Showing posts with label Mozilla Fire Fox. Show all posts
Showing posts with label Mozilla Fire Fox. Show all posts

13 May 2015

നിങ്ങളുടെ വാഹനത്തിന് പിഴ ഈടാക്കിയിട്ടുണ്ടോ എന്നറിയാം


നിങ്ങളുടെ വാഹനത്തിന് പിഴ ഈടാക്കിയിട്ടുണ്ടോ എന്നറിയാം ! കേരള പോലീസിന്റെ  ഒരു വെബ്സൈറ്റ് നിങ്ങളുടെ വാഹനത്തിനു ഈടാക്കിയ പിഴയെ കുറിച് നിങ്ങൾക്ക്  മനസ്സിലാക്കാം.ഇത് ഒരു പക്ഷെ നിങ്ങളിൽ കൂടുതൽ പേർക്കും അറിയാമായിരിക്കും,അറിയാവുന്നവർ അത് നിങ്ങളുടെ കൂട്ടുക്കാർക്ക് എത്തിച്ചു കൊടുക്കുക.

താഴെ എങ്ങനെയാണ് പിഴ അറിയുന്നത് എന്ന് വ്യക്തമാക്കുന്നു.

1.ആദ്യം കേരള പോലീസ് ന്റെ  പിഴ അറിയാനുള്ള വെബ്സൈറ്റ് തുറക്കുക .
വെബ്സൈറ്റ് തുറക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 



2.വെബ്സൈറ്റ് പേജിൽ നിങ്ങളുടെ വാഹനത്തിന്റെ നമ്പർ ടൈപ്പ് ചെയ്യുക എന്നിട്ട് സെർച്ച്‌ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.



മുകളിൽ ഞാൻ എന്റെ സ്കൂട്ടറിന്റെ നമ്പർ ടൈപ്പ് ചെയ്തു .പിഴകൾ ഒന്നും ഇല്ലാത്തതിനാൽ "No pending chargememo for corresponding vehicle No." എന്നാണ് കാണിച്ചത്.

10 May 2015

പാസ്സ്‌വേർഡുകൾ ടെക്സ്റ്റ്‌ രൂപത്തിൽ കാണാം



പാസ്സ്‌വേർഡുകൾ ടെക്സ്റ്റ്‌ രൂപത്തിൽ കാണുന്നത് എങ്ങനെ എന്നുള്ളതാണ്   ഇന്ന് ഞാൻ ഇവിടെ എഴുതുന്നത്.ഇത് നമുക്കെല്ലാവർക്കും വളരെ ഉപകാരപ്രദമാവും എന്നുള്ളത് തീർച്ച.ഒരു പക്ഷെ ബ്രൌസറിൽ സേവ് ചെയ്തതും നിങ്ങൾ ആ പാസ്സ്‌വേർഡ്‌ മറക്കുകയും ചെയ്‌താൽ ഒരു പാസ്സ്‌വേർഡ്‌ റിസെറ്റ്‌ എന്നതിനേക്കാളും നിങ്ങളുടെ ആദ്യത്തെ പാസ്സ്‌വേർഡ്‌ തന്നെ നിങ്ങൾക്ക് മനസ്സിലാക്കാൻ ഈ പോസ്റ്റ്‌ സഹായകമാവും

ഈ പോസ്റ്റിൽ പ്രശസ്തമായ മൂന്ന് ബ്രൌസറുകളായ ഇന്റർനെറ്റ്‌ എക്സ്പ്ലോറർ,ഗൂഗിൾ ക്രോം,മോസില്ല ഫയർ ഫോക്സ് എന്നിവയിൽ  എങ്ങനെ പാസ്സ്‌വേർഡ്‌ കാണാം എന്നുള്ളതിനെ കുറിച് പറയാം.


ഇന്റർനെറ്റ്‌ എക്സ്പ്ലോറർ

ആദ്യം തന്നെ സെറ്റിങ്ങ്സിൽ 'Internet Options' ക്ലിക്ക് ചെയ്യുക

ഇന്റർനെറ്റ്‌ ഒപ്ഷൻ ൽ സെറ്റിംഗ്സ് ക്ലിക്ക് ചെയ്യുക താഴെ കാണുന്ന ചിത്രത്തിലുള്ളത് പോലെ 



എന്നിട്ട് "മാനേജ് പാസ്സ്‌വേർഡ്‌" ക്ലിക്ക് ചെയ്യുക 


അപ്പോൾ താഴെ കാണുന്നത് പോലെ Control Panel വിൻഡോ കാണാം അതിൽ 'Web Credentials' എന്നതിൽ നിങ്ങൾക്ക് നിങ്ങളുടെ പാസ്സ്‌വേർഡും അത് എതു വെബ്‌ സൈറ്റിലാണു എന്നുള്ളതും നമുക്ക് കാണാം,



ഗൂഗിൾ ക്രോം


ഇനി നമുക്ക് ഗൂഗിൾ ക്രോമിൽ എങ്ങനെ എന്നുള്ളതിനെ കുറിച് പറയാം , ഗൂഗിൾ ക്രോമിലെ സെറ്റിംഗ്സ് ടാബ് തുറക്കുക .

അതിൽ മാനേജ് പാസ്സ്‌വേർഡ്‌ എന്നുള്ളതിൽ ക്ലിക്ക് ചെയ്യുക .അപ്പോൾ നമുക്ക് താഴെ കാണുന്നതു പോലെ ഒരു വിൻഡോ ലഭിക്കും.


നമുക്ക് ആവശ്യമുള്ള വെബ്സൈറ്റിൽ ക്ലിക്ക് ചെയ്ത് 'Show' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്‌താൽ നമുക്ക് പാസ്സ്‌വേർഡ്‌ കാണാവുന്നതാണ്.



മോസില്ല ഫയർ ഫോക്സ് 

ഇനി മോസില്ല ഫയർ ഫോക്സ് ൽ എങ്ങനെ എന്ന് കാണാം.എല്ലാ ബ്രൗസറിലേത് പോലെ സെറ്റിംഗ്സ് ടാബ് തുറക്കുക.


 അതിൽ സെക്യുരിറ്റി ഒപ്ഷൻ തുറക്കുക.എന്നിട്ട് 'Saved Passwords' എന്നാ ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക.


അപ്പോൾ കാണുന്ന ടാബിൽ നിങ്ങളുടെ പാസ്സ്‌വേർഡ്‌ കാണാവുന്നതാണ് .


ഇത് നല്ല ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക . മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത് :-)

5 April 2015

കമ്പ്യൂട്ടറില്‍ വാട്സ്ആപ്പ് ഉപയോഗിക്കാം


ഇനി മുതല്‍ കമ്പ്യൂട്ടറിലും വാട്സ്ആപ്പ് ഉപയോഗിക്കാം. ആശയവിനിമയത്തിൻറെ എല്ലാ സാധ്യതകളുമുപയോഗിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വാട്സ് ആപ്പിലൂടെ കൈമാറാൻ സാധിക്കും. മൊബൈലിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന വാട്സ്ആപ്പിൻറെ പോരായ്മയാണ് വാട്സ്ആപ്പ്  തന്നെ പരിഹരിച്ചിരിക്കുന്നത്. വാട്സ് ആപ്പ് അടക്കമുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ കമ്പ്യൂട്ടറിൽ ഇമുലേറ്റര് ആപ്പായ ബ്ലൂസ്റ്റാക്ക് ആപ്പ് പ്ലയര്  വഴി  പ്രവർത്തിപ്പിക്കാൻ സാധിക്കും , എന്നാൽ മൊബൈലിലും കമ്പ്യൂട്ടറിലും ഒരേ സമയം വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. ഇനി എങ്ങനെ വാട്ട്സ്‌ആപ്പ്‌ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാം എന്ന് നോക്കാം..?

1 ആദ്യമായി ഫോണില്‍ വാട്സ്ആപ്പ്  ക്രമീകരിക്കുക
(മൊബൈലിലും കമ്പ്യൂട്ടറിലും നെറ്റ് വേണം)
2 ശേഷം കമ്പ്യൂട്ടറിലെ ബ്രൌസറിൽ web.whatsapp.com എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക (Only support latest version of Google Chrome, Mozilla Firefox or Opera)
3 മൂന്നാമതായി മൊബൈലിലെ വാട്സ്ആപ്പില്‍ Menu > WhatsApp Web ഓപ്പണ്‍ ചെയ്യുക
4 ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യുക

20 September 2014

ഇന്ത്യയിലെ ആദ്യ ഫയർഫോക്സ് ഫോണുമായി സ്പൈസ്


ഇന്ത്യയിലെ പ്രമുഖ മൊബൈൽ കമ്പനി ആയ സ്പൈസ്  ഫയർഫോക്സ് os ഫോണുമായി പുറത്തിറങ്ങിയിരിക്കുന്നു.ഇന്ത്യയിൽ തന്നെ ആദ്യത്തെ ഫയർഫോക്സ് സ്മാർട്ട്‌ ഫോണ്‍ ആണ് സ്പൈസ്‌ പുറത്തിറക്കിയിരിക്കുന്നത്.സ്പൈസ് ഫയർ One Mi-fx 1 എന്നു വിളിക്കപെടുന്ന ഫോണ്‍ ന്റെ സവിശേഷതകൾ താഴെ നല്കിയിരിക്കുന്നു.


  • 3.5 ഇഞ്ച്‌ HVGA Capacitive ടച് സ്ക്രീൻ 
  • 2  MP റിയർ ക്യാമറ,1.3 MP ഫ്രണ്ട് ക്യാമറ 
  • 1GHz പ്രോസേസ്സർ 
  • Dual സിം 


3G കണക്ടിവിറ്റി ഇല്ല എന്നുള്ളത് ഇതിന്റെ ഒരു ഡ്രോ ബാക്ക് ആണ് .
പക്ഷേ നിലവിൽ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്‌ ഫോണ്‍ എന്നാ പ്രശംസ ഇതിനുണ്ട്.
വെറും 2,299 രൂപയാണ് ഇതിന്റെ വില.ഫയർ ഫോക്സ് സ്മാർട്ട്‌ ഫോണുകളുടെ കടന്നു വരവ്വു ആൻഡറോയിഡ് സ്മാർട്ട്‌ ഫോണുകൾക്ക് തിരച്ചടിയാകും എന്നാണു വിലയിരുത്തുന്നത്.