നിങ്ങളുടെ സ്മാർട്ട് ഫോണ്‍ ടച്ച് സ്ക്രീൻ കമ്പ്യൂട്ടർ മൗസ് ആക്കാം.ചില അത്യാവശ്യ ഘട്ടങ്ങളിൽ നിങ്ങൾക്ക് ഉപകാരപെടും.നിങ്ങളുടെ ആൻഡ്രോയിഡ്,വിൻഡോസ്,ഐ ഫോണ്‍ എന്നീ മൂന്ന് സ്മാർട്ട് ഫോണുകളിലാണ് ലഭ്യമാവുന്നത്.നിങ്ങളുടെ ഫോണുകളിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.നിങ്ങളുടെ ഫോണ്‍ ഒ എസ് അനുസരിച്ച് നിങ്ങൾക്ക് താഴെ കാണുന്ന ലോഗോയിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് നിങ്ങളുടെ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.
ഇനി ഏതു കമ്പ്യുട്ടറിലാണോ നിങ്ങൾക്ക് മൗസ് യൂസ് ചെയ്യേണ്ടത് ആ കമ്പ്യുട്ടറിൽ Remote Mouse Server എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക.
ഈ സോഫ്റ്റ്‌വയർ ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഡൌണ്‍ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം ഇൻസ്റ്റാൾ ചെയ്യുക
നിങ്ങളുടെ മൊബൈലും കമ്പ്യൂട്ടറും ഒരേ നെറ്റ്-വർക്കിൽ ആയിരിക്കണം.(Same Wi-Fi connection)
സോഫ്റ്റ്‌വയർ ഇൻസ്റ്റാൾ ആയി കയിഞ്ഞതിനു ശേഷം മൊബൈൽ ആപ്പ് തുറന്നാൽ ഓട്ടോമാറ്റിക്ക് ആയി തന്നെ നിങ്ങൾക്ക് നിങ്ങൾക്ക് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഐ പി അഡ്രസ് കാണാൻ സാധിക്കും.അതിൽ ക്ലിക്ക് ചെയ്തു നിങ്ങൾക്ക് മൗസ് ഉപയോഗിക്കാം.അഥവാ ഓട്ടോമാറ്റിക് ആയി ഐ പി അഡ്രസ് വന്നില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഐ പി അഡ്രസ് എന്റർ ചെയ്യുകയോ QR കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാം.