3 November 2017

വാട്സ്ആപ്പ് സ്‌തംഭിച്ചു,ഉടൻ പരിഹരിച്ചു


ലക്ഷകണക്കിന് ഉപപോക്താക്കളെ വലച്ചു കൊണ്ട് ലോകത്താകമാനം വാട്സ്ആപ്പ് സ്‌തംഭിച്ചു.സെർവർ തകരാർ മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വിദഗ്ദ്ധർ പറയുന്നു.ഒരു മണിക്കൂറോളം ലോകത്താകമാനം ഉപപോക്താക്കൾക്ക് മെസ്സേജ് ഒന്നും അയക്കാനും സ്വീകരിക്കാനും പറ്റാതെയായി.ആപ്പ് തുറക്കുമ്പോൾ തന്നെ Settings>Help>Contact Us എന്നതിലേക്കാണ് തുറന്ന് കാണിക്കുന്നത്.ഇങ്ങനെ ഒരു മെസ്സേജും കാണിക്കുന്നു

"Our service is experiencing a problem right now. We are working on it and hope to restore the functionality shortly. Sorry for the inconvenience."



ഇന്ത്യൻ സമയം ഒരു മണിമുതലാണ് പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടത്.മൂന്ന് മണിക്കൂർ കഴിഞ്ഞാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.

യഥാർത്ഥ കാരണം ഇതുവരെ പുറത്തു വന്നിട്ടില്ല.ഹാക്ക് ചെയ്യപ്പെട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നാണ് ടെക് ലോകം ചർച്ച ചെയ്തത്.
ഇന്ത്യ,സൗത്ത് ഈസ്റ്റ് ഏഷ്യ,യൂറോപ്പ് എന്നിവിടങ്ങളിലാണ് പ്രശ്നം കാര്യമായി ബാധിച്ചത്.അമേരിക്ക,ആഫ്രിക്ക,റഷ്യ,ഓസ്‌ടേലിയ എന്നിവിടങ്ങളിൽ നേരിയ രീതിയിലും ബാധിച്ചു.




No comments:

Post a Comment