11 July 2018

ഇൻകോഗ്നിറ്റോ മോഡ് ഇനി യൂട്യുബിലും



            ഇൻകോഗ്നിറ്റോ മോഡ് ഇനി യൂട്യുബിലും, ആൻഡ്രോയ്‌ഡ് യുസേഴ്‌സിന് മാത്രമാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ആൻഡ്രോയിഡ് യൂട്യൂബ് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ മാറ്റം. വെബ് ബ്രൗസറുകളിൽ ഇൻകോഗ്നിറ്റോ മോഡ് ആദ്യമേ  ലഭ്യമായിരുന്നത്.അത് വഴി യൂട്യൂബ് തുറന്നാൽ ഇൻകോഗ്നിറ്റോ സേവനം സാധ്യമാണ്. എന്നാൽ ആപ്പ് വഴി യൂട്യൂബ് കാണുമ്പോൾ ഇത് സാധ്യമാവുകയില്ലായിരുന്നു. അതിന്ന് പരിഹാരം എന്നോണം ഏറ്റവും പുതിയ അപ്ഡേറ്റിൽ (ആപ്പ് വേർഷൻ 13.25.56) ഇതിനായി ഒരു ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. യൂട്യൂബ് ആപ്പിന്റെ മുകളിൽ വലത് ഭാഗത്തുള്ള അക്കൗണ്ട് ബട്ടൺ ക്ലിക്ക് ചെയ്താൽ "Turn on Incognito" എന്നൊരു പുതിയ ഓപ്ഷൻ ലഭ്യമായിട്ടുണ്ടാകും. പുതിയ അപ്ഡേറ്റ് ചെയ്തവർക്കെ ഈ ഓപ്ഷൻ കാണാൻ സാധിക്കുകയുള്ളു.

             ഇൻകോഗ്നിറ്റോ മോഡ് ഓൺ ചെയ്തുകഴിഞ്ഞാൽ അക്കൗണ്ട് ബട്ടന്റെ സ്ഥാനത് ഇൻകോഗ്നിറ്റോ മോടിനെ സൂചിപ്പിക്കുന്ന ഐക്കൺ ദൃശ്യമാകും.ഈ ഐക്കണിൽ ക്ലിക്ക് ചെയ്‌താൽ ഇൻകോഗ്നിറ്റോ മോഡ് ഓഫ് ചെയ്യാൻ ഉള്ള ഓപ്ഷനും കാണാം. വെറുതെ കുറെ നേരം നിന്നാൽ ഓട്ടോമാറ്റിക് ആയി ഓഫാവുകയും ചെയ്യും.പിന്നെ ആപ്പിന്റെ എറ്റവും തായേ ഭാഗത്തായി കറുത്ത ബാക്ക്ഗ്രൗണ്ടിൽ "you're incognito" എന്ന് കാണിക്കുന്നുമുണ്ടാവും.
     
            ഇത് ഓൺ ചെയ്‌ത്‌ കഴിഞ്ഞാൽ പിന്നെ സെർച്ച് ഹിസ്റ്ററിയും വാച്ച് ഹിസ്റ്ററിയും ഒന്നും തന്നെ റെക്കോർഡ് ചെയ്യപെടുകയില്ല. എങ്കിലും  ചെയ്യുന്ന ആക്ടിവിറ്റികൾ പൂർണമായി ഇല്ലാതാവുന്നില്ല , പകരം ആപ്പിൽ റെക്കോർഡ് ചെയ്തതായി കാണിക്കുന്നില്ല എന്ന്മാത്രം. ആദ്യമായി ഓൺ ചെയ്യുമ്പോൾ അതിനെ കുറിച്ചു പറയുന്നുമുണ്ട്.
           
             ഇൻകോഗ്നിറ്റോ മോഡിൽ നിന്നുകൊണ്ട് വീഡിയോ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല. അപ്‌ലോഡ് ചെയ്യൽ സാധ്യമാക്കിയിരുന്ന ക്യാമറ ഐക്കൺ ഇൻകോഗ്നിറ്റോ മോഡ് ഓൺ ചെയ്താൽ ദൃശ്യമാവില്ല. ഹോം പേജും ട്രെൻഡിങ് പേജും സാധാരണ പോലെ കാണാൻ സാധിക്കും, എന്നാൽ സബ്‌സ്‌ക്രിപ്ഷൻ, ഇൻബോക്‌സ്, ലൈബ്രറി, സെർച്ച്  ബാർ എന്നിവ ക്ലിക്ക് ചെയ്താൽ താങ്കൾ ഇൻകോഗ്നിറ്റോ മോഡിൽ ആണെന്ന സന്ദേശം ദൃശ്യമാകും എന്നതല്ലാതെ വേറെ ഒന്നും കാണുകയില്ല. ബ്രൗസറുകളിലെ ഇൻകോഗ്നിറ്റോ മോഡിലും ഇത്പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.



      ഐഒഎസ് യൂസേഴ്‌സിന്ന് ഇപ്പോൾ ഈ സൗകര്യം ലഭ്യമായിട്ടില്ല. എങ്കിലും അധികം വൈകാതെ അപ്ഡേറ്റ് വരുമെന്ന് പ്രതീക്ഷിക്കാം.

No comments:

Post a Comment