ഗൂഗിള്‍ തങ്ങളുടെ പുതിയ ആന്‍ഡ്രോയ്ഡ് 6.0 പതിപ്പിന്റെ പേര് പുറത്തുവിട്ടു. മാര്‍ഷ്മലോ എന്നാണ് പുതിയ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര്. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പിന് പിന്‍ഗാമിയായാണ് മാര്‍ഷ്മെലോ എത്തുന്നത്.
സുസ്ഥിരത, പെര്‍ഫോമന്‍സ്യൂസര്‍ ഇന്റര്‍ഫേസിലും മറ്റും ഒട്ടേറെ പുതുമകളോടെയാണ് മാര്‍ഷ്മെലോ വരുന്നതെന്നാണ് ആന്‍ഡ്രോയ്ഡ് ഡെവലപ്പേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മികച്ച ഫിംഗര്‍പ്രിന്റ് സാങ്കേതികവിദ്യ തുടങ്ങിയവയും ആന്‍ഡ്രോയ്ഡ് 6.0 യില്‍ ലഭ്യമാകും.
അതുപോലെ തന്നെ ‘ആന്‍ഡ്രോയ്ഡ് പ്ലേ’, ‘ടാപ്പ് ഓണ്‍ നൌ’ തുടങ്ങിയ പുതിയ ഫീച്ചറുകളും ആന്‍ഡ്രോയ്ഡ് 6.0 യിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ ആപ്പ് പെര്‍മിഷന്‍ മോഡലും, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, യുഎസ്ബി ടൈപ്പ്-സി പിന്തുണയുമൊക്കെയുള്ളതാകും മാര്‍ഷ്മലോ.
പുതിയ ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മെലോഉടന്‍ തന്നെ ഗൂഗിള്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.