Showing posts with label memory card. Show all posts
Showing posts with label memory card. Show all posts

26 January 2018

ലോകത്തിലെ ആദ്യത്തെ 512 GB മെമ്മറി കാർഡ്




              ലോകത്തിലെ ഏറ്റവും വലിയ മെമ്മറി കാർഡ് എന്ന റെക്കോർഡ് ഇനി ഇൻറെഗ്രലിന്ന് (Integral) സ്വന്തം.ലോകത്തിലെ ആദ്യത്തെ 512 ജിബിയുടെ മെമ്മറി കാർഡ് ആണ് പുറത്തിറക്കിയിരിക്കുന്നത്.കഴിഞ്ഞ വര്ഷം ഓഗസ്റ്റിൽ പുറത്തിറങ്ങിയ സാൻഡിസ്‌ക്കിൻറെ (SanDisk) 400 ജിബി എന്ന റെക്കോർഡിനെയാണ് മറികടന്നത്.


         ഡ്രോൺ , ആക്ഷൻ ക്യാമറ എന്നിവക്ക് വളരെ അനുയോജ്യമാകും. ഫുൾ എച് ഡി വീഡിയോ റെക്കോർഡിങ് പെട്ടെന്നും വിശ്വസനീയവുമായി ചെയ്യാൻ പറ്റും. പക്ഷെ ഇത്രയും പണം മുടക്കി സ്മാർട്ഫോണിലേക്ക് വേണ്ടി മാത്രം വാങ്ങുന്നത് ലാഭകരമല്ല. മൈക്രോ എസ് ഡി എക്സ് സി (MicroSD XC) സ്റ്റാൻഡേർഡ് പിന്തുണക്കുന്ന എല്ലാ മൊബൈലിലും മറ്റ് എല്ലാ ഡിവൈസുകളിലും ഉപയോഗിക്കാം.

എന്നാൽ വേഗത കൂടിയ മെമ്മറി ഇപ്പോഴും സാൻഡിസ്‌ക്കിൻറെ 400 ജിബിയുടെ മെമ്മറി തന്നെയാണ്,100 എംബി/സെക്കന്റ് ആണ് വേഗത. ഇൻറെഗ്രലിൻറെ 512 ജിബിക്ക് 80 എംബി / സെക്കന്റ് വേഗതയും.

 സാൻഡിസ്‌ക്കിൻറെ 400 ജിബിയുടെ മെമ്മറിക്ക് ഏകദേശം 25000 രൂപയോളമാണ് ഇന്ത്യയിലെ വില. അത്കൊണ്ട് തന്നെ ഈ മെമ്മറി കാർഡിന്ന് 30000 രൂപക്ക് മുകളിലാണ് ഇന്ത്യയിൽ പ്രതീക്ഷിക്കാവുന്ന വില.ഫെബ്രുവരിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നു.