18 May 2015

വിൻഡോസ്‌ ഫോണിൽ മലയാളം ടൈപ്പ് ചെയ്യാം


നിങ്ങളുടെ വിൻഡോസ്‌ ഫോണിൽ മലയാളം ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്പിനെയാണ് നിങ്ങൾക്ക് ഞാൻ ഇന്ന് ഇവിടെ പരിചയപെടുത്തുന്നത്.
ഇത് വളരെ ഉപകാരപ്രദമായ ആപ്പ് ആണ് എന്നുള്ളതിൽ സംശയിക്കാനില്ല.

ടൈപ്പ് ചെയ്യാനുള്ള സ്പേസിൽ നമ്മൾ ഇംഗ്ലീഷിൽ മലയാളം (മംഗ്ലീഷ്) ടൈപ്പ് ചെയ്യ്ത് സ്പേസ് അല്ലെങ്കിൽ എന്റർ പ്രസ്‌ ചെയ്യുമ്പോൾ നാം ടൈപ്പ് ചെയ്തത് മലയാളത്തിൽ ആവുകയും നമ്മുക്ക് കൂടുതൽ വാക്കുകൾ ഈ ആപ്പ് കാണിച്ചു തരും .

ടൈപ്പ് ചെയ്തത് നമുക്ക് ട്വിറ്റെർ,ഫേയ്സ്ബുക്ക്,വാട്സാപ്പ്,SMS,ഇ-മെയിൽ വഴി ആപ്പ് വഴി തന്നെ ഷെയർ അല്ലെങ്കിൽ പോസ്റ്റ്‌ ചെയ്യാവുന്നതാണ്.ഈ ആപ്പിന്റെ ബാക്ക്ഗ്രൌണ്ട് പിക്ചർ മാറ്റാനും സാധിക്കും എന്നുള്ളത് ഇതിന്റെ ഒരു  സവിശേഷതയാണ്. ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഡൌണ്‍ലോഡ്]ബട്ടണിൽ ക്ലിക്ക് ചെയ്യുക




ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത് 

No comments:

Post a Comment