ഭാരതി എയർടെൽ ഇന്ത്യയിൽ 4G സെർവിസിനു തുടക്കം കുറിച്ചു.ഇന്ന് ചെന്നയിൽ 4G സർവീസ് തുടക്കം കുറിക്കുന്നതോട് കൂടി ഇന്ന് മുതൽ ഇന്ത്യയിലും 4G സെർവിസ് ആരംഭിക്കും.ഈ മാസം അവസാനത്തോടെ മുംബൈലും ഹൈദരാബാദിലും 4G സർവീസ് ആരംഭിക്കുമ്മെന്ന് എയർടെൽ വൃത്തങ്ങൾ വ്യക്തമാക്കി.1800 MHz ബാൻഡിലാണ് ചെന്നയിൽ സർവീസ് ആരംഭിക്കുന്നത്.2300 MHz ബാൻഡിലാണ് മുംബൈയിൽ തുടങ്ങാൻ ഇരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.നിലവിൽ രാജ്യത്തെ പത്തൊമ്പത് നഗരങ്ങളിലാണ് 4G സർവീസ് തുടങ്ങാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
കൊൽക്കത്ത,ബംഗ്ലൂർ,പൂനെ,ചഢിഗഡ്,മൊഹാലി,പാഞ്ച്കുല എന്നിവടങ്ങളിൽ പെട്ടന്ന് തന്നെ സർവീസ് ആരംഭിക്കും.ആന്ധ്ര പ്രദേശ്,ഹിമാചൽപ്രദേശ്,പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഈ വർഷാ അവസാനത്തോടെ ആരംഭിക്കും. കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കും എന്നു കമ്പനി വെബ്സൈറ്റ് വ്യക്തമാക്കുന്നു. എയർടെൽ വെബ്സൈറ്റ് സന്ദർശിക്കൂ Click here
No comments:
Post a Comment