Showing posts with label Informer Malayali. Show all posts
Showing posts with label Informer Malayali. Show all posts

11 July 2018

ഇൻകോഗ്നിറ്റോ മോഡ് ഇനി യൂട്യുബിലും



            ഇൻകോഗ്നിറ്റോ മോഡ് ഇനി യൂട്യുബിലും, ആൻഡ്രോയ്‌ഡ് യുസേഴ്‌സിന് മാത്രമാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ആൻഡ്രോയിഡ് യൂട്യൂബ് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ മാറ്റം. വെബ് ബ്രൗസറുകളിൽ ഇൻകോഗ്നിറ്റോ മോഡ് ആദ്യമേ  ലഭ്യമായിരുന്നത്.അത് വഴി യൂട്യൂബ് തുറന്നാൽ ഇൻകോഗ്നിറ്റോ സേവനം സാധ്യമാണ്. എന്നാൽ ആപ്പ് വഴി യൂട്യൂബ് കാണുമ്പോൾ ഇത് സാധ്യമാവുകയില്ലായിരുന്നു. അതിന്ന് പരിഹാരം എന്നോണം ഏറ്റവും പുതിയ അപ്ഡേറ്റിൽ (ആപ്പ് വേർഷൻ 13.25.56) ഇതിനായി ഒരു ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. യൂട്യൂബ് ആപ്പിന്റെ മുകളിൽ വലത് ഭാഗത്തുള്ള അക്കൗണ്ട് ബട്ടൺ ക്ലിക്ക് ചെയ്താൽ "Turn on Incognito" എന്നൊരു പുതിയ ഓപ്ഷൻ ലഭ്യമായിട്ടുണ്ടാകും. പുതിയ അപ്ഡേറ്റ് ചെയ്തവർക്കെ ഈ ഓപ്ഷൻ കാണാൻ സാധിക്കുകയുള്ളു.

             ഇൻകോഗ്നിറ്റോ മോഡ് ഓൺ ചെയ്തുകഴിഞ്ഞാൽ അക്കൗണ്ട് ബട്ടന്റെ സ്ഥാനത് ഇൻകോഗ്നിറ്റോ മോടിനെ സൂചിപ്പിക്കുന്ന ഐക്കൺ ദൃശ്യമാകും.ഈ ഐക്കണിൽ ക്ലിക്ക് ചെയ്‌താൽ ഇൻകോഗ്നിറ്റോ മോഡ് ഓഫ് ചെയ്യാൻ ഉള്ള ഓപ്ഷനും കാണാം. വെറുതെ കുറെ നേരം നിന്നാൽ ഓട്ടോമാറ്റിക് ആയി ഓഫാവുകയും ചെയ്യും.പിന്നെ ആപ്പിന്റെ എറ്റവും തായേ ഭാഗത്തായി കറുത്ത ബാക്ക്ഗ്രൗണ്ടിൽ "you're incognito" എന്ന് കാണിക്കുന്നുമുണ്ടാവും.
     
            ഇത് ഓൺ ചെയ്‌ത്‌ കഴിഞ്ഞാൽ പിന്നെ സെർച്ച് ഹിസ്റ്ററിയും വാച്ച് ഹിസ്റ്ററിയും ഒന്നും തന്നെ റെക്കോർഡ് ചെയ്യപെടുകയില്ല. എങ്കിലും  ചെയ്യുന്ന ആക്ടിവിറ്റികൾ പൂർണമായി ഇല്ലാതാവുന്നില്ല , പകരം ആപ്പിൽ റെക്കോർഡ് ചെയ്തതായി കാണിക്കുന്നില്ല എന്ന്മാത്രം. ആദ്യമായി ഓൺ ചെയ്യുമ്പോൾ അതിനെ കുറിച്ചു പറയുന്നുമുണ്ട്.
           
             ഇൻകോഗ്നിറ്റോ മോഡിൽ നിന്നുകൊണ്ട് വീഡിയോ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല. അപ്‌ലോഡ് ചെയ്യൽ സാധ്യമാക്കിയിരുന്ന ക്യാമറ ഐക്കൺ ഇൻകോഗ്നിറ്റോ മോഡ് ഓൺ ചെയ്താൽ ദൃശ്യമാവില്ല. ഹോം പേജും ട്രെൻഡിങ് പേജും സാധാരണ പോലെ കാണാൻ സാധിക്കും, എന്നാൽ സബ്‌സ്‌ക്രിപ്ഷൻ, ഇൻബോക്‌സ്, ലൈബ്രറി, സെർച്ച്  ബാർ എന്നിവ ക്ലിക്ക് ചെയ്താൽ താങ്കൾ ഇൻകോഗ്നിറ്റോ മോഡിൽ ആണെന്ന സന്ദേശം ദൃശ്യമാകും എന്നതല്ലാതെ വേറെ ഒന്നും കാണുകയില്ല. ബ്രൗസറുകളിലെ ഇൻകോഗ്നിറ്റോ മോഡിലും ഇത്പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.



      ഐഒഎസ് യൂസേഴ്‌സിന്ന് ഇപ്പോൾ ഈ സൗകര്യം ലഭ്യമായിട്ടില്ല. എങ്കിലും അധികം വൈകാതെ അപ്ഡേറ്റ് വരുമെന്ന് പ്രതീക്ഷിക്കാം.

30 November 2015

KTU വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഈ വെബ്സൈറ്റ്




ഈ വർഷം മുതൽ കേരളത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളെയും(കാലിക്കറ്റ്‌,കേരള,എം.ജി,കണ്ണൂർ) ഒരുമിപ്പിച് ആരംഭിച്ച APJ അബ്ദുൾ കാലാം സാങ്കേതിക സർവകലാ ശാലയ്ക്ക് കീയിൽ പഠിക്കുന്ന വിദ്ധ്യാർഥികൾക്ക് സഹായകമാവുന്ന ചോദ്യ പേപ്പറുകൾ,ടെക്സ്റ്റ്‌ ബുക്സ്,മറ്റു പഠന സംബന്ധമായ പോസ്റ്റുകൾ നിങ്ങൾക്ക് ലഭിക്കും , www.ktustudents.in എന്ന ഈ വെബ്സൈറ്റ് സന്ദർശിക്കൂ.

KTU Students
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്ഥിതി ചെയ്യുന്ന എം.ഇ.എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്ധ്യാർഥികളായ ഷഹരി,ജൗഹർ,നെസൂഹ്,സാലിഹ്,ഖൈസ്,ഹാദിൽ,മഞ്ചു വാര്യർ, മെക്കാനിക്കൽ വിദ്യാർത്ഥി ഇൻസമാം എന്നിവരാണ് ഈ വെബ്സൈറ്റിന് പിന്നിൽ പ്രവർത്തിക്കുന്നത്.
എല്ലാ വിഷയങ്ങളുടെ പഠന സംബന്ധമായ മെറ്റീരിയൽസ് പി.ഡി.എഫ് ഫോർമാറ്റിൽ ലഭ്യമാണ്.പോസ്റ്റുകൾ ഉടനടി ലഭ്യമാക്കാൻ ഇവരുടെ ഫേയ്സ്ബുക്ക്‌ പേജ് ലൈക്‌ ചെയ്‌താൽ മതി. പേജ് ലൈക്‌ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ click here 




16 August 2015

സൈലന്റ് മോഡിലുളള സ്മാര്‍ട്ട്‌ഫോണ്‍ കാണാതായാൽ, കണ്ടെത്തുന്നതെങ്ങനെ.!!!


സൈലന്റ് മോഡില്‍ ഫോണ്‍ വീടിനുളളില്‍ കാണാതെയായാല്‍, അത് കണ്ടെത്തുക വളരെ പ്രയാസമായ കാര്യമാണ്. എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റുമായി ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍,അത് കണ്ടത്താൻ എളുപ്പമാണ്.!!!! 
ANDROID ചെയ്യേണ്ടത്
1. നിങ്ങളുടെ കമ്പ്യൂട്ടറിലെ ഏതെങ്കിലും ബ്രൗസറില്‍ ആന്‍ഡ്രോയിഡ്   ഡിവൈസ് മാനേജര്‍ പേജ് എന്നത് തുറക്കുക.
2. ആന്‍ഡ്രോയിഡ് ഡിവൈസുമായി സമന്വയിപ്പിച്ചിരിക്കുന്ന ജിമെയില്‍      അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
3. ലോഗിന്‍ ചെയ്തതിനു ശേഷം, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഡിവൈസുകളുടെ പട്ടിക നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നതാണ്.
4. കാണാതെ പോയ ഡിവൈസ് തിരഞ്ഞെടുക്കുക, ഇവിടെ നിങ്ങള്‍ക്ക്" Ring, Lock, Erase" എന്നീ ഓപ്ഷനുകള്‍ കാണാവുന്നതാണ്.
5. "Ring" ബട്ടണില്‍ ക്ലിക്ക് ചെയ്ത് സ്ഥിരീകരണ ബോക്‌സില്‍ അമര്‍ത്തുക.
6. കുറച്ച് സെക്കന്‍ഡുകള്‍ക്ക് ശേഷം, നിങ്ങളുടെ ഫോണ്‍ സൈലന്റില്‍      ആണെങ്കില്‍ പോലും പൂര്‍ണ ശബ്ദത്തില്‍ റിങ് ചെയ്യാന്‍ ആരംഭിക്കുന്നതാണ്.
7. നിങ്ങളുടെ കാണാതായ ഫോണ്‍ എളുപ്പത്തില്‍ റിങ് ടോണ്‍ ശ്രദ്ധിച്ച്കണ്ടെത്താവുന്നതാണ്.

IPHONE ചെയ്യേണ്ടത് 

1. നിങ്ങളുടെ ഫോണിലെ "Find my iPhone" സവിശേഷത പ്രാപ്തമാക്കിയിട്ടുണ്ടെന്ന്  ഉറപ്പാക്കുക.
2. കമ്പ്യൂട്ടറില്‍ www.icloud.com എന്ന സൈറ്റിലേക്ക് പോയി നിങ്ങളുടെ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യുക.
3. തുടര്‍ന്ന് Find my iPhone ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
4. മുകളില്‍ മധ്യ ഭാഗത്തായുളള All Devices എന്നതില്‍ ക്ലിക്ക് ചെയ്ത്, നിങ്ങളുടെ കാണാതായ ഡിവൈസ് തിരഞ്ഞെടുക്കുക.
5. ഇനി Play sound എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ കാണാതായ ഫോണ്‍ റിങ് ചെയ്യാന്‍ ആരംഭിക്കുന്നതാണ്.

30 June 2015

ഫേസ്ബുക്ക്‌ ലൈറ്റ് ഇന്ത്യയിൽ


വേഗത കുറഞ്ഞ ഇന്റർനെറ്റ്‌ കണക്ഷൻ ഉപയോഗിക്കുന്നവർക്കായി ഫേസ്ബുക്ക്‌ ലൈറ്റ് ഇന്ത്യയിൽ ഇന്ന് പുറത്തിറങ്ങുന്നു.എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും സപ്പോർട്ട് ചെയ്യുന്നതാണ്.1MB യെ ആപ്പ് Size .2G ഉപയോഗിക്കുന്നവർക്ക് വേണ്ടി രൂപകൽപ്പന ചെയ്തതാണ് ഈ ആപ്പ്.

താഴെ കാണുന്നത് ന്യൂസ്‌ ഫീഡ് ഭാഗമാണ് 


ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുന്ന ഫോട്ടോ പ്രി വ്വ്യു  


മെസ്സേജ് ! നിലവിലുള്ള ഫേസ്ബുക്ക്‌ ആപ്പിൽ മെസ്സേജ് ചെയ്യാൻ സാധ്യമല്ല അതിനു മെസ്സെഞ്ചർ ആപ്പിനെ തന്നേ ആശ്രയികേണ്ടിയിരുന്നു.


നോട്ടിഫികേഷൻ 



എന്തു കൊണ്ടും വളരേ നല്ലൊരു ആപ്പ് ആണ് ഫേസ്ബൂക്ക് ലൈറ്റ് എന്നുള്ളതിൽ തർക്കമില്ല.ആപ്പ് ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഡൌണ്‍ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക 

28 June 2015

Whatsapp Calling ഇനി വിൻഡോസ്‌ ഫോണിലും

http://informermalayali.blogspot.com/2015/06/whatsapp-calling.html

കാത്തിരിപ്പിനൊടുവിൽ ഇനി വിൻഡോസ്‌ യൂസെർസിനും whatsapp calling സേവനം ആസ്വാധിക്കം .കയിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കിയ പുതിയ പതിപ്പായ 2.12.60 Whatsapp ഈ സേവനം ഉൾകൊള്ളിച്ചിരിക്കുന്നത്.Whatsapp calling വിൻഡോസ്‌ 8 & അതിന് ശേഷമുള്ള പതിപ്പുകളിലെക്കാണ് Whatsapp calling സേവനം ലഭ്യമാവുന്നത്.Whatsapp calling ലഭ്യമാവാൻ നിങ്ങളുടെ ഫോണിൽ നിലവിലുള്ള Whatsapp അപ്ഡേറ്റ് ചെയ്‌താൽ മാത്രം മതി.ഈ കയിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു Whatsapp calling ആൻഡ്രോയിഡ് യൂസേർസിന് ലഭ്യമായിരുന്നത്.വളരെ മികവോട് കൂടിയാണ് Whatsapp പുതിയ പതിപ്പ്.calling
സേവനം കൂടാതെ ഓഡിയോ സെൻറ് ചെയ്യാനുള്ള ഓപ്ഷൻ കൂടെ Whatsapp ഉൾപെടുത്തിയത്‌ വിൻഡോസ്‌ യൂസേർസിന് ആശ്വാസമാകും.
താഴെ കാണുന്ന പോലെയുള്ള ഒരു വിൻഡോയാണ് നമുക്ക് കാൾ ചെയ്യുമ്പോൾ ലഭ്യമാവുന്നത്.

താഴെ കാണുന്ന വിൻഡോ കാൾ ലിസ്റ്റ് കാണിക്കുന്നു . 

ഫോണ്‍ അപ്ഡേറ്റ് ചെയ്‌താൽ നിങ്ങളുടെ വിൻഡോസ്‌ ഫോണിലും whatsapp calling ലഭ്യമാവും.താഴെ കാണുന്നതു പോലെ നിങ്ങളുടെ Whatsapp ആപ്പിലും കാൾ ബട്ടണ്‍ ഉണ്ടായിരിക്കും.

ഇനി മറ്റൊരു പ്രത്യേകത എന്തെന്നാൽ വിൻഡോസ്‌ ഫോണിലെ whatsapp ആപ്പിന്റെ വലിയൊരു ന്യൂനതയാണ് ഇപ്പോൾ ഒഴിവാക്കപെട്ടിട്ടുള്ളത്‌.ഓഡിയോ സെൻറ് ചെയ്യാൻ സാധ്യമല്ല എന്നതായിരുന്നു ആ ന്യുനത.താഴെ കാണുന്ന ഫോട്ടോയിൽ കാണുക ....

ഷെയർ ചെയ്യാൻ മറക്കരുത് ..... :-)