Showing posts with label Android OS. Show all posts
Showing posts with label Android OS. Show all posts

13 October 2016

ഐഫോണിനെ വെല്ലാൻ ഗൂഗിൾ പിക്സൽ !!

                        



ഗൂഗിളിൽ നിന്നാണെന്നത് തന്നെ ആദ്യത്തെ വെല്ലുവിളി !! ഫുള്ളി കസ്റ്റമൈസബിൾ ജെനുവിന് ലേറ്റസ്റ്റ് ആൻഡ്രോയിഡും കൂടെ ആവുമ്പൊൾ കസ്റ്റമേഴ്സിന്റെ എണ്ണവും കൂടും, വില അൽപ്പം കുറവും കൂടെ ആണെങ്കിലോ ?? ഗൂഗിൾ പിക്സൽ ശ്രദ്ധേയമാവാൻ പോവുന്നത് ഇവ കൊണ്ടൊക്കെയാവാം !!

രണ്ട് വേരിയന്റുകളിലാവും ലഭ്യമാവുക പിക്സൽ ,  പിക്സൽ XL . ഐഫോൺ 7 ഉം 7 plus ഉം തമ്മിലുള്ള മാറ്റം പോലെ സ്ക്രീൻ സൈഡിൽ തന്നെയാണ് രണ്ട് മോഡലുകളും തമ്മിലുള്ള മാറ്റം. പിക്സൽ 5 ഇഞ്ച് സ്ക്രീനും പിക്സൽ XL 5.5 ഇഞ്ച് സ്‌ക്രീനുമാണ്. Quite Black, Very  Silver, Really Blue എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഗൂഗിൾ പിക്സൽ ലഭ്യമാവുക.

SPECIFICATIONS

PLATFORM
OS                     : Android 7.1
CPU                   : Quadcore (2x2.15 GHz kryo & 2x1.6 GHz kryo)
GPU                   : Adreno 530

DISPLAY    
TYPE                 : AMOLED ,16M colours
SIZE                  : 5.0 & 5.5 inches
RESOLUTION   : 1080x1920 pixels (441 ppi)

MEMORY 
INTERNAL         : 32/128 GB, 4GB RAM
CARD SLOT       : No

CAMERA      
PRIMARY         : 12 MP, Laser Autofocus, Dual-LED flash
VIDEO              : 2160p@30fps (4K)
SECONDARY    : 8 MP

FEATURES   
SENSORS         : Finger Print, Barometer,
                            Accelerometer,
                            Gyro, Proximity, Compass
BATTERY          : Non Removable 
                            Li-Ion 2770mAh
USB                  : v3.0, TYPE -C 1.0


19 August 2015

പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പിനെ വരവേൽക്കാം



ഗൂഗിള്‍ തങ്ങളുടെ പുതിയ ആന്‍ഡ്രോയ്ഡ് 6.0 പതിപ്പിന്റെ പേര് പുറത്തുവിട്ടു. മാര്‍ഷ്മലോ എന്നാണ് പുതിയ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര്. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പിന് പിന്‍ഗാമിയായാണ് മാര്‍ഷ്മെലോ എത്തുന്നത്.
                         സുസ്ഥിരത, പെര്‍ഫോമന്‍സ്യൂസര്‍ ഇന്റര്‍ഫേസിലും മറ്റും ഒട്ടേറെ പുതുമകളോടെയാണ് മാര്‍ഷ്മെലോ വരുന്നതെന്നാണ് ആന്‍ഡ്രോയ്ഡ് ഡെവലപ്പേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മികച്ച ഫിംഗര്‍പ്രിന്റ്‌ സാങ്കേതികവിദ്യ തുടങ്ങിയവയും ആന്‍ഡ്രോയ്ഡ് 6.0 യില്‍ ലഭ്യമാകും.
                                അതുപോലെ തന്നെ ‘ആന്‍ഡ്രോയ്ഡ് പ്ലേ’, ‘ടാപ്പ്‌ ഓണ്‍ നൌ’ തുടങ്ങിയ പുതിയ ഫീച്ചറുകളും ആന്‍ഡ്രോയ്ഡ് 6.0 യിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ ആപ്പ് പെര്‍മിഷന്‍ മോഡലും, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, യുഎസ്ബി ടൈപ്പ്-സി പിന്തുണയുമൊക്കെയുള്ളതാകും മാര്‍ഷ്മലോ.
                                             പുതിയ ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മെലോഉടന്‍ തന്നെ ഗൂഗിള്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.