4 May 2015

പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാതെ APK ഡൌണ്‍ലോഡ് ചെയ്യാം


ഇന്ന് ഇവിടെ ഞാൻ നിങ്ങൾക്ക് പരിചയപെടുത്തുന്നത് പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാതെ APK ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ എന്നതിനെ കുറിച്ചാണ്.ഇന്ന് ഒരുപാട് വെബ്‌ സൈറ്റുകളിൽ നിന്നും APK ഫയലുകൾ 
 ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.നാം ഫോണിൽ നിന്നോ ടാബ്ലെറ്റിൽ നിന്നോ പ്ലേ സ്റ്റോർ വഴി ഡൌണ്‍ലോഡ് ചെയ്യവുന്നതാനെങ്കിലും അത് നമ്മുടെ ഫോണിൽ തനിയെ ഇൻസ്റ്റാൾ ആവുകയാണ്.നാം ഫോണ്‍ റീസെറ്റ് ചെയ്യുമ്പോ ഇൻസ്റ്റാൾ ചെയ്ത ആപ്പ്സ് നഷ്ട്ടപെടുന്നതാണ്.അത് നാം ഒരു APK ഫയൽ ആയി നമ്മുടെ ഫോണിൽ സൂക്ഷിക്കുകയാണെങ്കിൽ നമുടെ ഇഷ്ടാനുസരണം ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

APK ഡൌണ്‍ലോഡ് ചെയ്യേണ്ട രീതി താഴെ വ്യക്തമാക്കുന്നു 

1.ആദ്യം നമുക്ക് വേണ്ട ആപ്പ് പ്ലേ സ്റ്റോർ {ഏതെങ്കിലും ബ്രൌസർ വഴി തുറക്കുക, കമ്പ്യൂട്ടർ വഴി തുറക്കുന്നത് ഏറ്റവും ഉത്തമമം } എന്നിട്ട് ആപ്പ് ന്റെ URL കോപ്പി ചെയ്യുക 




ചിത്രത്തിൽ ഹൈലൈറ്റ് ചെയ്ത ഭാഗമാണ് URL കോപ്പി ചെയ്യുക .

2.ശേഷം APK ഡൌണ്‍ലോഡർ എന്ന വെബ്‌സൈറ്റ് തുറക്കുക ഇവിടെ ക്ലിക്ക്  ചെയ്യു .


അപ്പോൾ നിങ്ങൾക്ക് താഴെ കാണുന്നത്  പോലെ ഒരു വിന്ഡോ ലഭിക്കും 


3.തുടർന്ന് ആ വിൻഡോയിൽ നേരത്തെ കോപ്പി ചെയ്ത URL പേസ്റ്റ് ചെയ്യുക .എന്നിട്ട് ജനറേറ്റ് ഡൌണ്‍ലോഡ് ലിങ്ക് എന്നാ ബട്ടണിൽ ക്ലിക്ക് ചെയ്യുക . 

താഴേ ഞാൻ വാട്സാപ്പ് APK ഡൌണ്‍ലോഡ് ചെയ്യുന്നതിന്റെ വിൻഡോ നിങ്ങൾക്ക് കാണാം 



"Click here to download <<App name >>" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക അപ്പോൾ നിങ്ങൾ ഉദ്ദേശിച്ച ആപ്പിന്റെ APK ഡൌണ്‍ലോഡ് ആവുന്നതാണ്.

ഈ പോസ്റ്റ്‌ മാക്സിമം ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കൂ.

No comments:

Post a Comment