നിലവിലെ മൊബൈൽ ഫോണ്‍ നമ്പർ നിലനിർത്തിതന്നെ സേവനദാതാവിനെ മാറ്റി പുതിയ ദാതാവിനെ മാറ്റി പുതിയ ദാതാവിനെ സ്വീകരിക്കാൻ കഴിയുന്ന മൊബൈൽ പോർട്ടബിലിറ്റി സൗകര്യം (MNP) നാളെ മുതൽ രാജ്യ
വ്യാപകമായി ലഭിക്കും.നിലവിലെ നിയമമനുസരിച്ച് കേരളത്തിലെ സർകിളിൽ ഉപയോഗിച്ച്കൊണ്ടിരുന്ന നമ്പർ മറ്റൊരു സംസ്ഥാനത്ത്
എത്തിയാൽ അതെ നമ്പർ നിലനിർത്താൻ സൗകര്യമില്ലായിരുന്നു.പുതിയ നിയമമനുസരിച്ച് സംസ്ഥാനം മാറിയാലും ഉപഭോക്താവിനു നിലനിർത്താനാവും.സമ്പൂർണ മൊബൈൽ പോർട്ടബിലിറ്റി സൗകര്യം നടപ്പാക്കാനായി പ്രത്യേക സോഫ്റ്റ്‌വെയറും ഹാർഡ്-വെയറും സ്ഥാപിക്കാൻ സമയം അനുവദിക്കണമെന്ന മൊബൈൽ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ഇത് നടപ്പാക്കുന്നത് നീണ്ടു പോയത്.