7 January 2016

ബേസിക് നെറ്റ്‌വര്‍ക്ക്‌ സെക്യൂരിറ്റി (Part II)

നെറ്റ്‌വര്‍ക്ക്‌ കമ്പ്യൂട്ടര്‍സെക്യൂരിറ്റിയില്‍ഉഴിവാകാനാവാത്ത ഫയര്‍വാളുകളെ ക്കുറിച്ചാണ് ഇത്തവണ.
എന്താണ് ഫയര്‍വാള്‍ ?
നമ്മുടെ കമ്പ്യൂട്ടര്‍നും ഇന്റര്‍നെറ്റ്നും ഇടയില്‍ പ്രവര്‍ത്തിച്ചു ഡാറ്റ ട്രാന്‍സ്ഫറിനെ കണ്ട്രോള്‍ ചെയ്യുന്ന ഒരു സംവിധാനമാണ് ഫയര്‍വാള്‍. ഇന്റര്‍നെറ്റില്‍ നിന്നും വരുന്നഅപകടകരമായ ഡാറ്റ നമ്മുടെ സിസ്റ്റത്തില്‍ പ്രവേശിക്കുന്നത് തടയുകയും,കൂടാതെ നമ്മുടെ സെന്സിടിവ്‌ ഡാറ്റകള്‍ സിസ്റ്റത്തില്‍ നിന്നും ചൂണ്ടാന്‍ശ്രമിക്കുന്നത് തടയുകയും ചെയ്യുന്നു.
ഫയര്‍വാളുകള്‍ രണ്ടുതരം.
ഫയര്‍വാളുകള്‍ പ്രധാനമായി രണ്ടു ടൈപ്പ് ആണ് ഉള്ളത്.
ഹാര്‍ഡ്‌വെയര്‍ ഫയര്‍വാള്‍
 &
സോഫ്റ്റ്‌വെയര്‍
 ഫയര്‍വാള്‍.
ഓരോന്നിനും അതിന്‍റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.

ഹാര്‍ഡ്‌വെയര്‍ ഫയര്‍വാള്‍
ഹാര്‍ഡ്‌വെയര്‍ ഫയര്‍വാള്‍ കമ്പ്യൂട്ടറിന്റെ അല്ലെങ്കില്‍ നെറ്റ്‌വര്‍ക്ക് സ്വിച്ച്ന്റെയും  ഇന്റര്‍നെറ്റ്‌മോഡത്തിന്റെയും ഇടയില്‍ ഇന്‍സ്റ്റാള്‍ചെയ്യുന്ന ഒരു ഉപകരണമാണ്. ഈ ഫയര്‍വാള്‍ സംവിധാനം ഇപ്പോള്‍ബ്രോഡ്ബാന്‍ഡ് മോഡത്തില്‍ ബില്‍റ്റ്-ഇന്‍ ആയി വരുന്നുണ്ട്. ഒരു ഹോംയൂസറിന്  ഫയര്‍വാള്‍ മതിയായ സെക്യൂരിറ്റി നല്‍കുന്നു.
Cisco ASA (Adaptive Security Appliance) സീരീസ്‌ ഇപ്പോള്‍ വിപണിയില്‍ലഭ്യമാകുന്ന ഒരു standalone ഫയര്‍വാള്‍ ഉപകരണമാണ്.Cisco PIX (Private Internet eXchange) സീരീസ്‌ ആയിരുന്നു ഇതിനു മുന്‍പ്‌ ഉണ്ടായിരുന്ന ഫയര്‍വാള്‍2008ല്‍ cisco PIXന്‍റെ ഉല്പാദനം നിര്‍ത്തി.] )

ഹാര്‍ഡ്‌വെയര്‍ ഫയര്‍വാളിന്റെ ഗുണങ്ങള്‍
പ്രത്യേകം ഹാര്‍ഡ്‌വെയര്‍ ഡിവൈസ് ആയതുകൊണ്ട് സ്വതന്ത്രമായിപ്രവര്‍ത്തിക്കുന്നു.
സിസ്റ്റം റിസോഴ്സ് വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്നു.
ഫയര്‍വാളിനു വേണ്ടി പ്രത്യേകം നിര്‍മിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍പ്രവര്‍ത്തനക്ഷമത നല്‍കുന്നു.
വളരെ എളുപ്പത്തില്‍ ഇവയെ നെറ്റ്‌വര്‍ക്കില്‍ നിന്നും റിമൂവ് ചെയ്യാനാകും.

ഹാര്‍ഡ്‌വെയര്‍ ഫയര്‍വാളിന്റെ ന്യൂനതകള്‍
ഹാര്‍ഡ്‌വെയര്‍ ഫയര്‍വാള്‍ സെറ്റ്‌-അപ്പ്‌ കൊമ്ബ്ലികേറ്റ് പ്രോസ്സസ് ആണ്.
വളരെ പണച്ചിലവു ഉണ്ടാകുന്നു. (standalone ഫയര്‍വാളുകള്‍ക്ക് നല്ല വിലയാകും.)
ഹാര്‍ഡ്‌വെയര്‍ ല്ലിമിറ്റെഷന്‍സ് മൂലം ഇവ അപ്പ്‌ഗ്രേഡ് ചെയ്യുന്നതിന് പരിധികള്‍ ഉണ്ട്.


സോഫ്റ്റ്‌വെയര്‍ ഫയര്‍വാള്‍.

സോഫ്റ്റ്‌വെയര്‍ ഫയര്‍വാള്‍ ഒരു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ആണ്.
നെറ്റ്‌വര്‍ക്ക്/ഇന്റര്‍നെറ്റ് മോഡവുമായി നേരിട്ട് കണക്ട് ചെയ്തിരിക്കുന്ന സിസ്റ്റത്തിലാണ് സാധാരണയായി സോഫ്റ്റ്‌വെയര്‍ ഫയര്‍വാള്‍ ഇന്‍സ്റ്റോള്‍ചെയ്യുക. ഇപ്പോള്‍ വിപണിയിലുള്ള മിക്ക ആന്റിവൈറസ്സോഫ്റ്റ്‌വെയറുകളും ഫയര്‍വാള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇവ കൂടാതെ  Online Armor Personal Firewall, Outpost Firewall Pro, Sunbelt Personal Firewall, Symantec Endpoint Protection , Windows Firewall... തുടങ്ങീ ധാരാളംഫയര്‍വാള്‍ സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാണ്.

സോഫ്റ്റ്‌വെയര്‍
 ഫയര്‍വാളിന്റെ ഗുണങ്ങള്‍
ഹാര്‍ഡ്‌വെയര്‍ ഫയര്‍വാളുകളെ അപേക്ഷിച്ചു ഇവ വളരെ കുറഞ്ഞ ചിലവില്‍ ലഭിക്കുന്നു. കൂടാതെ സൌജന്യ സോഫ്റ്റ്‌വെയറുകളും ലഭ്യമാണ്.
ഇവ സെറ്റ്‌-അപ്പ്‌ ചെയ്യാന്‍ എളുപ്പമാണ്.
സോഫ്റ്റ്‌വെയര്‍ ഫയര്‍വാള്‍ ഒരു തടസവും കൂടാതെ അപ്പ്‌ഗ്രേഡ് ചെയ്യാന്‍സാധിക്കും.
ഇവ ഉപയോഗിക്കുന്നതിന് നെറ്റ്വര്‍ക്കില്‍ ഒരു മാറ്റവും വരുത്തേണ്ട കാര്യമില്ല.


സോഫ്റ്റ്‌വെയര്‍ ഫയര്‍വാളിന്റെ ന്യൂനതകള്‍.
സോഫ്റ്റ്‌വെയര്‍ ആണ്, അതുകൊണ്ട് തന്നെ ക്രാഷ് ആകാനുള്ള സാധ്യതകൂടുതല്‍ ആണ്.
ഇവയുടെ പ്രവര്തനമികവ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സിസ്റ്റത്തിന്റെപെര്‍ഫോമന്‍സനെ ആശ്രയിച്ചിരിക്കും.
കൂടാതെ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്യുംബോഴുണ്ടായെക്കാവുന്നപ്രശ്നങ്ങള്‍ ഇവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

ഇവ സിസ്റ്റത്തില്‍ നിന്നും മുഴുവനായി റിമൂവ് ചെയ്യുക കുറച്ചു പാടാണ്.

No comments:

Post a Comment