അതിനു വേണ്ടി വാട്ട്സ് ആപ്പ് ചാറ്റ് ഹെഡ്സ് റൂട്ട് ബീറ്റ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യണം. ഈ ആപ്ലിക്കേഷന് റൂട്ട് ആക്സസ് വേണ്ടതാണ്.

നിങ്ങളുടെ വാട്ട്സ് ആപ്പ് ഫോണ്‍ നമ്പര്‍ എങ്ങിനെ മാറ്റാം ?
 
നിങ്ങള്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ മാറ്റിയെങ്കില്‍ വാട്ട്സ് ആപ്പ് മാറ്റി ഇന്‍സ്റ്റോള്‍ ചെയ്യേണ്ട കാര്യമില്ല. പകരം നിങ്ങള്‍ക്ക് സ്വയം തന്നെ വാട്ട്സ് ആപ്പ് ആപ്ലിക്കേഷനില്‍ നിന്നും നിങ്ങളുടെ നമ്പര്‍ മാറ്റി സെറ്റ് ചെയ്യാം. നമ്പര്‍ മാറ്റുവാന്‍ ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി. 
ആന്‍ഡ്രോയിഡ് സെറ്റുകളില്‍ നമ്പര്‍ മാറ്റുവാന്‍ പഴയ നമ്പറുമായി ബന്ധപ്പെട്ട അക്കൌണ്ട് ഡിലീറ്റ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങിനെ ചെയ്താല്‍ നിങ്ങളുടെ പഴയ നമ്പര്‍ ഉപയോഗിക്കുന്നവര്‍ക്ക് നിങ്ങളുടെ വാട്ട്സ് ആപ്പ് കോണ്ടാക്റ്റ്സ് കാണിക്കില്ല. അതിനു ശേഷം നിങ്ങളുടെ പുതിയ നമ്പരിലേക്ക് അക്കൌണ്ട് മൈഗ്രേറ്റ് ചെയ്യണം. അതിനു ശേഷം സെറ്റിംഗ്സില്‍ അക്കൌണ്ട് എന്ന ഓപ്ഷന്‍ എടുത്ത ശേഷം ചേഞ്ച്‌ നമ്പര്‍ സെലക്റ്റ് ചെയ്തു അതില്‍ പറയുന്ന പോലെ ചെയ്താല്‍ മതി.
ഐഫോണിലും ഇതേ സ്റ്റെപ് തന്നെയാണ് തുടരേണ്ടത്.

നിങ്ങളുടെ വാട്ട്സ് ആപ്പ് മെസേജുകള്‍ എങ്ങിനെ ലോക്ക് ചെയ്യാം ?
  
നിങ്ങള്‍ വാട്ട്സ് ആപ്പിലൂടെ കാമുകി കാമുകന്മാരുമായി നടത്തുന്ന ചാറ്റുകള്‍ നിങ്ങളുടെ ഫോണെടുത്തു നോക്കുന്ന വീട്ടുകാരോ സുഹൃത്തുക്കളോ കാണുന്നത് എങ്ങിനെ തടയാം എന്ന് പലരും ചിന്തിച്ചു കാണും. അതെങ്ങിനെ ലോക്ക് ചെയ്യാം എന്നാകും നിങ്ങളുടെ ചിന്ത. ആന്‍ഡ്രോയിഡ് സെറ്റുകളില്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ഈ ആക്സസ് നിങ്ങള്‍ക്ക് തടയാം. അതിനു വേണ്ടി ഇന്‍സ്റ്റോള്‍ ചെയ്യേണ്ടത് വാട്ട്സ് ആപ്പ് ലോക്ക് എന്നൊരു ആപ്ലിക്കേഷന്‍ ആണ്.

8 August 2015

വാട്സ്ആപ്പിന് വെല്ലുവിളിയായി "സോമ"



വാട്സ്ആപ്പ് മെസ്സേജിങ്ങിനു വെല്ലുവിളിയുമായി പുതിയ ആപ്പ് രംഗത്ത്.മെസ്സെജിങ്ങും,ഫോണ്‍കാൾ,പുറമേ HD വീഡിയോ ചാറ്റിംഗ് എന്നി സവിശേഷതകളുമായിട്ടാണ് സോമയുടെ കടന്നു വരവ്വ്.



ഇൻസ്റ്റന്സ എന്ന കമ്പനിയാണ് ഈ ആപ്പിനു പിന്നിൽ.വളരെ പെട്ടന്ന് തന്നെ ഈ ആപ്പ് തരംഗമായി മാറിയിട്ടുണ്ട്.ഇതിന്റെ പ്രധാനപെട്ട സവിശേഷത എന്തെന്നാൽ ഇത് ആജീവനാന്തം സൗജന്യമാണ്,മാത്രമല്ല ഒരു ഗ്രൂപ്പിൽ 500 മെംബെർസിനെ ഉൾപെടുത്താം.താഴെ കാണുന്ന വീഡിയോ കാണാം...

വാട്സ്ആപ്പിനോട് ഏറെ കുറെ ഒരു പോലെ തന്നെയാണെങ്കിലും  
ഈ ആപ്പിനെതിരെ കൂടുതൽ വിമർശനങ്ങളും,പോരായ്മകളും ഇതിനോടൊപ്പം തന്നെ പ്രചരിക്കുന്നുണ്ട്.ഫോണ്‍ കാൾ,വീഡിയോ കാൾ വ്യക്തമാവുന്നില്ല എന്നൊക്കെ പരാതികൾ ഉണ്ട്.

ആപ്പ് ഡൌണ്‍ലോഡ് ചെയ്യാൻ താഴെ കാണുന്ന ഐക്കണിൽ ക്ലിക്ക് ചെയ്യൂ



NB :  സോമയെക്കുരിച്ച്   അഭ്യുഹങ്ങൾ  പരക്കുന്നതിനാൽ  ഞങ്ങൾ സോമയെ പ്രോത്സാഹിപ്പിക്കുന്നില്ല

28 June 2015

Whatsapp Calling ഇനി വിൻഡോസ്‌ ഫോണിലും

http://informermalayali.blogspot.com/2015/06/whatsapp-calling.html

കാത്തിരിപ്പിനൊടുവിൽ ഇനി വിൻഡോസ്‌ യൂസെർസിനും whatsapp calling സേവനം ആസ്വാധിക്കം .കയിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കിയ പുതിയ പതിപ്പായ 2.12.60 Whatsapp ഈ സേവനം ഉൾകൊള്ളിച്ചിരിക്കുന്നത്.Whatsapp calling വിൻഡോസ്‌ 8 & അതിന് ശേഷമുള്ള പതിപ്പുകളിലെക്കാണ് Whatsapp calling സേവനം ലഭ്യമാവുന്നത്.Whatsapp calling ലഭ്യമാവാൻ നിങ്ങളുടെ ഫോണിൽ നിലവിലുള്ള Whatsapp അപ്ഡേറ്റ് ചെയ്‌താൽ മാത്രം മതി.ഈ കയിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു Whatsapp calling ആൻഡ്രോയിഡ് യൂസേർസിന് ലഭ്യമായിരുന്നത്.വളരെ മികവോട് കൂടിയാണ് Whatsapp പുതിയ പതിപ്പ്.calling
സേവനം കൂടാതെ ഓഡിയോ സെൻറ് ചെയ്യാനുള്ള ഓപ്ഷൻ കൂടെ Whatsapp ഉൾപെടുത്തിയത്‌ വിൻഡോസ്‌ യൂസേർസിന് ആശ്വാസമാകും.
താഴെ കാണുന്ന പോലെയുള്ള ഒരു വിൻഡോയാണ് നമുക്ക് കാൾ ചെയ്യുമ്പോൾ ലഭ്യമാവുന്നത്.

താഴെ കാണുന്ന വിൻഡോ കാൾ ലിസ്റ്റ് കാണിക്കുന്നു . 

ഫോണ്‍ അപ്ഡേറ്റ് ചെയ്‌താൽ നിങ്ങളുടെ വിൻഡോസ്‌ ഫോണിലും whatsapp calling ലഭ്യമാവും.താഴെ കാണുന്നതു പോലെ നിങ്ങളുടെ Whatsapp ആപ്പിലും കാൾ ബട്ടണ്‍ ഉണ്ടായിരിക്കും.

ഇനി മറ്റൊരു പ്രത്യേകത എന്തെന്നാൽ വിൻഡോസ്‌ ഫോണിലെ whatsapp ആപ്പിന്റെ വലിയൊരു ന്യൂനതയാണ് ഇപ്പോൾ ഒഴിവാക്കപെട്ടിട്ടുള്ളത്‌.ഓഡിയോ സെൻറ് ചെയ്യാൻ സാധ്യമല്ല എന്നതായിരുന്നു ആ ന്യുനത.താഴെ കാണുന്ന ഫോട്ടോയിൽ കാണുക ....

ഷെയർ ചെയ്യാൻ മറക്കരുത് ..... :-)


24 April 2015

'ഹലോ' ഫേസ്ബുക്ക്‌ ന്റെ പുതിയ ആപ്പ്



നിങ്ങളെ കാൾ ചെയ്യുന്ന വ്യക്തിയെ  നൊടിയിടയിൽ മനസിലാക്കാം.വിളിക്കുന്ന വ്യക്തിയുടെ ഫേസ്ബുക്ക്‌ പ്രൊഫൈൽ വിളിക്കുമ്പോൾ തെളിഞ്ഞു വരും.ഇതാണ് ഈ ആപ്പിന്റെ പ്രത്യേകത .നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഇല്ലെങ്കിൽ പോലും വിളിക്കുന്ന ആളുടെ ഐഡന്റിറ്റി ഈ ആപ്പ് വ്യെക്തമാക്കും.


ഈ വീഡിയോ "ഹലോ" ആപ്പിനെ കുറിച് വിശദമാക്കുന്നു ........... 
           

നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ളവരുടെ ഫോണ്‍ നമ്പർ കണ്ടെത്താനും ഈ ആപ്പ് നിങ്ങളെ സഹായിക്കുന്നു
നിലവിൽ ആപ്പ്‌ അമേരിക്കയിലും ബ്രസീലിലും നൈജീരിയയിലുമാണ് ഇറങ്ങിയിരിക്കുന്നത്.

Google playstore ൽ നിന്നും ഡൌണ്‍ലോഡ് ചെയ്യു ഡൌണ്‍ലോഡ് 

5 April 2015

കമ്പ്യൂട്ടറില്‍ വാട്സ്ആപ്പ് ഉപയോഗിക്കാം


ഇനി മുതല്‍ കമ്പ്യൂട്ടറിലും വാട്സ്ആപ്പ് ഉപയോഗിക്കാം. ആശയവിനിമയത്തിൻറെ എല്ലാ സാധ്യതകളുമുപയോഗിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വാട്സ് ആപ്പിലൂടെ കൈമാറാൻ സാധിക്കും. മൊബൈലിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന വാട്സ്ആപ്പിൻറെ പോരായ്മയാണ് വാട്സ്ആപ്പ്  തന്നെ പരിഹരിച്ചിരിക്കുന്നത്. വാട്സ് ആപ്പ് അടക്കമുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ കമ്പ്യൂട്ടറിൽ ഇമുലേറ്റര് ആപ്പായ ബ്ലൂസ്റ്റാക്ക് ആപ്പ് പ്ലയര്  വഴി  പ്രവർത്തിപ്പിക്കാൻ സാധിക്കും , എന്നാൽ മൊബൈലിലും കമ്പ്യൂട്ടറിലും ഒരേ സമയം വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. ഇനി എങ്ങനെ വാട്ട്സ്‌ആപ്പ്‌ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാം എന്ന് നോക്കാം..?

1 ആദ്യമായി ഫോണില്‍ വാട്സ്ആപ്പ്  ക്രമീകരിക്കുക
(മൊബൈലിലും കമ്പ്യൂട്ടറിലും നെറ്റ് വേണം)
2 ശേഷം കമ്പ്യൂട്ടറിലെ ബ്രൌസറിൽ web.whatsapp.com എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക (Only support latest version of Google Chrome, Mozilla Firefox or Opera)
3 മൂന്നാമതായി മൊബൈലിലെ വാട്സ്ആപ്പില്‍ Menu > WhatsApp Web ഓപ്പണ്‍ ചെയ്യുക
4 ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യുക