15 March 2020

കൊറോണ : കേരള ഗവണ്മൻറ്റ് അറിയിപ്പുകൾക്ക് മൊബൈൽ ആപ്പ്




കൊറോണ : കേരള സർക്കാർ അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി അപ്ലിക്കേഷൻ പുറത്തിറക്കി. ഗൂഗിൾ പ്ലെയ്സ്റ്റോറിൽ ആപ്പ് ലഭ്യമാണ്.

GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷനാണ് പുറത്തിറക്കിയത്. കോവിഡ് - 19 നെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് മൊബൈൽ ആപ്. നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ, പൊതുജനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ളവർക്ക് GoK Direct ലൂടെ വിവരങ്ങൾ ലഭ്യമാകും.ഇൻ്റർനെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങൾ ലഭ്യമാക്കും.
GoK Direct ലഭ്യമാകുന്ന ലിങ്ക് http://qkopy.xyz/prdkerala

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്നും.

ആപ്പ് സ്ക്രീൻ ഷോട്സ് 





പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക. തെറ്റായ വാർത്തകൾ ഷെയർ ചെയ്യുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുക. 



26 January 2020

എന്താണ് 'ബിറ്റ്‌കോയിൻ' ?





















2010-ൽ നിങ്ങൾ ബിറ്റ്‌കോയിനിൽ ഒരു 4500 രൂപ നിക്ഷേപിച്ചിരുന്നേൽ നിങളുടെ ഇന്നത്തെ ആസ്തി 459 കോടി രൂപയാണ്.

ഈ അടുത്ത കാലത്ത് നിങൾ പലയിടങ്ങളിൽ കേട്ടിട്ടുള്ള ഒന്നാണ് ബിറ്റ്‌കോയിൻ.ബിറ്റ്‌കോയിൻ അതിന്റെ ഏറ്റവും വലിയ മൂല്യത്തിൽ എത്തിപ്പെട്ടത് ഈ അടുത്ത കാലത്താണ്.2009-ൽ പൂജ്യത്തിൽ തുടങ്ങി ഇപ്പൊ ഒരു ബിറ്റ്‌കോയിൻറെ മൂല്യം ഏകദേശം 9 ലക്ഷത്തിന് മുകളിലാണ്.ഏകദേശം 12 ലക്ഷത്തോളം എത്തിയിരുന്നു ഇതിന്റെ മൂല്യം.

എന്താണ് ബിറ്റ്‌കോയിൻ 
  • ഒറ്റ വാക്കിൽ പറഞ്ഞാൽ ആദ്യത്തെ "ക്രിപ്റ്റോകറൻസി" (cryptocurrency).
  • ക്രിപ്റ്റോകറൻസി-ഡിജിറ്റൽ പണമിടപാട് നടത്താനുള്ള ഒരു മാധ്യമമായിട്ടാണ് ക്രിപ്റ്റോകറൻസി രൂപീകരിച്ചത്.
  • ക്രിപ്റ്റോഗ്രഫി സാങ്കേതിക വിദ്യയുപയോഗിച്ച് ഇടപാടുകൾ സുരക്ഷിതാമാക്കിയതാണ് ക്രിപ്റ്റോകറൻസികൾ.
  • ബാങ്കിങ് സംവിധാനത്തേക്കാൾ ഒരുപാട് സുരക്ഷയുള്ളതാണ് ക്രിപ്റ്റോഗ്രഫി സാങ്കേതിക വിദ്യ 
  • സാധാരണ കറൻസികളെ പോലെ ഭൗതികമായ നാണയരൂപങ്ങൾ ക്രിപ്റ്റോകറൻസികൾക്ക് ഇല്ല.
  • കമ്പ്യൂട്ടറിൽ സൃഷ്ടിച്ഛ് കമ്പ്യൂട്ടറിൽ തന്നെ സൂക്ഷിക്കുന്നു.
  •  നാം സാധാരണ ഉപയോഗിക്കുന്നത് പോലെയുള്ള ബാങ്ക് നോട്ടുകളോ നാണയങ്ങളോ ഒന്നും തന്നെ ബിറ്റ്‌കോയിനില്ല.
  • സാധാരണ ബാങ്കുകളിൽ ഉള്ളത് പോലെ ഉള്ള ഫീസ് ഒന്നും തന്നെ ഇവിടെയില്ല.
  • ഒരു കേന്ദ്രീകൃത  സംവിദാനം ഇല്ലാത്തതിനാൽ ഗവണ്മെന്റ് ഇതിന്  ഒരു ഗ്യാരണ്ടി നൽകുകയില്ല.
  • ഏങ്കിലും ചില രാജ്യങ്ങളിൽ ബിറ്റ്‌കോയിൻ നിയമപരമായി ഉപയോഗിക്കുന്നു.
  • ബിറ്റ്‌കോയിൻ കൈമാറ്റം ചെയ്യുന്നത് വാങ്ങുന്നയാളും വില്കുന്നയാളും മാത്രമേ അറിയുന്നുള്ളു,മൂന്നാമതൊരാൾക്ക് അറിയാൻ കഴിയില്ല.
  • ഇവിടെ വ്യാജനാണയം നിർമിക്കൽ അസാധ്യമെന്നാണ് കരുതപ്പെടുന്നത്.
  • സതോഷി നാകമോട്ടോ (satoshi nakamoto ) എന്ന അപാര നാമത്തിൽ അറിയപ്പെടുന്ന ഒരു ജാപ്പനീസ് വ്യക്‌തിയോ അല്ലെങ്കിൽ ഒരു സംഘടനയോ ആണ് ബിറ്റ്‌കോയിൻ സൃഷ്ടിച്ചത്.
  • 2016-ൽ ജപ്പാൻ ബിറ്റ്‌കോയിൻ യഥാർത്ഥ പണവുമായി കൈമാറ്റം ചെയ്യാം എന്ന് നിയമം വന്നു.
എങ്ങനെ ബിറ്റ്‌കോയിൻ സ്വന്തമാക്കാം
  • രണ്ട്‌ തരത്തിൽ ബിറ്റ്‌കോയിൻ സ്വന്തമാക്കാം
  1. ബിറ്റ്‌കോയിൻ എക്സ്ചേഞ്ച് 
  2. ബിറ്റ്‌കോയിൻ മൈനിങ്
      ബിറ്റ്‌കോയിൻ എക്സ്ചേഞ്ച് 


  • പല കറൻസികളുമായി എക്സ്ചേഞ്ച് ചെയ്യാൻ സൗകര്യം നൽകുന്ന അനേകം വെബ് സൈറ്റുകൾ നിലവിലുണ്ട്.
  • ഈ വെബ്സൈറ്റുകൾ വഴി ബിറ്റ്‌കോയിനുകൾ വാങ്ങാവുന്നതാണ്.
  • അത്തരം ചില വെബ്സൈറ്റുകളാണ് ചിത്രത്തിലുള്ളത് 
      


ബിറ്റ്‌കോയിൻ മൈനിങ്
  • സ്വർണവും വെള്ളിയും കുഴിച്ചെടുക്കുന്നത് പോലെ ബിറ്റ്കോയിനുകളും ഖനനം ചെയ്തെടുക്കാം.
  • പക്ഷെ അത് ഭൂമിയിൽ നിന്ന് അല്ലെന്ന് മാത്രം.
  • സതോഷി നാകട്ടമോ ബിറ്റ്‌കോയിനിൻറെ ആദ്യരൂപത്തിലുള്ള സോഫ്റ്റ്‌വെയറിൻറെ സ്രോതസ് SOURCEFORGE എന്ന സൗജന്യ ഇന്റർനെറ്റ് കലവറയിൽ നിക്ഷേപിച്ചു.
  • ഈ സ്രോതസ്സിൽ നിന്ന് ആർക്കുവേണമെങ്കിലും ബിറ്റ്‌കോയിൻ ഖനനം ചെയ്തെടുക്കാവുന്നതാണ്.
  • ഖനനം എന്നത് ഒരു  സങ്കീർണമായ കണക്കു കൂട്ടൽ പ്രക്രിയയാണ്.
  • അത്തരം കണക്കുകൾക്ക് ഉത്തരം കണ്ടെത്തി നൽകുമ്പോൾ പാരിതോഷികമായി ലഭിക്കുന്നതാണ് ബിറ്റ്‌കോയിനുകൾ.
  • കൂടുതൽ ആളുകൾ ഖനനം ചെയ്യുമ്പോൾ ബിറ്റ്‌കോയിൻ  ശൃംഖല കൂടുതൽ സുരക്ഷിതമാകുന്ന തരത്തിലാണ് ബിറ്റ്‌കോയിൻറെ പ്രവർത്തനം.
  • 210 ലക്ഷം ബിറ്റ്‌കോയിനുകൾ മാത്രമേ നമ്മുക്ക് ഖനനം ചെയ്തെടുക്കാൻ സാധ്യമാകുകയൊള്ളു.
  • പക്ഷെ കണക്കുകൾ പ്രകാരം ആ സംഖ്യ എത്താൻ ഏകദേശം 2140 വരെ കാത്തിരിക്കണം.
  • ഇത് വരെ 110 ലക്ഷം ബിറ്റ്‌കോയിനുകൾ ഖനനം ചെയ്തത് കഴിഞ്ഞിട്ടുണ്ട്.
  • ഖനനം ചെയ്യാൻ നല്ല പ്രവർത്തന ക്ഷമതയുള്ള കമ്പ്യൂട്ടറുകൾ വേണം.
  • നാം വീട്ടിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ ചെയ്യാൻ കഴിയുന്നതല്ല ബിറ്റ്‌കോയിൻ മൈനിങ് എന്ന് വേണം പറയാൻ.
  • ഇതിന്ന് വേണ്ടി വരുന്ന കമ്പ്യൂട്ടർ സെറ്റപ്പ് ചെയ്യാൻ ഒരുപാട് പണം ചിലവാക്കേണ്ടതുണ്ട്.
  •  മൈനിങ് ചെയ്യുമ്പോൾ കമ്പ്യൂട്ടർ സി പി യൂ വളരെ അധികം ചൂടാകുന്നു,കാരണം പ്രോസസ്സർ വളരെ അധികം പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ.
  • നാം കമ്പ്യൂട്ടറിൽ എന്തെങ്കിലും വലിയ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കുമ്പോയോ അല്ലെങ്കിൽ എതെകിലും വലിയ ഗെയിം കാളിക്കുംപോയോ നമ്മുടെ സി പി യു  നന്നായി ചൂടാകുന്നത് നാം കാണാറുണ്ടല്ലോ,കാരണം അവിടെ വളരെ വലിയ പ്രവർത്തനം നടക്കുന്നതിനാലാണ് ഇങ്ങനെ നടക്കുന്നത്.
  • അപ്പൊ അതിന് പ്രാപ്തമാക്കുന്ന കമ്പ്യൂട്ടർ ഹാർഡ്‌വേർ നമ്മുക്ക് തയ്യാറാകേണ്ടതുണ്ട്.
  • അതിന് പറ്റിയ ഉപകരണങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.
  • അത്തരം ചില മെഷീനുകൾ ചുവടെ ചിത്രത്തിൽ.

  • നല്ല പൈസ കൊടുത്താൽ നല്ല ക്ഷമതയുള്ള മെഷീനുകൾ വാങ്ങാവുന്നതാണ്.
  • പക്ഷെ ഇതൊക്കെ പ്രവർത്തിക്കാൻ വളരെ അധികം കറന്റ് ആവിശ്യമാണ്.
  • അയർലണ്ട് ഒരു വർഷം ഉപയോഗിക്കുന്ന അത്ര തന്നെ ഇലെക്ട്രിസിറ്റിയ്യാണ് ബിറ്റ്‌കോയിൻ മൈനിങ്ങിന്ന് ഉപയോഗിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.
  • മറ്റൊരു കണക്ക് പറയുന്നത് 159 രാജ്യങ്ങൾ ഉപയോഗിക്കുന്ന കറന്റ് വേണം ബിറ്റ്‌കോയിൻ മൈനിങ്ങിന്.
  • അത്കൊണ്ട് തന്നെ ഇലെക്ട്രിസിറ്റി ബില്ല് വളരെ കൂടുതലാകും.
  • അപ്പൊ അതിനെ ഒക്കെ മറികടക്കാൻ വേണ്ടവിധം മൈനിങ് നടത്തിയാലേ കാര്യമുള്ളൂ.
  • അടുത്ത കാലങ്ങളിൽ ബിറ്കോയിൻറെ മൂല്യം അത്ഭുതകരമായി ഉയർന്നിട്ടുള്ളതിനാൽ ആളുകൾ ഇതിലേക്ക് ആകർഷിക്കപ്പെടുന്നു.
  • ഇലെക്ട്രിസിറ്റിക്ക് കുറച് ബില്ല് ആവുന്ന സ്ഥലങ്ങളിൽ ഇതിനായി ഭീമൻ പ്ലാന്റുകൾ തന്നെ തുറന്നിട്ടുണ്ട്.
  • ചൈന പോലുള്ള രാജ്യങ്ങളിൽ വൈദ്യുതിക്ക് കുറഞ്ഞ ചിലവ് വരൂ,അതിനാൽ ഇവിടെ ഒരുപാട് വലിയ മുതൽ മുടക്കിൽ ഭീമൻ ഖനികൾ തുറന്നിട്ടുണ്ട്.
  • അത്തരം ഒരു സ്ഥലത്തിന്റെ ചിത്രം ചുവടെ കൊടുത്തിരിക്കുന്നു 


  • വീട്ടിലും ഇത് പോലെ ചെറിയ തോതിൽ മൈനിങ് ചെയ്യാനുള്ള മെഷീൻ സെറ്റപ്പ് ചെയ്യാവുന്നതാണ്.
  • വലിയതോതിൽ ചൂട് പുറത്തുവിടുന്നത് കൊണ്ട് അതിന് പരിഹാരമായി കൂളിംഗ് ഫാനുകളും വെക്കേണ്ടതുണ്ട്.
  • അത്തരം ചില മൈനിങ് സെറ്റപ്പുകൾ കാണാം.








എവിടെ സൂക്ഷിക്കാം


  • ബിറ്റ്‌കോയിൻ വാലറ്റുകളിലാണ് ബിറ്റ്‌കോയിനുകൾ സൂക്ഷിക്കുന്നത് 
  • 4 തരാം വാലെറ്റുകൾ ഉണ്ട്.

  • ഹാർഡ്‌വെയർ വാലറ്റ് 
























  • ഡെസ്ക്ടോപ്പ് വാലറ്റ് 











  • മൊബൈൽ വാലറ്റ്






































  • വെബ് വാലറ്റ്
















24 January 2020

250 മില്യൺ ഉപഭോക്താക്കളുടെ ഡാറ്റ നഷ്ടപ്പെട്ടതായി സമ്മതിച്ചു മൈക്രോസോഫ്റ്റ്

250 മില്യൺ ഉപഭോക്താക്കളുടെ ഡാറ്റ നഷ്ടപ്പെട്ടതായി സമ്മതിച്ചു മൈക്രോസോഫ്റ്റ്


250 ദശലക്ഷം മൈക്രോസോഫ്റ്റ് ഉപയോക്താക്കളുടെ ഡാറ്റാ ലംഘനം ബോബ് ഡിയാചെങ്കോ നയിക്കുന്ന കമ്പാരിടെക് സുരക്ഷാ ഗവേഷണ സംഘം വെളിച്ചത്തു കൊണ്ടുവന്നു. 250 ദശലക്ഷം കസ്റ്റമർ സർവീസ്, സപ്പോർട്ട് റെക്കോർഡുകൾ വെബിൽ തുറന്നുകാട്ടിയതായി ഗവേഷകർ കണ്ടെത്തി.
പിന്തുണാ കേസുകൾ ട്രാക്കുചെയ്യുന്നതിന് കമ്പനി ഉപയോഗിക്കുന്ന “ഒരു ആന്തരിക ഉപഭോക്തൃ പിന്തുണാ ഡാറ്റാബേസിന്റെ തെറ്റായ കോൺഫിഗറേഷൻ” മൂലമാണ് ഡാറ്റാ ലംഘനം മൈക്രോസോഫ്റ്റ് അംഗീകരിച്ചത്. മൈക്രോസോഫ്റ്റ് സപ്പോർട്ട് ഏജന്റുമാരും 14 വർഷത്തെ ഉപഭോക്താക്കളും തമ്മിലുള്ള സംഭാഷണങ്ങളുടെ ലോഗുകൾ ഇതിൽ ഉൾപ്പെടുന്നു.
.
“ഇമെയിലുകൾ, കോൺടാക്റ്റ് നമ്പറുകൾ, പേയ്‌മെന്റ് വിവരങ്ങൾ” പോലുള്ള ചോർന്ന ഡാറ്റയിൽ ഭൂരിഭാഗവും പുനർനിർമ്മിച്ചതായി ഗവേഷകർ വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, ചോർന്ന ഡാറ്റയുടെ വലിയൊരു ഭാഗം പ്ലെയിൻ ടെക്സ്റ്റിലും ഉണ്ടായിരുന്നു, അതിൽ ഉപഭോക്തൃ ഇമെയിൽ വിലാസങ്ങൾ, ഐപി വിലാസങ്ങൾ, ലൊക്കേഷനുകൾ, മൈക്രോസോഫ്റ്റ് സപ്പോർട്ട് ഏജന്റ് ഇമെയിലുകൾ, കേസ് നമ്പറുകൾ, റെസല്യൂഷനുകൾ, പരാമർശങ്ങളും ആന്തരിക കുറിപ്പുകളും എന്നിവ ഉൾപ്പെടുന്നു, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല. “രഹസ്യാത്മകമായി”.

2020 ജനുവരി 21 ന് മൈക്രോസോഫ്റ്റ് ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചു, അവിടെ ഡാറ്റാ ലംഘനം സമ്മതിച്ചു. അന്വേഷണത്തിൽ ക്ഷുദ്രകരമായ ഉപയോഗമൊന്നും കണ്ടെത്തിയില്ലെന്ന് മൈക്രോസോഫ്റ്റിലെ സൈബർസെക്യൂരിറ്റി സൊല്യൂഷൻസ് ഗ്രൂപ്പ് കോർപ്പറേറ്റ് വൈസ് പ്രസിഡന്റ് ആൻ ജോൺസൺ പറഞ്ഞു. “മിക്ക ഉപയോക്താക്കൾക്കും വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, എല്ലാ ഉപഭോക്താക്കളുമായും ഈ സംഭവത്തെക്കുറിച്ച് സുതാര്യത പുലർത്താനും ഞങ്ങൾ ഇത് വളരെ ഗൗരവമായി എടുക്കുന്നുവെന്നും അവർക്ക് ഉത്തരവാദിത്തമുണ്ടെന്നും അവർക്ക് ഉറപ്പുനൽകാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം ബ്ലോഗിൽ എഴുതി.

2019 ഡിസംബർ 5 ന് ഡാറ്റാബേസിന്റെ നെറ്റ്‌വർക്ക് സെക്യൂരിറ്റി ഗ്രൂപ്പിൽ വരുത്തിയ മാറ്റമാണ് ഈ ലംഘനത്തിന് കാരണമായതെന്നും അതിൽ ഡാറ്റ എക്‌സ്‌പോഷർ പ്രാപ്‌തമാക്കുന്ന തെറ്റായ കോൺഫിഗർ ചെയ്‌ത സുരക്ഷാ നിയമങ്ങൾ അടങ്ങിയിരിക്കുന്നുവെന്നും മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. "ഈ പ്രശ്നം സപ്പോർട്ട് കേസ് അനലിറ്റിക്സിനായി ഉപയോഗിക്കുന്ന ഒരു ആന്തരിക ഡാറ്റാബേസിന് മാത്രമുള്ളതാണ്, മാത്രമല്ല ഇത് ഞങ്ങളുടെ വാണിജ്യ ക്ലൗഡ് സേവനങ്ങളുടെ എക്സ്പോഷറിനെ പ്രതിനിധീകരിക്കുന്നില്ല."

11 July 2018

ഇൻകോഗ്നിറ്റോ മോഡ് ഇനി യൂട്യുബിലും



            ഇൻകോഗ്നിറ്റോ മോഡ് ഇനി യൂട്യുബിലും, ആൻഡ്രോയ്‌ഡ് യുസേഴ്‌സിന് മാത്രമാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ആൻഡ്രോയിഡ് യൂട്യൂബ് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ മാറ്റം. വെബ് ബ്രൗസറുകളിൽ ഇൻകോഗ്നിറ്റോ മോഡ് ആദ്യമേ  ലഭ്യമായിരുന്നത്.അത് വഴി യൂട്യൂബ് തുറന്നാൽ ഇൻകോഗ്നിറ്റോ സേവനം സാധ്യമാണ്. എന്നാൽ ആപ്പ് വഴി യൂട്യൂബ് കാണുമ്പോൾ ഇത് സാധ്യമാവുകയില്ലായിരുന്നു. അതിന്ന് പരിഹാരം എന്നോണം ഏറ്റവും പുതിയ അപ്ഡേറ്റിൽ (ആപ്പ് വേർഷൻ 13.25.56) ഇതിനായി ഒരു ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. യൂട്യൂബ് ആപ്പിന്റെ മുകളിൽ വലത് ഭാഗത്തുള്ള അക്കൗണ്ട് ബട്ടൺ ക്ലിക്ക് ചെയ്താൽ "Turn on Incognito" എന്നൊരു പുതിയ ഓപ്ഷൻ ലഭ്യമായിട്ടുണ്ടാകും. പുതിയ അപ്ഡേറ്റ് ചെയ്തവർക്കെ ഈ ഓപ്ഷൻ കാണാൻ സാധിക്കുകയുള്ളു.

             ഇൻകോഗ്നിറ്റോ മോഡ് ഓൺ ചെയ്തുകഴിഞ്ഞാൽ അക്കൗണ്ട് ബട്ടന്റെ സ്ഥാനത് ഇൻകോഗ്നിറ്റോ മോടിനെ സൂചിപ്പിക്കുന്ന ഐക്കൺ ദൃശ്യമാകും.ഈ ഐക്കണിൽ ക്ലിക്ക് ചെയ്‌താൽ ഇൻകോഗ്നിറ്റോ മോഡ് ഓഫ് ചെയ്യാൻ ഉള്ള ഓപ്ഷനും കാണാം. വെറുതെ കുറെ നേരം നിന്നാൽ ഓട്ടോമാറ്റിക് ആയി ഓഫാവുകയും ചെയ്യും.പിന്നെ ആപ്പിന്റെ എറ്റവും തായേ ഭാഗത്തായി കറുത്ത ബാക്ക്ഗ്രൗണ്ടിൽ "you're incognito" എന്ന് കാണിക്കുന്നുമുണ്ടാവും.
     
            ഇത് ഓൺ ചെയ്‌ത്‌ കഴിഞ്ഞാൽ പിന്നെ സെർച്ച് ഹിസ്റ്ററിയും വാച്ച് ഹിസ്റ്ററിയും ഒന്നും തന്നെ റെക്കോർഡ് ചെയ്യപെടുകയില്ല. എങ്കിലും  ചെയ്യുന്ന ആക്ടിവിറ്റികൾ പൂർണമായി ഇല്ലാതാവുന്നില്ല , പകരം ആപ്പിൽ റെക്കോർഡ് ചെയ്തതായി കാണിക്കുന്നില്ല എന്ന്മാത്രം. ആദ്യമായി ഓൺ ചെയ്യുമ്പോൾ അതിനെ കുറിച്ചു പറയുന്നുമുണ്ട്.
           
             ഇൻകോഗ്നിറ്റോ മോഡിൽ നിന്നുകൊണ്ട് വീഡിയോ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല. അപ്‌ലോഡ് ചെയ്യൽ സാധ്യമാക്കിയിരുന്ന ക്യാമറ ഐക്കൺ ഇൻകോഗ്നിറ്റോ മോഡ് ഓൺ ചെയ്താൽ ദൃശ്യമാവില്ല. ഹോം പേജും ട്രെൻഡിങ് പേജും സാധാരണ പോലെ കാണാൻ സാധിക്കും, എന്നാൽ സബ്‌സ്‌ക്രിപ്ഷൻ, ഇൻബോക്‌സ്, ലൈബ്രറി, സെർച്ച്  ബാർ എന്നിവ ക്ലിക്ക് ചെയ്താൽ താങ്കൾ ഇൻകോഗ്നിറ്റോ മോഡിൽ ആണെന്ന സന്ദേശം ദൃശ്യമാകും എന്നതല്ലാതെ വേറെ ഒന്നും കാണുകയില്ല. ബ്രൗസറുകളിലെ ഇൻകോഗ്നിറ്റോ മോഡിലും ഇത്പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.



      ഐഒഎസ് യൂസേഴ്‌സിന്ന് ഇപ്പോൾ ഈ സൗകര്യം ലഭ്യമായിട്ടില്ല. എങ്കിലും അധികം വൈകാതെ അപ്ഡേറ്റ് വരുമെന്ന് പ്രതീക്ഷിക്കാം.

11 March 2018

സാംസങ് ഗ്യാലക്സി എസ് 9,9 +മാർച്ചിൽ



   
സാംസങ് ഗ്യാലക്സി എസ് 9,9 +  ഫോണുകൾ ഈ മാസം ഇന്ത്യൻ വിപണിയിലെത്തും. ഫെബ്രുവരി 26 മുതൽ 2000 രൂപക്ക് പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു.
     
      നിരവധി പുതിയ സവിശേഷതകൾ കൊണ്ട് സ്മാർട്ഫോൺ രംഗത്ത് തരംഗം സൃഷ്ടിക്കാനാണ് പുതിയ എസ് 9,9 + ഫോണുകളുടെ വരവ്. ക്യാമറയുടെ സവിശേഷതയാണ് ഏറ്റവും കൂടുതൽ ചർച്ചചെയ്യപെട്ടത്.
  • ക്യാമറ                                                                                            മനുഷ്യൻറെ കണ്ണിന് സമാനമായി പ്രവർത്തിക്കുന്ന ക്യാമറയാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലോകത്തിലെ ആദ്യത്തെ ഡ്യൂവൽ അപേർച്യുർ മൊബൈൽ ക്യാമറയാണ് ഇതിനുള്ളത് (റിയർ ക്യാമറ)(F1.5  & F2.4). പുതിയ ടെക്നോളജിയിലൂടെ കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോകൾ നൽകുന്നു. 960 ഫ്രെയിം പെർ സെക്കൻഡ് (fps) ക്വാളിറ്റിയിൽ വീഡിയോ റെക്കോർഡിങ്ങും മികച്ച ക്വാളിറ്റിയിൽ സ്ലോ മോഷൻ വിഡിയോയും എടുക്കാൻ സാധിക്കും. 

  • വീഡിയോ വാൾപേപ്പർ                                                         ഫോട്ടോകൾക്ക് പുറമെ ഇനി വീഡിയോയും വാൾപേപ്പറാകാം,വീഡിയോ വാൾപേപ്പർ.


  • ബിക്‌സ്‌ബെ(Bixby) ട്രാൻസ്‌ലേഷൻ                                  നമുക്കറിയാത്ത ഭാഷയിൽ എഴുതിയത് ഫോൺ ക്യാമറ ഉപയോഗിച്ച് പരിഭാഷപ്പെടുത്തുന്ന പുതിയ സാങ്കേതിക വിദ്യ. തിരഞ്ഞെടുത്ത ഏതാനും ചില ഭാഷകളിൽ മാത്രമേ തുടക്കത്തിൽ ലഭ്യമാവുകയൊള്ളു. മാത്രമല്ല, എല്ലാ ഫോണ്ടുകളും ഇതിന്ന് കണ്ടുപിടിക്കാൻ പറ്റില്ല. അതായത് അക്ഷരങ്ങളുടെ വലിപ്പവും ശൈലിയും അനുസരിച്ചായിരിക്കും അതിൻറെ ഫലം . തർജമ ചെയ്യുന്ന സ്‌പീഡ്‌ ഇന്റർനെറ്റ് സ്പീഡിനെയും വാക്കുകളുടെ എണ്ണത്തിനെയും അനുസരിച്ചിരിക്കും.


  • ബിക്‌സ്‌ബെ(Bixby) ഫുഡ്                                                        നിങ്ങൾക്ക് മുന്നിലിരിക്കുന്ന ഭക്ഷണത്തെ കുറിച്ചറിയാൻ ഒരു ഫോട്ടോ എടുത്താൽ മാത്രം മതി.
  • ബിക്‌സ്‌ബെ(Bixby) പ്ലൈസ്‌                                                                          ഫോൺ ക്യാമറ ഉപയോഗിച്ച് നിങൾ ഇപ്പോൾ നിൽക്കുന്ന സ്ഥലം ഏതാണെന്ന് അറിയാൻ സാധ്യമാകുന്ന സാങ്കേതികവിദ്യ.
  • വാട്ടർ റെസിസ്റ്റന്റ്                                                                                                      1.5 മീറ്റർ വരെ ആഴത്തിൽ 30 മിനുറ്റ് വരെ വെള്ളത്തിൽ കിടന്നാലും പ്രശ്നമില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
  • ഇമോജി                                                                                                            ഒരു സെൽഫി എടുത്ത് സ്വന്തം എമോജി ഉണ്ടാക്കാം. ഒരു സെൽഫിയിൽ നിന്ന്തന്നെ നിരവധി എമോജി സ്വയം രൂപപ്പെടുത്തും. ഈ ഈമോജികൾ എല്ലാ മെസ്സേജിങ് ആപ്പിലും ഉപയോഗിക്കുകയും ചെയ്യാം. 
  • സൗണ്ട്                                                                                                           എ കെ ജി  സ്റ്റീരിയോ സ്പീക്കർ & ഡോൾബി ആറ്റ്‌മോസ് 
  • ഫിംഗർ പ്രിൻറ് സെൻസർ 


ഫോണിൻറെ മറ്റു പ്രതേകതകൾ 


































11 February 2018

ഇൻസ്റ്റഗ്രാം പുതിയ അപ്ഡേറ്റ് : ഇനി സ്റ്റോറി സ്ക്രീൻഷോട്ട് എടുത്താലും അറിയാം



       നിങ്ങളുടെ സ്റ്റോറി എത്രപേർ കണ്ടു എന്നതിനൊപ്പം ഇനി എത്രപേർ സ്ക്രീൻ ഷോട്ട് എടുത്തു അല്ലെങ്കിൽ സ്ക്രീൻ റെക്കോർഡർ ഉപയോഗിച്ച് വീഡിയോ റെക്കോർഡ് ചെയ്തു എന്നുകൂടെ അറിയാം. ഏറ്റവും പുതിയ അപ്ഡേറ്റിലാണ് പുതിയ ഫീച്ചർ വരുന്നത്. ഇനി പഴയ പോലെ വേറെ ഒരാളുടെ സ്റ്റോറി സ്ക്രീൻ ഷോട്ട് എടുത്ത് നമ്മുക്ക് സ്റ്റോറിയിടാൻ കഴിയില്ല.  






   ഇൻസ്റ്റാഗ്രാം സ്റ്റോറിയെയും ഫേസ് ഫിൽറ്ററിനെയും പോലെത്തന്നെ ഈ ഫീച്ചറും സ്‌നാപ് ചാറ്റിൽ നിന്ന് കോപ്പി അടിച്ചതാണ്. സ്നാപ്പ് ചാറ്റിൽ തുടക്കം മുതലേ ഉള്ള ഫീച്ചരാണിത്. ചിത്രത്തിൽ കാണിച്ചിരിക്കുന്നത്പോലെ ഒരു നക്ഷത്രത്തിൻ്റെ ആകൃതിയിൽ ഒരു ചിഹ്നം കാണാം. അതിൽ ക്ലിക്ക് ചെയ്താൽ ആരൊക്കെ നിങളുടെ സ്റ്റോറി സ്ക്രീൻ ഷോട്ട് എടുത്തിട്ടുണ്ട് എന്ന് അറിയാം. പുതിയ ഫീച്ചർ വന്ന കാര്യം ഒരുതവണ  ആരുടെയെങ്കിലും സ്റ്റോറി  സ്ക്രീൻ ഷോട്ട് എടുക്കുമ്പോൾ ചിത്രത്തിൽ കാണിക്കുന്ന പോലെ ഒരു മെസ്സേജായി കാണിക്കും. 



എന്നാൽ ഫോണിൽ ഫ്ലൈറ്റ് മോഡ് ഓൺ ആക്കി സ്ക്രീൻ ഷോട്ട് എടുക്കാൻ കഴിയും എന്നാണ് ഒരു ട്വിറ്റർ യൂസർ ട്വീറ്റ് ചെയ്തത്. പുതിയ ഫീച്ചർ ഉടൻ എല്ലാ ഉപപോക്താക്കൾക്കും ലഭ്യമാകും.




26 January 2018

ലോകത്തിലെ ആദ്യത്തെ 512 GB മെമ്മറി കാർഡ്




              ലോകത്തിലെ ഏറ്റവും വലിയ മെമ്മറി കാർഡ് എന്ന റെക്കോർഡ് ഇനി ഇൻറെഗ്രലിന്ന് (Integral) സ്വന്തം.ലോകത്തിലെ ആദ്യത്തെ 512 ജിബിയുടെ മെമ്മറി കാർഡ് ആണ് പുറത്തിറക്കിയിരിക്കുന്നത്.കഴിഞ്ഞ വര്ഷം ഓഗസ്റ്റിൽ പുറത്തിറങ്ങിയ സാൻഡിസ്‌ക്കിൻറെ (SanDisk) 400 ജിബി എന്ന റെക്കോർഡിനെയാണ് മറികടന്നത്.


         ഡ്രോൺ , ആക്ഷൻ ക്യാമറ എന്നിവക്ക് വളരെ അനുയോജ്യമാകും. ഫുൾ എച് ഡി വീഡിയോ റെക്കോർഡിങ് പെട്ടെന്നും വിശ്വസനീയവുമായി ചെയ്യാൻ പറ്റും. പക്ഷെ ഇത്രയും പണം മുടക്കി സ്മാർട്ഫോണിലേക്ക് വേണ്ടി മാത്രം വാങ്ങുന്നത് ലാഭകരമല്ല. മൈക്രോ എസ് ഡി എക്സ് സി (MicroSD XC) സ്റ്റാൻഡേർഡ് പിന്തുണക്കുന്ന എല്ലാ മൊബൈലിലും മറ്റ് എല്ലാ ഡിവൈസുകളിലും ഉപയോഗിക്കാം.

എന്നാൽ വേഗത കൂടിയ മെമ്മറി ഇപ്പോഴും സാൻഡിസ്‌ക്കിൻറെ 400 ജിബിയുടെ മെമ്മറി തന്നെയാണ്,100 എംബി/സെക്കന്റ് ആണ് വേഗത. ഇൻറെഗ്രലിൻറെ 512 ജിബിക്ക് 80 എംബി / സെക്കന്റ് വേഗതയും.

 സാൻഡിസ്‌ക്കിൻറെ 400 ജിബിയുടെ മെമ്മറിക്ക് ഏകദേശം 25000 രൂപയോളമാണ് ഇന്ത്യയിലെ വില. അത്കൊണ്ട് തന്നെ ഈ മെമ്മറി കാർഡിന്ന് 30000 രൂപക്ക് മുകളിലാണ് ഇന്ത്യയിൽ പ്രതീക്ഷിക്കാവുന്ന വില.ഫെബ്രുവരിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നു.