9 September 2014

IP അഡ്രസ്‌ കണ്ടെത്തുന്നത് എങ്ങനെ?


ഐ പി അഡ്രസ്‌ അഥവാ ഇന്റർനെറ്റ്‌ പ്രോടോകോൾ അഡ്രസ്‌ എങ്ങനെ കണ്ടെത്താം.ഇന്റർനെറ്റ്‌ കമ്പ്യൂട്ടർ ഫീൽഡിൽ നിങ്ങൾ ഏറ്റവും കൂടുതൽ  കേട്ട ഒന്നായിരിക്കും ഐ പി അഡ്രസ്‌.ഓരോ കമ്പ്യൂട്ടർ സിസ്റ്റം ത്തിനും പ്രിൻറർ പോലുള്ള ഉപകരണങ്ങൾക്ക് ഉണ്ടാവുന്ന വ്യത്യസ്തമായി ഉണ്ടാവുന്ന വിലാസമാണ് ഐ പി അഡ്രസ്‌.

                                        Eg:192.162.0.02
മുകളിൽ കാണിച്ചത് പോലെയുള്ളതായിരിക്കും ഐ പി അഡ്രസ്‌.നിങ്ങൾ ഒരു വിൻഡോസ്‌ യൂസർ ആണെങ്കിൽ താഴെ കാണുന്നത് പോലെ ചെയ്‌താൽ നിങ്ങള്ക്ക് ഐ പി അഡ്രസ്‌ കണ്ടെത്താം.

സ്റ്റാർട്ട്‌ ബട്ടണ്‍ ക്ലിക്ക് ചെയ്ത് അതിൽ നിന്നും 'റണ്‍' എന്നതിൽ ക്ലിക്ക് ചെയ്യുക തുടർന്ന് അതിൽ 'cmd' എന്ന് ക്ലിക്ക് ചെയ്യുക.അപ്പോൾ നിങ്ങൾക്ക് കമ്മാണ്ട് പ്രോമ്പ്റ്റ് വിന്ഡോ ലഭിക്കുന്നതാണ്‌.
അതിൽ 'ipconfig' എന്ന് ടൈപ്പ് ചെയ്ത് എന്റർ ബട്ടണ്‍ പ്രസ്‌ ചെയ്യുക.അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഐ പി അഡ്രസ്സും മറ്റു വിവരങ്ങളും ലഭിക്കും.താഴെയുള്ള ചിത്രത്തിൽ ഉള്ളത് പോലെ.


ഇത് ഷെയർ ചെയ്യാൻ മറക്കരുത്.............!!!!!! 

1 comment: