Showing posts with label Browsers. Show all posts
Showing posts with label Browsers. Show all posts

4 June 2015

8 സവിശേഷതകളോട് കൂടി വിൻഡോസ്‌ 10




ഈ വരുന്ന ജൂലൈ 29 നു മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന വിൻഡോസ്‌ 10 പതിപ്പിന്റെ 8 സവിശേഷതകൾ നമുക്കിവിടെ പരിചയപെടാം.

1.Cortana



മൈക്രോസോഫ്റ്റ്ന്റെ ഡിജിറ്റൽ അസിസ്റ്റന്റ്റ് ആയ കോർട്ടാന വിൻഡോസ്‌ ഫോണുകളിൽ നേരത്തെ തന്നെ പ്രശസ്തി ആർജിചിരുന്നു 


.ആപ്പിൾ ഫോണുകളിലെ സിറി ആൻഡ്രോയിഡ് ഫോണിലെ ഗൂഗിൾ നൗ എന്നൊക്കെ പോലെ ഒന്ന് തന്നെ,അതായതു ഫോണ്‍ തൊടാതെ തന്നെ കാൾ ചെയ്യാനും,ഇമെയിൽ,മെസ്സേജ് അയക്കാനും,ബ്രൌസ് ചെയ്യാനും,കാലാവസ്ഥ മനസ്സിലാക്കാനും കോർട്ടാന നമ്മെ സഹായിക്കും, പക്ഷേ അതിനെക്കാൾ മികവുറ്റതെന്നു  ഈ കയിഞ്ഞ ലോക കപ്പ്‌ മത്സരത്തിൽ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കു മുമ്പായി, ബ്രസീല്‍ കൊളംബിയയോടും ജര്‍മനി ഫ്രാന്‍സിനേയും പരാജയപ്പെടുത്തുമെന്ന് കോര്‍ട്ടാന പ്രവചിച്ചു. അത് ശരിയാവുകയും ചെയ്തു. എന്നാല്‍ അവിടെ തീര്‍ന്നില്ല, അടുത്ത ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ അര്‍ജന്റീനയും ഹോളണ്ടുമാണ് വിജയിക്കുക എന്നും പ്രവചിച്ചു. അതും ശരിയായി.

2.Microsoft Edge 



മൈക്രോസോഫ്റ്റ് എക്സ്പ്ലൊറനു പകരക്കാരൻ എന്ന് വേണമെങ്കിൽ പറയാം.എഡ്ജ് ബ്രൌസേരിനെ കുറിച്ചറിയാന് ഈ ലിങ്ക് തുറക്കു >>> ഇന്റർനെറ്റ്‌ എക്സ്പ്ലൊറർ നു പിൻഗാമി മൈക്രോസോഫ്റ്റ് എഡ്ജ്

3.Office on windows


ഓഫീസിന്റെ പുതിയ പതിപ്പായ ഓഫീസ് 2016.കൂടുതൽ മികവുകളോട് കൂടെ വിൻഡോസ്‌ 10 പതിപ്പിൽ ലഭ്യമാണ്.പവർപൊയന്റ്,ഔറ്റ്ലൂക്,വേർഡ്‌,എക്സെൽ എന്നിവ കൂടുതൽ മികവോട് കൂടെയാണ് വിൻഡോസ്‌ 10 ൽ ഉള്കൊള്ളിചിരിക്കുന്നത്‌.

4.Xbox live and integrated Xbox app


Xbox എന്നുള്ളത് മിക്രോസോഫ്ട്ട്ന്റെ ഒരു ഗയിമിംഗ് സംവിധാനമാണ്.വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ Xbox ഗയിമിംഗ് മേഖലയിൽ ഒരു വലിയ തരങ്കം തന്നെ സൃഷ്ട്ടിചിട്ടുണ്ട്.

5.New Photos,Videos,Music,Maps,People,Mail & Calendar Apps



വിൻഡോസ്‌ 8 & 8.1 ൽ വളരെ സുപരിചിതമായ ഈ ആപ്പുകൾ കൂടുതൽ പുതുമകളോടെയും കൂടുതൽ ഫീചർസ് ഉൾപെടുത്തി കൊണ്ടുമാണ് വിൻഡോസ് 10 ഈ ആപ്പുകൾ പുറത്തിറക്കുന്നത്.

6.Windwos Continuum


നമ്മുടെ വിൻഡോസ്‌ ഫോണുകൾ വലിയ സ്ക്രീനുകളുമായി കണക്ട് ചെയ്യുമ്പോൾ വിൻഡോസ്‌ ഫോണ്‍ ഒരു പി സി യായി പ്രവർത്തിക്കും.മിക്രോസോഫ്ട്ട്ന്റെ ഒരു പുതിയ ഫീച്ചർ ആണിത്.

7.Windows Hello 



വിൻഡോസ്‌ ഉപയോഗിക്കുന്നവരുമായി കൂടുതൽ അടുപ്പം സൃഷ്ട്ടിക്കാൻ വേണ്ടി മൈക്രോസോഫ്റ്റ് വിൻഡോസ്‌ 10 ൽ ഉൾകൊള്ളിച്ച ഒരു അത്യുഗ്രൻ ഫീച്ചർ തന്നെയാവുന്നു ഹലോ,സിസ്റ്റം ലോഗ് ഇന്,ലോഗ് ഔട്ട്‌,എന്നിങ്ങനെയുള്ള പ്രവര്ത്തികൾ ചെയ്യുംപോയും.ലോഗ് ഇൻ 
ചെയ്യുന്നതിൽ കൂടുതൽ സുരക്ഷ ഉറപ്പക്കുന്നതുമാവുന്നു ഹലോ.

8.Windows Store 


കൂടുതൽ മികവുറ്റതും,സവിശേഷതകൾ നിറഞ്ഞതുമായ രീതിയിലാണ് വിൻഡോസ്‌ 10 ൽ സ്റ്റോർ 

27 May 2015

ആൻഡ്രോയിഡ് - ക്രോം ബ്രൌസറിൻറെ വേഗത വർദ്ധിപ്പിക്കാം




ആൻഡ്രോയിഡ് - ക്രോം ബ്രൌസറിൻറെ വേഗത വർദ്ധിപ്പിക്കുന്നത് എങ്ങനെ എന്നുള്ളതിനെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്.ഒരു പക്ഷെ നിങ്ങളിൽ  ചിലരുടെ  ആൻഡ്രോയിഡ് ഫോണിൽ ക്രോം  ബ്രൌസർ തുറക്കുമ്പോൾ ബ്രൌസർ വേഗത കുറഞ്ഞതായി കാണാം.ഇതിനൊരു പരിഹാര മാർഗ്ഗമായിട്ടാണ്  ഞാൻ ഈ പോസ്റ്റ്‌ എഴുതുന്നത്‌.ക്രോം ബ്രൌസർ ന്റെ വേഗത വർദ്ധിപ്പിക്കാനുള്ള വഴി നമ്മിൽ പലരും ശ്രദ്ധിക്കാതെ പോവുന്നതാണ്.താഴെ വിവരിക്കുന്ന നാല് സ്റ്റെപ്സ് നിങ്ങളുടെ ക്രോം ബ്രൌസർ ന്റെ വേഗത വർദ്ധിപ്പിക്കും.

1.'Clear the Cache'

കാഷെ മെമ്മറി ക്ലീൻ ചെയ്യുമ്പോൾ ബ്രൌസറിൽ അനാവശ്യമായി സ്റ്റോർ ചെയ്തു വെച്ച Temp  ഫയലുകൾ.ഇത് എല്ലാവരും മിക്ക ബ്രൌസറുകളിലും ഉപയോഗിച്ച് വരുന്ന രീതിയാണ്.

open chrome > Press Menu button > Settings > Privacy > Clear browsing data > Check clear cache > Clear 



 




2.Give chrome more memory

നിങ്ങളുടെ ഡിവൈസിൽ ക്രോമിന് കൂടുതൽ സ്പേസ് അനുവദിക്കുമ്പോൾ Complex വെബ്സൈറ്റുകൾ നിങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ തുറക്കാൻ സാധിക്കും.
 അതിനു നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം അഡ്രസ്‌ ബാറിൽ താഴെ കാണുന്ന url പേസ്റ്റ് / ടൈപ്പ് ചെയ്യുക 

                              " chrome://flags/#max-tiles-for-interest-area "

തുടർന്ന് ലഭിക്കുന്ന വിൻഡോ താഴെ ഉള്ളത് പോലെ ആയിരിക്കും 


ഈ പേജിൽ നിങ്ങൾ 'Default' എന്ന് ചൂസ് ചെയ്യുക.മിക്കവാറും എല്ലാവരുടെതും 'Default' എന്ന് തന്നെ ആയിരിക്കും.

3.Disable Javascript 

open chrome > Press Menu button > Settings > Content settings > Unmark 'Enable Javascript'




ഇത് നിങ്ങളിൽ പലർക്കും അറിയാമായിരിക്കും , അത് കൊണ്ട് നിങ്ങൾക്ക് അറിയാതാവരിലേക്ക് ഇത് ഷെയർ ചെയ്യുക .

4 May 2015

പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാതെ APK ഡൌണ്‍ലോഡ് ചെയ്യാം


ഇന്ന് ഇവിടെ ഞാൻ നിങ്ങൾക്ക് പരിചയപെടുത്തുന്നത് പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാതെ APK ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ എന്നതിനെ കുറിച്ചാണ്.ഇന്ന് ഒരുപാട് വെബ്‌ സൈറ്റുകളിൽ നിന്നും APK ഫയലുകൾ 
 ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.നാം ഫോണിൽ നിന്നോ ടാബ്ലെറ്റിൽ നിന്നോ പ്ലേ സ്റ്റോർ വഴി ഡൌണ്‍ലോഡ് ചെയ്യവുന്നതാനെങ്കിലും അത് നമ്മുടെ ഫോണിൽ തനിയെ ഇൻസ്റ്റാൾ ആവുകയാണ്.നാം ഫോണ്‍ റീസെറ്റ് ചെയ്യുമ്പോ ഇൻസ്റ്റാൾ ചെയ്ത ആപ്പ്സ് നഷ്ട്ടപെടുന്നതാണ്.അത് നാം ഒരു APK ഫയൽ ആയി നമ്മുടെ ഫോണിൽ സൂക്ഷിക്കുകയാണെങ്കിൽ നമുടെ ഇഷ്ടാനുസരണം ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

APK ഡൌണ്‍ലോഡ് ചെയ്യേണ്ട രീതി താഴെ വ്യക്തമാക്കുന്നു 

1.ആദ്യം നമുക്ക് വേണ്ട ആപ്പ് പ്ലേ സ്റ്റോർ {ഏതെങ്കിലും ബ്രൌസർ വഴി തുറക്കുക, കമ്പ്യൂട്ടർ വഴി തുറക്കുന്നത് ഏറ്റവും ഉത്തമമം } എന്നിട്ട് ആപ്പ് ന്റെ URL കോപ്പി ചെയ്യുക 




ചിത്രത്തിൽ ഹൈലൈറ്റ് ചെയ്ത ഭാഗമാണ് URL കോപ്പി ചെയ്യുക .

2.ശേഷം APK ഡൌണ്‍ലോഡർ എന്ന വെബ്‌സൈറ്റ് തുറക്കുക ഇവിടെ ക്ലിക്ക്  ചെയ്യു .


അപ്പോൾ നിങ്ങൾക്ക് താഴെ കാണുന്നത്  പോലെ ഒരു വിന്ഡോ ലഭിക്കും 


3.തുടർന്ന് ആ വിൻഡോയിൽ നേരത്തെ കോപ്പി ചെയ്ത URL പേസ്റ്റ് ചെയ്യുക .എന്നിട്ട് ജനറേറ്റ് ഡൌണ്‍ലോഡ് ലിങ്ക് എന്നാ ബട്ടണിൽ ക്ലിക്ക് ചെയ്യുക . 

താഴേ ഞാൻ വാട്സാപ്പ് APK ഡൌണ്‍ലോഡ് ചെയ്യുന്നതിന്റെ വിൻഡോ നിങ്ങൾക്ക് കാണാം 



"Click here to download <<App name >>" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക അപ്പോൾ നിങ്ങൾ ഉദ്ദേശിച്ച ആപ്പിന്റെ APK ഡൌണ്‍ലോഡ് ആവുന്നതാണ്.

ഈ പോസ്റ്റ്‌ മാക്സിമം ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കൂ.

3 May 2015

ഇന്റർനെറ്റ്‌ എക്സ്പ്ലൊറർ നു പിൻഗാമി മൈക്രോസോഫ്റ്റ് എഡ്ജ്




ഇന്റർനെറ്റ്‌ എക്സ്പ്ലൊറർ നു പിൻഗാമി മൈക്രോസോഫ്റ്റ് എഡ്ജ്.പ്രൊജക്റ്റ്‌ സ്പാർടാന എന്ന കോഡ് വാക്യത്തിൽ ആയിരുന്നു മൈക്രോസോഫ്റ്റ് ഈ ബ്രൌസർ വികസിപ്പിചിരുന്നത്.വിൻഡോസ്‌ 10 ൽ എഡ്ജ് ആയിരിക്കും ഡിഫോൾട്ട് ബ്രൌസർ .
 


വളരെ ആകർഷകമായ  രീതിയിലാണ് ബ്രൌസർ വിൻഡോ 

മൈക്രോസോഫ്റ്റ് ന്റെ പേർസണൽ അസിസ്സ്റ്റന്റ് ആയ കോർട്ടാനയും ഉള് കൊള്ളിച്ചതാണ് പുതിയ ബ്രൌസർ .പി ഡി ഫ് ഫയലുകൾ വായിക്കാനായി റീഡർ  ആപ്പും ചേർന്നതാണ് എഡ്ജ് ബ്രൌസർ.പഴയ ലോഗോ യിൽ ചില മാറ്റങ്ങളുമായാണ് പുതിയ ലോഗോ .

താഴെ കാണുന്ന വീഡിയോ എഡ്ജ് നെ നിങ്ങൾക്ക് പരിച്ചയപെടുത്തുന്നു 



5 April 2015

കമ്പ്യൂട്ടറില്‍ വാട്സ്ആപ്പ് ഉപയോഗിക്കാം


ഇനി മുതല്‍ കമ്പ്യൂട്ടറിലും വാട്സ്ആപ്പ് ഉപയോഗിക്കാം. ആശയവിനിമയത്തിൻറെ എല്ലാ സാധ്യതകളുമുപയോഗിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വാട്സ് ആപ്പിലൂടെ കൈമാറാൻ സാധിക്കും. മൊബൈലിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന വാട്സ്ആപ്പിൻറെ പോരായ്മയാണ് വാട്സ്ആപ്പ്  തന്നെ പരിഹരിച്ചിരിക്കുന്നത്. വാട്സ് ആപ്പ് അടക്കമുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ കമ്പ്യൂട്ടറിൽ ഇമുലേറ്റര് ആപ്പായ ബ്ലൂസ്റ്റാക്ക് ആപ്പ് പ്ലയര്  വഴി  പ്രവർത്തിപ്പിക്കാൻ സാധിക്കും , എന്നാൽ മൊബൈലിലും കമ്പ്യൂട്ടറിലും ഒരേ സമയം വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. ഇനി എങ്ങനെ വാട്ട്സ്‌ആപ്പ്‌ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാം എന്ന് നോക്കാം..?

1 ആദ്യമായി ഫോണില്‍ വാട്സ്ആപ്പ്  ക്രമീകരിക്കുക
(മൊബൈലിലും കമ്പ്യൂട്ടറിലും നെറ്റ് വേണം)
2 ശേഷം കമ്പ്യൂട്ടറിലെ ബ്രൌസറിൽ web.whatsapp.com എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക (Only support latest version of Google Chrome, Mozilla Firefox or Opera)
3 മൂന്നാമതായി മൊബൈലിലെ വാട്സ്ആപ്പില്‍ Menu > WhatsApp Web ഓപ്പണ്‍ ചെയ്യുക
4 ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യുക

25 November 2014

ഒറ്റ ക്ലിക്കിൽ എല്ലാ ഫെസ്ബുക്ക് കൂട്ടുകാരെയും പേജിലേക്കു ക്ഷണിക്കാം

പ്രിയരെ, ഇന്നു നിങ്ങൾക്കു മുന്നിൽ ഞങ്ങൾ കാണിക്കുന്നത് ഫെസ്ബുക്കിൽ നിങ്ങളുടെ കൂട്ടുകാരെ എല്ലാവരെയും ഒറ്റ ക്ലിക്കിൽ Invite ചെയ്യാം എന്നതാണു. സോഷ്യ്ൽ മീഡിയ തരംഗമായ ഇക്കാലത്തു എല്ലാവരും ഉപയോഗിക്കുന്ന ഒരു സോഷ്യ്ൽ മീഡിയയാണു ഫെസ്ബുക്ക്. ഈ ആധുനിക യുഗത്തിൽ ഫെസ്ബുക്ക് ഉപയോഗിക്കാത്തവരായി വളരെ കുറച്ച് പേർ മാത്രമേ കാണുകയുള്ളു. ആയതിനാൽ തന്നെ കച്ചവട സ്ഥാപനങ്ങൾ , സ്കുളുകൾ, കോണ്ട്രാക്റ്റ് മേഖലകൾ എന്നിവകൾക്കു വേണ്ടിയെല്ലാം തന്നെ പരസ്യമായി ഉപയോഗിക്കുന്നത് ഫെസ്ബുക്കാണു. ഈ പരസ്യങ്ങൽ പോസ്റ്റ് ചെയ്യുന്നതിനു വേണ്ടി പലരും ഫെസ്ബുക്കിൽ പേജുകൾ തുടങ്ങിയവരാണു . വെറുതെ ഒരു പേജ് തുടങ്ങിയിട്ടു മാത്രം കാര്യമില്ല; അത് നമ്മുടെ കൂട്ടുകാർക്കും കൂടി എത്തിച്ചു കൊടുക്കണം. അതിനായിത്തന്നെ നമ്മുടെ കൂട്ടുകാരെക്കൂടി പേജിലേക്കു Invite  ചെയ്യണം..
Invite ചെയ്യുവാനായി നമ്മുടെ ഓരോ കൂട്ടുകാരെയും സെലക്ട് ചെയ്യേണ്ടഇ വരും. അങ്ങനെയാകുമ്പോൾ നമ്മുടെ 3000-4000 കൂട്ടുകാരെ പേജിലേക്കു ക്ഷണിക്കാനായ് അത്രയും ക്ലിക്കും ചെയ്യേണ്ടി വരും. എന്നാൾ ഒറ്റ ക്ലിക്കിലൂടെ നിങ്ങളുടെ എല്ലാ കൂട്ടുകാരെയും നിങ്ങളുടെ പേജിലേക്കു ക്ഷണിക്കാം . 

1. ആദ്യമായി വേണ്ടത് ഗൂഗ്ൾ ക്രോം എന്ന വെബ് ബ്രോസർ ആണു



2. അതിനു ശേഷം നിങ്ങളുടെ പേജിന്റെ  Invite ടാബ് തുറക്കുക


3. ശേഷം കീബോർഡിൽ F12 എന്ന കീ അമർത്തുക.


അപ്പോൾ ക്രോമിന്റെ കൻസോൾ ടാബ് തുറന്നു വരും. അതിൽ Console എന്ന ടാബ് സെലക്ട് ചെയ്യുക. അപ്പോൾ ഫോട്ടോ 3 ലേത് പോലെ കാണപ്പെടും
4. അതിൽ താഴെ കാണുന്ന സ്ക്രിപ്റ്റ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക.

FOR PAGES
var inputs = document.getElementsByClassName('uiButton _1sm'); for(var i=0; i<inputs.length;i++) { inputs[i].click(); }

FOR EVENT
javascript:elms=document.getElementsByName("checkableitems[]");for (i=0;i<elms.length;i++){if (elms[i].type="checkbox" )elms[i].click()}
(സ്ക്രിപ്റ്റ് കൻസോളിൽ പേസ്റ്റ് ചെയ്യുമ്പോൾ കറക്ട് മുകളിൽ കൊടുത്ത സ്ക്രിപ്റ്റ്  മാറ്റം വരാതെ  തന്നെ പേസ്റ്റ് ചെയ്യുക )
അവസാനമായി  Enter ബട്ടൻ അമർതുക.


അപ്പോൾ ഒട്ടോമെറ്റികു അയി പേജ് റിഫ്രെഷ് ആകുന്നത് കാണാം, കൂടെ ഒരോ കൂട്ടുകാരനും ക്ഷണിക്കപ്പെടുന്നതും.

[ എന്തെൻകിലും കുഴപ്പം കാണുന്നെൻകിൽ കമന്റ് ചെയ്യാൻ മറക്കണ്ട ]

14 September 2014

നിങ്ങളുടെ ഇ-മെയിൽ ഹാക്ക് ചെയ്തിട്ടിലെന്ന് ഉറപ്പു വരുത്തു

ഈ അടുത്ത് നിങ്ങൾ പത്ര മാധ്യമങ്ങളിലും സോഷ്യൽ നെറ്റ്‌വർക്കുകളിലും കണ്ടതായിരിക്കും 5 മില്യണ്‍ ജിമെയിൽ അക്കൗണ്ട്‌ ഹാക്ക് ചെയ്തു വിവരങ്ങൾ പരസ്യപെടുത്തി എന്ന്.റഷ്യയിലെ ഒരു കൂട്ടം ഹാക്കർസ് ആണ് ഇത്രയും അധികം യൂസേർസ് ന്റെ പാസ്സ്‌വേർഡും യൂസെർ നെയിമും പുറത്തു വിട്ടത്.
ഇതിൽ നിങ്ങളുടെ അക്കൗണ്ട്‌ ഉണ്ടോ !നിങ്ങള്ക്ക് അത് ഉറപ്പു വരുത്താം താഴെ പറയുന്ന ലിങ്ക് തുറന്നു അതിൽ നിങ്ങളുടെ ഐ ഡി ഉണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിക്കാം.



അതിനു താഴെ പറയുന്ന പോലെ ചെയ്യു.
ആദ്യം ഈ ലിങ്ക് തുറക്കുക https://isleaked.com
അപ്പോൾ നിങ്ങള്ക്ക് താഴെ കാണുന്ന പോലെ ഒരു വിൻഡോ  ലഭിക്കും   


ഹൈ ലൈറ്റ് ചെയ്ത ബാറിൽ നിങ്ങളുടെ ഇ-മെയിൽ ഐ ഡി ടൈപ്പ് ചെയ്യുക.എന്നിട്ട് ചെക്ക്‌ ഇറ്റ്‌ എന്ന ബട്ടണ്‍ ചെയ്യുക .താഴെ ഞാൻ എന്റെ ഇ മെയിൽ ടൈപ്പ് ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അക്കൗണ്ട്‌ ഹാക്ക് ചെയ്യപെട്ടിടിലെങ്കിൽ നിങ്ങള്ക്ക് താഴെ കാണുന്ന പോലെ ഒരു വിന്ഡോ ലഭിക്കും 
]
അഥവാ നിങ്ങൾ ഹാക്ക് ചെയ്യപെട്ടിട്ടുണ്ടെങ്കിൽ സെക്യൂരിറ്റി ചോദ്യങ്ങൾ വഴി നിങ്ങൾക്ക് നിങ്ങളുടെ പാസ്സ്‌വേർഡ്‌ മാറ്റാവുന്നതാണ്‌ ..!
ഇത് നിങ്ങളുടെ സുഹുര്തുക്കളിലേക്ക് എത്തിക്കു.....!

9 September 2014

IP അഡ്രസ്‌ കണ്ടെത്തുന്നത് എങ്ങനെ?


ഐ പി അഡ്രസ്‌ അഥവാ ഇന്റർനെറ്റ്‌ പ്രോടോകോൾ അഡ്രസ്‌ എങ്ങനെ കണ്ടെത്താം.ഇന്റർനെറ്റ്‌ കമ്പ്യൂട്ടർ ഫീൽഡിൽ നിങ്ങൾ ഏറ്റവും കൂടുതൽ  കേട്ട ഒന്നായിരിക്കും ഐ പി അഡ്രസ്‌.ഓരോ കമ്പ്യൂട്ടർ സിസ്റ്റം ത്തിനും പ്രിൻറർ പോലുള്ള ഉപകരണങ്ങൾക്ക് ഉണ്ടാവുന്ന വ്യത്യസ്തമായി ഉണ്ടാവുന്ന വിലാസമാണ് ഐ പി അഡ്രസ്‌.

                                        Eg:192.162.0.02
മുകളിൽ കാണിച്ചത് പോലെയുള്ളതായിരിക്കും ഐ പി അഡ്രസ്‌.നിങ്ങൾ ഒരു വിൻഡോസ്‌ യൂസർ ആണെങ്കിൽ താഴെ കാണുന്നത് പോലെ ചെയ്‌താൽ നിങ്ങള്ക്ക് ഐ പി അഡ്രസ്‌ കണ്ടെത്താം.

സ്റ്റാർട്ട്‌ ബട്ടണ്‍ ക്ലിക്ക് ചെയ്ത് അതിൽ നിന്നും 'റണ്‍' എന്നതിൽ ക്ലിക്ക് ചെയ്യുക തുടർന്ന് അതിൽ 'cmd' എന്ന് ക്ലിക്ക് ചെയ്യുക.അപ്പോൾ നിങ്ങൾക്ക് കമ്മാണ്ട് പ്രോമ്പ്റ്റ് വിന്ഡോ ലഭിക്കുന്നതാണ്‌.
അതിൽ 'ipconfig' എന്ന് ടൈപ്പ് ചെയ്ത് എന്റർ ബട്ടണ്‍ പ്രസ്‌ ചെയ്യുക.അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഐ പി അഡ്രസ്സും മറ്റു വിവരങ്ങളും ലഭിക്കും.താഴെയുള്ള ചിത്രത്തിൽ ഉള്ളത് പോലെ.


ഇത് ഷെയർ ചെയ്യാൻ മറക്കരുത്.............!!!!!!