Showing posts with label How to make your USB bootable. Show all posts
Showing posts with label How to make your USB bootable. Show all posts

26 May 2015

പെൻഡ്രൈവ് (USB) എങ്ങനെ Bootable ആക്കി മാറ്റാം



നിങ്ങളിൽ പലർക്കും കമ്പ്യൂട്ടർ ഫോർമാറ്റ്‌ ചെയ്തതിനു ശേഷം നിങ്ങളുടെ കമ്പ്യൂട്ടറിൽ പുതിയ ഒ.എസ് ഇൻസ്റ്റാൾ ചെയ്യേണ്ടി വരുമ്പോൾ എപ്പോഴും Bootable DVD/CD എന്നിവകയാണ് നാം ഉപയോഗിക്കുന്നത്.എന്നാൽ ടെക്നോളജിയുടെ വളർച്ച ഇപ്പോൾ DVD/CD എന്നിവയെ അപ്രത്യക്ഷമാക്കുന്നു.
നമ്മുടെ USB എങ്ങനെ bootable ആക്കാം എന്നതിനെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്.ഇവിടെ ഞാൻ പെൻഡ്രൈവ് Bootable ആക്കാൻ നിങ്ങൾക്ക് ഒരു  സോഫ്റ്റ്‌വെയർ ഞാൻ പരിചയപെടുത്താം 


Universal USB Installer (UUI)

ഇത് വളരെ സിമ്പിൾ ആണ് മാത്രമല്ല ഈ സോഫ്റ്റ്‌വെയർ ഫ്രീ ആണ്.ഈ സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഡൌണ്‍ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.(For Windows Users)

പിന്നീട് സോഫ്റ്റ്‌വെയർ തുറക്കുക.ഒരു ഇൻസ്റ്റാൾ പ്രക്രിയ ഇവിടെ ആവശ്യമില്ല.താഴെ കാണുന്നതു പോലെയൊരു  വിൻഡോ സോഫ്റ്റ്‌വെയർ തുറക്കുമ്പോൾ പ്രത്യക്ഷ്യമാവും.അതിൽ Agree ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


പിന്നേ വരുന്ന വിൻഡോയിൽ നിങ്ങൾ നിങ്ങളുടെ ഒ എസ് ഏതാണ് എന്ന് ചൂസ് ചെയ്യുക,നിങ്ങളുടെ OS ന്റെ ഫയൽ (.iso) ചൂസ് ചെയ്യുക പിന്നീട് bootable 
ചെയ്യേണ്ട ഡ്രൈവ് ചൂസ് ചെയ്യുക.എന്നിട്ട് Create എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക 


create ബട്ടണ്‍ ക്ലിക്ക് ചെയ്തു കയിഞ്ഞാൽ താഴെ കാണുന്നത് പോലെ 
ഒരു വിൻഡോ ലഭ്യമാവും



.ആ process complete ആയാൽ നിങ്ങളുടെ പെൻഡ്രൈവ് bootable ആയി മാറും.


                                 ഷെയർ ചെയ്യാൻ മറക്കല്ലേ ..... :-)