29 May 2015

ഈ എസ്.എം.എസ് മതി നിങ്ങളുടെ ഐഫോണ്‍ തകര്‍ക്കാന്‍

 



ലോകത്തിലെ ഏറ്റവും സാങ്കേതിക തികവുള്ള സ്‍മാര്‍ട്ട്ഫോണുകളാണ് ആപ്പിള്‍ ഇറക്കുന്ന ഐഫോണുകള്‍. അതുകൊണ്ട് തന്നെയാണ് ഐഫോണുകള്‍ എക്കാലവും വിപണിയില്‍ ചരിത്രം സൃഷ്ടിക്കുന്നതും. ഇതൊക്കെ തന്നെയാണ് ഐഫോണുകളുടെ ചെറിയ സുരക്ഷാപ്രശ്‍നം പോലും വലിയ വാര്‍ത്തയാകുന്നതും. ഏറ്റവുമൊടുവില്‍ ഐഫോണുകള്‍ നേരിടുന്ന സുരക്ഷാപ്രശ്‍നം എസ്.എം.എസ് ആണ്. അതും ഐഫോണിന്റെ പ്രവര്‍ത്തനം തന്നെ നിലക്കാന്‍ തക്ക കരുത്തുള്ളതാണ് ഈ ‘ബഗ്’. ഒരു പ്രത്യേക തരം എസ്.എം.എസ് ആണ് വില്ലന്‍.


മുകളിലെ ചിത്രത്തില്‍ കാണുന്ന തരത്തില്‍ ഒരു എസ്.എം.എസ് നിങ്ങളുടെ ഐഫോണില്‍ എത്തിയാല്‍, അതു തുറന്നു നോക്കിയാല്‍ ഫോണ്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. ഫോണ്‍ ‘സ്റ്റാക്കു’ന്നതിനൊപ്പം പിന്നീട് ഇത് റീബൂട്ട് ചെയ്യേണ്ടിയും വരും. ഏതായാലും സംഭവം ആപ്പിളിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതു പരിഹരിക്കാനുള്ള പ്രത്യേക സോഫ്റ്റ്‍വെയറും ആപ്പിള്‍ തയാറാക്കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ചില പ്രത്യേക ശ്രേണിയില്‍പെടുന്ന യുണികോഡ് ചിഹ്നങ്ങളും അറബിക് അക്ഷരങ്ങളുമാണ് ഐഫോണിനെ ബോധംകെടുത്തുന്നത്. ഇത് പരിഹരിക്കാന്‍ സോഫ്റ്റ്‍വെയര്‍ അപ്‍ഡേഷനാണ് ആപ്പിള്‍ നിര്‍ദേശിക്കുന്നത്.

source:  MediaOne

No comments:

Post a Comment