Showing posts with label mac. Show all posts
Showing posts with label mac. Show all posts

5 April 2015

കമ്പ്യൂട്ടറില്‍ വാട്സ്ആപ്പ് ഉപയോഗിക്കാം


ഇനി മുതല്‍ കമ്പ്യൂട്ടറിലും വാട്സ്ആപ്പ് ഉപയോഗിക്കാം. ആശയവിനിമയത്തിൻറെ എല്ലാ സാധ്യതകളുമുപയോഗിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വാട്സ് ആപ്പിലൂടെ കൈമാറാൻ സാധിക്കും. മൊബൈലിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന വാട്സ്ആപ്പിൻറെ പോരായ്മയാണ് വാട്സ്ആപ്പ്  തന്നെ പരിഹരിച്ചിരിക്കുന്നത്. വാട്സ് ആപ്പ് അടക്കമുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ കമ്പ്യൂട്ടറിൽ ഇമുലേറ്റര് ആപ്പായ ബ്ലൂസ്റ്റാക്ക് ആപ്പ് പ്ലയര്  വഴി  പ്രവർത്തിപ്പിക്കാൻ സാധിക്കും , എന്നാൽ മൊബൈലിലും കമ്പ്യൂട്ടറിലും ഒരേ സമയം വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. ഇനി എങ്ങനെ വാട്ട്സ്‌ആപ്പ്‌ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാം എന്ന് നോക്കാം..?

1 ആദ്യമായി ഫോണില്‍ വാട്സ്ആപ്പ്  ക്രമീകരിക്കുക
(മൊബൈലിലും കമ്പ്യൂട്ടറിലും നെറ്റ് വേണം)
2 ശേഷം കമ്പ്യൂട്ടറിലെ ബ്രൌസറിൽ web.whatsapp.com എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക (Only support latest version of Google Chrome, Mozilla Firefox or Opera)
3 മൂന്നാമതായി മൊബൈലിലെ വാട്സ്ആപ്പില്‍ Menu > WhatsApp Web ഓപ്പണ്‍ ചെയ്യുക
4 ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യുക

10 September 2014

ഐ ഫോണ്‍ 6 പുറത്തിറക്കി




ഐ ഫോണ്‍ 6  എത്തി.ആപ്പിൾ കമ്പനി സി.ഇ.ഒ ടിം കുക്ക് അവതരിപ്പിച്ചു.ഐ ഫോണ്‍ 6,ഐ ഫോണ്‍ 6 പ്ലസ്‌ എന്നി രണ്ടു മോഡലുകളാണ് അവതരിപ്പിച്ചത്.ഏറ്റവും കനം കുറഞ്ഞ ഐ ഫോണ്‍ മോഡലുകലാണിവ.ഒക്ടോബർ 17 നു ഇന്ത്യയിൽ എത്തും.പക്ഷെ ഇന്ത്യയിൽ വില കൂടാം.റെറ്റിന എച്.ഡി ഡിസ്പ്ലേ ആണ് പുതിയ ഫോണിനുള്ളത്.



8 മെഗാ പിക്സൾ റിയർ ക്യാമറയും 1.2 മെഗാ പിക്സൾ ഫ്രണ്ട് ക്യാമറ യും ഇതിന്റെ പ്രത്യേകത.കൂടാതെ ഐ വാച്ചും ഇതിനു കൂടെ ആപ്പിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ശരീര ആരോഗ്യം നിയന്ത്രിക്കാൻ ഉള്ള ആപ്പ് ആപ്പിൾ ഐ ഫോണ്‍ 6 നോട്‌ കൂടെ ഇറക്കിയിട്ടുണ്ട്.