Showing posts with label Windows Games on ubuntu. Show all posts
Showing posts with label Windows Games on ubuntu. Show all posts

2 June 2015

Shutdown ചെയ്യാനായി ഒരു Shortcut പ്രോഗ്രാം നിർമ്മിക്കാം



സാധാരണയായി നമ്മുടെ വിൻഡോസ്‌ ഓ.എസ്  Shutdown ചെയ്യാനായി നാം പൊതുവേ സ്റ്റാർട്ട്‌ മെനുവിൽ പോയി Shutdown ചെയ്യാറാണ് അല്ലെങ്കിൽ 'Alt+F4' കീ ബോർഡിൽ പ്രസ്സ് ചെയ്യുകയോ ചെയ്യാറാണ് പതിവ്,എന്നാൽ ഇവിടെ ഞാൻ നിങ്ങൾക്ക് ഒരു Shortcut ഫയൽ പരിച്ചയപെടുത്തുകയാണ് ഇത് നമുക്ക് ഡെസ്ക്ടോപ്പിൽ മെനുവിൽ create ചെയ്ത് നമുക്ക് വളരെ പെട്ടന്ന് തന്നെ shutdown ചെയ്യാൻ സാധ്യമാവും.ഇത് ഡൌണ്‍ലോഡ് ചെയ്യേണ്ട ഒരു പ്രോഗ്രാമല്ല നമ്മൂടെ കമ്പ്യൂട്ടറിലുള്ള notepad എന്ന അപ്ലിക്കേഷൻ വഴി നാം ഒരു പ്രോഗ്രാം ഫയൽ ഉണ്ടാക്കുകയാണ്.

ഈ പ്രോഗ്രാം നിർമ്മിക്കാൻ താഴെ കാണുന്ന സ്റ്റെപ്സ് പിന്തുടരുക....


1.ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിൽ (വിൻഡോസ്‌) നോട്ട്പാഡ് അപ്ലിക്കേഷൻ തുറക്കുക എന്നിട്ട് താഴെ കാണുന്ന കോഡ് അവിടെ ടൈപ്പ് ചെയ്യുക...


"Shutdown -s -t 5"

അവിടെ നൽകിയിരിക്കുന്ന 5 എന്നുള്ളത് സമയമാണ് കാണിക്കുന്നത്.അതായത് നിങ്ങൾ പ്രോഗ്രാമിൽ ക്ലിക്ക് ചെയ്തു 5 സെകണ്ടിനുള്ളിൽ സിസ്റ്റം shutdown ആവുന്നതായിരിക്കും.

2.എന്നിട്ട് ആ ഫയൽ ".bat" ഫോർമാറ്റിൽ സേവ് ചെയ്യുക.അതായത് File Name: "Shutdown.bat" 
Save as type : "All Files" എന്നും ചൂസ് ചെയ്യുക 

താഴെ ഞാൻ virus.bat എന്നാണ് നൽകിയിരിക്കുന്നത്


താഴെ കാണുന്ന പോലെ ഒരു icon നിങ്ങൾ സേവ് ചെയ്താൽ അവിടെ കാണാം അത് ക്ലിക്ക് ചെയ്തു കയിഞ്ഞാൽ നിങ്ങൾ നൽകിയ സമയത്തിനനുസരിച്ച് നിങ്ങളുടെ സിസ്റ്റം shutdown ആവും.

ഇത് നിങ്ങളുടെ കൂട്ടുകാരെയോ മറ്റുള്ളവരേയോ പറ്റിക്കാൻ ഉപയോഗിക്കാം.
ഷെയർ ചെയ്യാൻ മറക്കരുത്.

5 May 2015

വിൻഡോസ്‌ ഗെയിമുകൾ ലിനക്സിൽ



വിൻഡോസ്‌ ഗെയിമുകൾ ലിനക്സിൽ...!ഈ തലക്കെട്ട് കാണുമ്പോ ഒരു പക്ഷെ നിങ്ങൾ ആശ്ചര്യ പെട്ടേക്കാം. വിൻഡോസ്‌  പ്രോഗ്രാമുകൾ ഉബുണ്ടുവിൽ പ്രവര്ത്തിപ്പിക്കുന്നതിനു ഉപയഗിക്കാവുന്ന സോഫ്റ്റ്‌-വെയർ ആണ് വൈൻ (WINE).എല്ലാ ഗെയിമുകളും സപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പ് പറയാനകിലെങ്കിലും മിക്ക വിൻഡോസ്‌ ഗെയിമുകളും കളിക്കാവുന്നതാണ്.താഴെ കാണുന്ന ഫോട്ടോയിൽ നിന്നും മനസ്സിലാക്കാം.


വൈൻ സോഫ്റ്റ്‌-വെയർ ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

ഉബുണ്ടുവിൽ വൈൻ ഇൻസ്റ്റാൾ ചെയ്യുന്നതിന് 'ഉബുണ്ടു സോഫ്റ്റ്‌ വെയർ സെന്റർ തുറക്കുക സേർച്ച്‌ ബോക്സിൽ 'Wine' എന്ന് ടൈപ്പ് ചെയ്യത് എന്റർ കീ
അമർത്തുക .Microsoft Windows Compatibility Layer(meta-package) എന്ന എൻട്രിയിൽ ക്ലിക്ക് ചെയ്യുക .ഇത് സിസ്റ്റതിലില്ലെങ്കിൽ ഇൻസ്റ്റാൾ ചെയ്യുക.

എന്നിട്ട് ഗെയിമിന്റെ സി ഡി യോ അല്ലെങ്കിൽ ഫോൾഡറോ തുറക്കുക.Setup ഫയൽ Wine Windows program Loader എന്ന് ചൂസ് ചെയ്യുക അപ്പോൾ അവ വിന്ഡോസിൽ ഉള്ളത് പോലെ വർക്ക്‌ ചെയ്യും