Showing posts with label APK Downloader. Show all posts
Showing posts with label APK Downloader. Show all posts

9 May 2015

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 ആന്‍ഡ്രോയിഡ് ആപ്പുകള്‍


നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 ആന്‍ഡ്രോയിഡ് ആപ്പുകള്‍ ! ഒരു പക്ഷെ നിങ്ങളിൽ പലരുടെയും ഫോണിൽ ഇതുണ്ടാവാം.ഞാൻ എന്റെ കാഴ്ചപാടാണ് ഇവിടെ എഴുതുന്നത്.നിങ്ങളുടെ സ്മാർട്ട്‌ ഫോണ്‍ ആവട്ടെ ടാബ്ലെറ്റ്‌ ആവട്ടെ ഈ അഞ്ച് ആപ്പുകൾ നിങ്ങൾക്ക് വളരെ ഉപകാരപ്രധമാവും തീർച്ച.


1) ES Explorer 

വളരെ നല്ലൊരു ആന്‍ഡ്രോയിഡ് ഫയൽ മാനേജർ ആകുന്നു ES Explorer.



2)Share  it 

നമുക്ക് ഫോട്ടോകൾ,വീഡിയോ,മ്യൂസിക്‌ എന്നിങ്ങനെയുള്ളവ ഷെയർ ചെയ്യാൻ സഹായകമാവുന്ന ഒരു ആപ്പാണ് Share it.
ഈ ആപ്പ് ആന്‍ഡ്രോയിഡ്,വിൻഡോസ്‌,ആപ്പിൾ എന്നിങ്ങനെ എല്ലാ ഡിവൈസിലും പ്രവർത്തിക്കുന്നതാണ് എന്നതാണ് ഇതിന്റെ പ്രത്യേകത 



  

3) Commandr

ഇത് ഗൂഗിൾ നൗ ആപ്പ് നു സമാനമാണ്.ഫോണ്‍ സെറ്റിങ്ങ്സിൽ മാറ്റങ്ങൾ വരുത്താനാണ് ഇത് ഉപയോഗിക്കുന്നത്.ഉദാഹരണത്തിന് വൈ ഫൈ ഓഫ്‌ ചെയ്യുക,ഫ്ലാഷ് ലൈറ്റ് ഓണ്‍ ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങൾ നാം  പറഞ്ഞാൽ നിങ്ങളുടെ ആന്‍ഡ്രോയിഡ് അനുസരിക്കുന്നതാണ്.
 ഒരു "പേർസണൽ അസിസ്സ്റ്റന്റാനു Commandr.


4) Google Handwriting Input 

82 പ്രാദേശിക ഭാഷകൾ സപ്പോർട്ട് ചെയ്യുന്ന ഗൂഗിൾ വികസിപ്പിച്ചെടുത്ത ആപ്പാണ് Google Handwriting Input.


Google Handwriting മലയാളം input ടൂളിനെ കുറിച്  വായിക്കാൻ Click Here 

5)CC Cleaner 

CC Cleaner ഒരു പക്ഷെ നമ്മുക്ക് സുപരിചിതമായിരിക്കാം .പക്ഷെ കമ്പ്യൂട്ടറിൽ മാത്രമായിരുന്നു.എന്നാൽ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലും CC Cleaner ലഭ്യമാണ്.അനാവശ്യമായ ഫയലുകളും,temp ഫയൽസും എല്ലാം തന്നെ ക്ലീൻ ചെയ്യാൻ ഈ ആപ്പ് നമ്മളെ സഹായിക്കും.


ഈ പോസ്റ്റിനു നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും രേഖപെടുത്തണം 

4 May 2015

പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാതെ APK ഡൌണ്‍ലോഡ് ചെയ്യാം


ഇന്ന് ഇവിടെ ഞാൻ നിങ്ങൾക്ക് പരിചയപെടുത്തുന്നത് പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാതെ APK ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ എന്നതിനെ കുറിച്ചാണ്.ഇന്ന് ഒരുപാട് വെബ്‌ സൈറ്റുകളിൽ നിന്നും APK ഫയലുകൾ 
 ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.നാം ഫോണിൽ നിന്നോ ടാബ്ലെറ്റിൽ നിന്നോ പ്ലേ സ്റ്റോർ വഴി ഡൌണ്‍ലോഡ് ചെയ്യവുന്നതാനെങ്കിലും അത് നമ്മുടെ ഫോണിൽ തനിയെ ഇൻസ്റ്റാൾ ആവുകയാണ്.നാം ഫോണ്‍ റീസെറ്റ് ചെയ്യുമ്പോ ഇൻസ്റ്റാൾ ചെയ്ത ആപ്പ്സ് നഷ്ട്ടപെടുന്നതാണ്.അത് നാം ഒരു APK ഫയൽ ആയി നമ്മുടെ ഫോണിൽ സൂക്ഷിക്കുകയാണെങ്കിൽ നമുടെ ഇഷ്ടാനുസരണം ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

APK ഡൌണ്‍ലോഡ് ചെയ്യേണ്ട രീതി താഴെ വ്യക്തമാക്കുന്നു 

1.ആദ്യം നമുക്ക് വേണ്ട ആപ്പ് പ്ലേ സ്റ്റോർ {ഏതെങ്കിലും ബ്രൌസർ വഴി തുറക്കുക, കമ്പ്യൂട്ടർ വഴി തുറക്കുന്നത് ഏറ്റവും ഉത്തമമം } എന്നിട്ട് ആപ്പ് ന്റെ URL കോപ്പി ചെയ്യുക 




ചിത്രത്തിൽ ഹൈലൈറ്റ് ചെയ്ത ഭാഗമാണ് URL കോപ്പി ചെയ്യുക .

2.ശേഷം APK ഡൌണ്‍ലോഡർ എന്ന വെബ്‌സൈറ്റ് തുറക്കുക ഇവിടെ ക്ലിക്ക്  ചെയ്യു .


അപ്പോൾ നിങ്ങൾക്ക് താഴെ കാണുന്നത്  പോലെ ഒരു വിന്ഡോ ലഭിക്കും 


3.തുടർന്ന് ആ വിൻഡോയിൽ നേരത്തെ കോപ്പി ചെയ്ത URL പേസ്റ്റ് ചെയ്യുക .എന്നിട്ട് ജനറേറ്റ് ഡൌണ്‍ലോഡ് ലിങ്ക് എന്നാ ബട്ടണിൽ ക്ലിക്ക് ചെയ്യുക . 

താഴേ ഞാൻ വാട്സാപ്പ് APK ഡൌണ്‍ലോഡ് ചെയ്യുന്നതിന്റെ വിൻഡോ നിങ്ങൾക്ക് കാണാം 



"Click here to download <<App name >>" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക അപ്പോൾ നിങ്ങൾ ഉദ്ദേശിച്ച ആപ്പിന്റെ APK ഡൌണ്‍ലോഡ് ആവുന്നതാണ്.

ഈ പോസ്റ്റ്‌ മാക്സിമം ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കൂ.