Showing posts with label Airtel. Show all posts
Showing posts with label Airtel. Show all posts

2 July 2015

സമ്പൂർണ മൊബൈൽ പോർട്ടബിലിറ്റി നാളെ മുതൽ നിലവിൽ വരും


നിലവിലെ മൊബൈൽ ഫോണ്‍ നമ്പർ നിലനിർത്തിതന്നെ സേവനദാതാവിനെ മാറ്റി പുതിയ ദാതാവിനെ മാറ്റി പുതിയ ദാതാവിനെ സ്വീകരിക്കാൻ കഴിയുന്ന മൊബൈൽ പോർട്ടബിലിറ്റി സൗകര്യം (MNP) നാളെ മുതൽ രാജ്യ
വ്യാപകമായി ലഭിക്കും.നിലവിലെ നിയമമനുസരിച്ച് കേരളത്തിലെ സർകിളിൽ ഉപയോഗിച്ച്കൊണ്ടിരുന്ന നമ്പർ മറ്റൊരു സംസ്ഥാനത്ത്
എത്തിയാൽ അതെ നമ്പർ നിലനിർത്താൻ സൗകര്യമില്ലായിരുന്നു.പുതിയ നിയമമനുസരിച്ച് സംസ്ഥാനം മാറിയാലും ഉപഭോക്താവിനു നിലനിർത്താനാവും.സമ്പൂർണ മൊബൈൽ പോർട്ടബിലിറ്റി സൗകര്യം നടപ്പാക്കാനായി പ്രത്യേക സോഫ്റ്റ്‌വെയറും ഹാർഡ്-വെയറും സ്ഥാപിക്കാൻ സമയം അനുവദിക്കണമെന്ന മൊബൈൽ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ഇത് നടപ്പാക്കുന്നത് നീണ്ടു പോയത്. 

14 May 2015

എയര്‍ടെല്‍ 4G ഇന്ത്യയില്‍ സര്‍വീസ് ആരംഭിച്ചു



ഭാരതി എയർടെൽ ഇന്ത്യയിൽ 4G സെർവിസിനു തുടക്കം കുറിച്ചു.ഇന്ന് ചെന്നയിൽ 4G സർവീസ് തുടക്കം കുറിക്കുന്നതോട് കൂടി ഇന്ന് മുതൽ ഇന്ത്യയിലും 4G സെർവിസ് ആരംഭിക്കും.ഈ മാസം അവസാനത്തോടെ മുംബൈലും ഹൈദരാബാദിലും 4G സർവീസ് ആരംഭിക്കുമ്മെന്ന് എയർടെൽ വൃത്തങ്ങൾ വ്യക്തമാക്കി.1800 MHz  ബാൻഡിലാണ് ചെന്നയിൽ സർവീസ് ആരംഭിക്കുന്നത്.2300 MHz ബാൻഡിലാണ് മുംബൈയിൽ തുടങ്ങാൻ ഇരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.നിലവിൽ രാജ്യത്തെ പത്തൊമ്പത് നഗരങ്ങളിലാണ് 4G സർവീസ് തുടങ്ങാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
കൊൽക്കത്ത,ബംഗ്ലൂർ,പൂനെ,ചഢിഗഡ്,മൊഹാലി,പാഞ്ച്കുല എന്നിവടങ്ങളിൽ പെട്ടന്ന് തന്നെ സർവീസ് ആരംഭിക്കും.ആന്ധ്ര പ്രദേശ്,ഹിമാചൽപ്രദേശ്,പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളിൽ ഈ വർഷാ അവസാനത്തോടെ ആരംഭിക്കും. കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കും എന്നു കമ്പനി വെബ്സൈറ്റ് വ്യക്തമാക്കുന്നു. എയർടെൽ വെബ്സൈറ്റ് സന്ദർശിക്കൂ Click here