Showing posts with label Computer Tips. Show all posts
Showing posts with label Computer Tips. Show all posts

16 August 2015

സൈലന്റ് മോഡിലുളള സ്മാര്‍ട്ട്‌ഫോണ്‍ കാണാതായാൽ, കണ്ടെത്തുന്നതെങ്ങനെ.!!!


സൈലന്റ് മോഡില്‍ ഫോണ്‍ വീടിനുളളില്‍ കാണാതെയായാല്‍, അത് കണ്ടെത്തുക വളരെ പ്രയാസമായ കാര്യമാണ്. എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റുമായി ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍,അത് കണ്ടത്താൻ എളുപ്പമാണ്.!!!! 
ANDROID ചെയ്യേണ്ടത്
1. നിങ്ങളുടെ കമ്പ്യൂട്ടറിലെ ഏതെങ്കിലും ബ്രൗസറില്‍ ആന്‍ഡ്രോയിഡ്   ഡിവൈസ് മാനേജര്‍ പേജ് എന്നത് തുറക്കുക.
2. ആന്‍ഡ്രോയിഡ് ഡിവൈസുമായി സമന്വയിപ്പിച്ചിരിക്കുന്ന ജിമെയില്‍      അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
3. ലോഗിന്‍ ചെയ്തതിനു ശേഷം, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഡിവൈസുകളുടെ പട്ടിക നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നതാണ്.
4. കാണാതെ പോയ ഡിവൈസ് തിരഞ്ഞെടുക്കുക, ഇവിടെ നിങ്ങള്‍ക്ക്" Ring, Lock, Erase" എന്നീ ഓപ്ഷനുകള്‍ കാണാവുന്നതാണ്.
5. "Ring" ബട്ടണില്‍ ക്ലിക്ക് ചെയ്ത് സ്ഥിരീകരണ ബോക്‌സില്‍ അമര്‍ത്തുക.
6. കുറച്ച് സെക്കന്‍ഡുകള്‍ക്ക് ശേഷം, നിങ്ങളുടെ ഫോണ്‍ സൈലന്റില്‍      ആണെങ്കില്‍ പോലും പൂര്‍ണ ശബ്ദത്തില്‍ റിങ് ചെയ്യാന്‍ ആരംഭിക്കുന്നതാണ്.
7. നിങ്ങളുടെ കാണാതായ ഫോണ്‍ എളുപ്പത്തില്‍ റിങ് ടോണ്‍ ശ്രദ്ധിച്ച്കണ്ടെത്താവുന്നതാണ്.

IPHONE ചെയ്യേണ്ടത് 

1. നിങ്ങളുടെ ഫോണിലെ "Find my iPhone" സവിശേഷത പ്രാപ്തമാക്കിയിട്ടുണ്ടെന്ന്  ഉറപ്പാക്കുക.
2. കമ്പ്യൂട്ടറില്‍ www.icloud.com എന്ന സൈറ്റിലേക്ക് പോയി നിങ്ങളുടെ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യുക.
3. തുടര്‍ന്ന് Find my iPhone ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
4. മുകളില്‍ മധ്യ ഭാഗത്തായുളള All Devices എന്നതില്‍ ക്ലിക്ക് ചെയ്ത്, നിങ്ങളുടെ കാണാതായ ഡിവൈസ് തിരഞ്ഞെടുക്കുക.
5. ഇനി Play sound എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ കാണാതായ ഫോണ്‍ റിങ് ചെയ്യാന്‍ ആരംഭിക്കുന്നതാണ്.

8 August 2015

വിൻഡോസ്‌ 10 എത്തി

നാമേവരും ആകാംഷയോടെ കാത്തിരുന്ന വിൻഡോസ്‌ 10 ഇതാ എത്തിക്കഴിഞ്ഞു . വളരെ മനോഹരമായ രൂപകല്‌പനയാണ് വിൻഡോസ്‌ 10 ഇൽ ക്രമീകരിച്ചിരിക്കുന്നത് . വേഗതയാണ് മറ്റൊരു സവിശേഷത . ഏറ്റവും വലിയ സവിശേഷത ഫോണിനും സിസ്റ്റത്തിലും ടാബിലും അപ്പ് ഒരേ platform എന്നതാണ് .


190 രാജ്യങ്ങളിലേക്കായി 111 ഭാഷകളില്‍ ഒരേസമയമിറങ്ങുന്ന വിന്‍ഡോസ് 10 ഒഎസിന് ഏഴ് വ്യത്യസ്ത എഡിഷനുകളുണ്ടാകും. 

സ്‌കൂള്‍ കുട്ടികള്‍ മുതല്‍ ഐ.ടി. വിദഗ്ധര്‍ വരെ, വ്യത്യസ്ത വിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ പാകത്തിലുള്ളതായിരിക്കും ഏഴു പതിപ്പുകള്‍. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ബ്ലോഗായ http://blogs.windows.com ല്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. 

സ്മാര്‍ട്‌ഫോണ്‍ മുതല്‍ എ.ടി.എം. മെഷിനിലും ഹാര്‍ട്ട്‌റേറ്റ് മോണിറ്ററിലും മൈക്രോസോഫ്റ്റിന്റെ ഹോളോഗ്രാഫിക് കമ്പ്യൂട്ടിങ് വിദ്യയായ ഹോളോലെന്‍സിലും വരെ വിന്‍ഡോസ് 10 പതിപ്പുകള്‍ പ്രവര്‍ത്തിക്കും. ഇവയ്‌ക്കെല്ലാം കൂടി ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനായി വിന്‍ഡോസ് സ്‌റ്റോറുമുണ്ടാകും. 



വിന്‍ഡോസ് പത്തിന്റെ ഏഴ് പ്രത്യേകമുഖങ്ങള്‍ പരിചയപ്പെടാം-

1. വിന്‍ഡോസ് 10 ഹോം:
 ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റുകള്‍, ലാപ്പും ടാപ്പും കൂടിച്ചേരുന്ന ഹൈബ്രിഡ് ഡിവൈസുകള്‍ എന്നിവയ്ക്ക് വേണ്ടി നിര്‍മിച്ച എഡിഷനാണിത്. 

പേഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റായ കോര്‍ട്ടാനയുടെ സേവനം, മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ എഡ്ജ് ബ്രൗസര്‍, വിന്‍ഡോസ് ഹലോ ഫേസ് റെക്കഗ്‌നിഷന്‍, ഉപഭോക്താവിന്റെ കണ്ണിലെ കൃഷ്ണമണിയും വിരലടയാളവും തിരിച്ചറിഞ്ഞുള്ള ബയോമെട്രിക് ലോഗിന്‍ സംവിധാനം, വിന്‍ഡോസ് ആപ്ലിക്കേഷനുകളായ ഫോട്ടോസ്, മാപ്‌സ്, മെയില്‍, കലണ്ടര്‍, മ്യൂസിക്, വീഡിയോ എന്നിവയെല്ലാം വിന്‍ഡോസ് 10 ഹോമിലുണ്ടാകും. 

2. വിന്‍ഡോസ് 10 മൊബൈല്‍:
 സ്മാര്‍ട്‌ഫോണുകള്‍ക്കും ചെറിയ സ്‌ക്രീനുള്ള ടാബ്‌ലറ്റുകള്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണീ എഡിഷന്‍. വിന്‍ഡോസ് 10 ഹോമിലുള്ള സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. ഒപ്പം ടച്ച് സംവിധാനത്തില്‍ അധിഷ്ഠിതമായ ഓഫീസ് വെര്‍ഷനും. 

സ്വന്തം ടാബ്‌ലറ്റോ സ്മാര്‍ട്‌ഫോണോ തൊഴിലിടങ്ങളില്‍ ഉപയോഗിക്കുന്നവരുടെ ഡാറ്റയ്ക്ക് മികച്ച സുരക്ഷ ഉറപ്പാക്കുന്നുണ്ട് ഈ എഡിഷന്‍. വലിയ സ്‌ക്രീനിലേക്ക് കണക്ട് ചെയ്താല്‍ സ്മാര്‍ട്‌ഫോണ്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ പോലെ പ്രവര്‍ത്തിപ്പിക്കാനും വിന്‍ഡോസ് 10 മൊബൈല്‍ ഒഎസിന് സാധിക്കും.

3. വിന്‍ഡോസ് 10 പ്രോ:
 വിന്‍ഡോസ് 10 ഹോമിന്റെ പ്രൊഫഷണല്‍ വേര്‍ഷനാണിത്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും ടാബ്‌ലറ്റുകളിലും ഹൈബ്രിഡ് ഡിവൈസുകളിലുമുപയോഗിക്കാം. ചെറുകിട ബിസിനസുകാരെ ലക്ഷ്യംവച്ചുള്ളതാണിത്. ക്ലൗഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനും ഇതില്‍ സൗകര്യമുണ്ട്. വിന്‍ഡോസ് ബിസിനസ് വെര്‍ഷന്റെ അപ്‌ഡേറ്റുകള്‍ ആദ്യം ലഭിക്കുക ഈ എഡിഷനിലായിരിക്കും.

നിലവില്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8.1, വിന്‍ഡോസ് ഫോണ്‍ 8.1 ഒഎസ് വെര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് 10 ഹോം, വിന്‍ഡോസ് 10 മൊബൈല്‍, വിന്‍ഡോസ് 10 പ്രോ ഒഎസുകളിലേക്ക് സൗജന്യമായി അപ്ഗ്രഡേഷന്‍ അനുവദിക്കുമെന്ന് വിന്‍ഡോസ് ബ്ലോഗില്‍ വ്യക്തമാക്കുന്നുണ്ട്.

4. വിന്‍ഡോസ് 10 എന്റര്‍പ്രൈസ്:
 ഇടത്തരം, വന്‍കിട സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഒഎസ് എഡിഷനാണ് വിന്‍ഡോസ് 10 എന്റര്‍പ്രൈസ്. 

കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍, ജീവനക്കാരുടെ ലോഗിന്‍, നെറ്റ്‌വര്‍ക്ക് ശൃംഖലയിലേക്ക് കണക്ട് ചെയ്യപ്പെടുന്ന ഉപകരണങ്ങളുടെ സുരക്ഷാപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യാന്‍ എന്റര്‍പ്രൈസിനാകും. നിലവില്‍ വിന്‍ഡോസിന്റെ വോള്യം ലൈസന്‍സിങ് സേവനം ആസ്വദിക്കുന്ന കമ്പനികള്‍ക്കെല്ലാം വിന്‍ഡോസ് 10 എന്റര്‍പ്രൈസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്. 

5. വിന്‍ഡോസ് 10 എജ്യൂക്കേഷന്‍: 
വിദ്യാലയങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വിന്‍ഡോസ് ഒഎസ് എഡിഷനാണിത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ഒരേസമയം ലോഗിന്‍ ചെയ്ത് അവരുടെ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ വിന്‍ഡോസ് 10 അവസരമൊരുക്കുന്നു. അക്കാദമിക് വോള്യം ലൈസന്‍സിങ് പകാരമാണ് ഈ എഡിഷന്‍ ലഭ്യമാകുക. 

6. വിന്‍ഡോസ് 10 മൊബൈല്‍ എന്റര്‍പ്രൈസ്: 
ലോകം ഇ-കൊമേഴ്‌സില്‍ നിന്ന് എം-കൊമേഴ്‌സിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയകാലത്ത് മൊബൈലില്‍ ബിസിനസ് നടത്തുന്നവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് വിന്‍ഡോസ് 10 മൊബൈല്‍ എന്റര്‍പ്രൈസ് ഒ.എസ്. തയ്യാറാക്കിയിരിക്കുന്നത്. മികച്ച പ്രവര്‍ത്തനക്ഷമത, സുരക്ഷിതത്വം എന്നിവയാണ് മൊബൈല്‍ എന്റര്‍പ്രൈസിന്റെ സവിശേഷതകള്‍.

7. വിന്‍ഡോസ് 10 ഐ.ഒ.ടി. കോര്‍: 
എല്ലാ ഗാഡ്ജറ്റുകളും ഇന്റര്‍നെറ്റുമായി കണക്ടഡ് ആയിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് അത്തരം ഗാഡ്ജറ്റുകളിലൊക്കെ പ്രവര്‍ത്തിപ്പിക്കാവുന്ന ഒഎസ് ആണിത്. എ.ടി.എം., റീട്ടെയില്‍ പോയിന്റ് ഓഫ് സെയില്‍, ഹാന്‍ഡ്‌ഹെല്‍ഡ് ടെര്‍മിനല്‍, ആസ്പത്രികളിലെ ഹാര്‍ട്ട്‌റേറ്റ് മോണിറ്റര്‍ എന്നിവയിലൊക്കെ ഈ ഒഎസ് ഉപയോഗിക്കാം.

Download (Windows 10) 

വിന്‍ഡോസ് 10 മൈക്രോസോഫ്റ്റിന്റെ അവസാന ഒഎസ് പതിപ്പ് ആയിരിക്കുമെന്ന് കമ്പനി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. വിന്‍ഡോസ് നിര്‍ത്തുകയാണെന്നല്ല. അതിനര്‍ഥം. വിന്‍ഡോസ് 11 അല്ലെങ്കില്‍ മറ്റൊരു പേരില്‍ പുതിയൊരു തലമുറ ഒഎസ് ഉണ്ടാവില്ല എന്നാണ്. വിന്‍ഡോസ് 10 ഒഎസിനെ തുടര്‍ച്ചയായി പരിഷ്‌ക്കരിക്കുന്ന നടപടിയാകും ഇനി മൈക്രോസോഫ്റ്റ് കൈക്കൊള്ളുക. 

 

4 June 2015

8 സവിശേഷതകളോട് കൂടി വിൻഡോസ്‌ 10




ഈ വരുന്ന ജൂലൈ 29 നു മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന വിൻഡോസ്‌ 10 പതിപ്പിന്റെ 8 സവിശേഷതകൾ നമുക്കിവിടെ പരിചയപെടാം.

1.Cortana



മൈക്രോസോഫ്റ്റ്ന്റെ ഡിജിറ്റൽ അസിസ്റ്റന്റ്റ് ആയ കോർട്ടാന വിൻഡോസ്‌ ഫോണുകളിൽ നേരത്തെ തന്നെ പ്രശസ്തി ആർജിചിരുന്നു 


.ആപ്പിൾ ഫോണുകളിലെ സിറി ആൻഡ്രോയിഡ് ഫോണിലെ ഗൂഗിൾ നൗ എന്നൊക്കെ പോലെ ഒന്ന് തന്നെ,അതായതു ഫോണ്‍ തൊടാതെ തന്നെ കാൾ ചെയ്യാനും,ഇമെയിൽ,മെസ്സേജ് അയക്കാനും,ബ്രൌസ് ചെയ്യാനും,കാലാവസ്ഥ മനസ്സിലാക്കാനും കോർട്ടാന നമ്മെ സഹായിക്കും, പക്ഷേ അതിനെക്കാൾ മികവുറ്റതെന്നു  ഈ കയിഞ്ഞ ലോക കപ്പ്‌ മത്സരത്തിൽ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കു മുമ്പായി, ബ്രസീല്‍ കൊളംബിയയോടും ജര്‍മനി ഫ്രാന്‍സിനേയും പരാജയപ്പെടുത്തുമെന്ന് കോര്‍ട്ടാന പ്രവചിച്ചു. അത് ശരിയാവുകയും ചെയ്തു. എന്നാല്‍ അവിടെ തീര്‍ന്നില്ല, അടുത്ത ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ അര്‍ജന്റീനയും ഹോളണ്ടുമാണ് വിജയിക്കുക എന്നും പ്രവചിച്ചു. അതും ശരിയായി.

2.Microsoft Edge 



മൈക്രോസോഫ്റ്റ് എക്സ്പ്ലൊറനു പകരക്കാരൻ എന്ന് വേണമെങ്കിൽ പറയാം.എഡ്ജ് ബ്രൌസേരിനെ കുറിച്ചറിയാന് ഈ ലിങ്ക് തുറക്കു >>> ഇന്റർനെറ്റ്‌ എക്സ്പ്ലൊറർ നു പിൻഗാമി മൈക്രോസോഫ്റ്റ് എഡ്ജ്

3.Office on windows


ഓഫീസിന്റെ പുതിയ പതിപ്പായ ഓഫീസ് 2016.കൂടുതൽ മികവുകളോട് കൂടെ വിൻഡോസ്‌ 10 പതിപ്പിൽ ലഭ്യമാണ്.പവർപൊയന്റ്,ഔറ്റ്ലൂക്,വേർഡ്‌,എക്സെൽ എന്നിവ കൂടുതൽ മികവോട് കൂടെയാണ് വിൻഡോസ്‌ 10 ൽ ഉള്കൊള്ളിചിരിക്കുന്നത്‌.

4.Xbox live and integrated Xbox app


Xbox എന്നുള്ളത് മിക്രോസോഫ്ട്ട്ന്റെ ഒരു ഗയിമിംഗ് സംവിധാനമാണ്.വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ Xbox ഗയിമിംഗ് മേഖലയിൽ ഒരു വലിയ തരങ്കം തന്നെ സൃഷ്ട്ടിചിട്ടുണ്ട്.

5.New Photos,Videos,Music,Maps,People,Mail & Calendar Apps



വിൻഡോസ്‌ 8 & 8.1 ൽ വളരെ സുപരിചിതമായ ഈ ആപ്പുകൾ കൂടുതൽ പുതുമകളോടെയും കൂടുതൽ ഫീചർസ് ഉൾപെടുത്തി കൊണ്ടുമാണ് വിൻഡോസ് 10 ഈ ആപ്പുകൾ പുറത്തിറക്കുന്നത്.

6.Windwos Continuum


നമ്മുടെ വിൻഡോസ്‌ ഫോണുകൾ വലിയ സ്ക്രീനുകളുമായി കണക്ട് ചെയ്യുമ്പോൾ വിൻഡോസ്‌ ഫോണ്‍ ഒരു പി സി യായി പ്രവർത്തിക്കും.മിക്രോസോഫ്ട്ട്ന്റെ ഒരു പുതിയ ഫീച്ചർ ആണിത്.

7.Windows Hello 



വിൻഡോസ്‌ ഉപയോഗിക്കുന്നവരുമായി കൂടുതൽ അടുപ്പം സൃഷ്ട്ടിക്കാൻ വേണ്ടി മൈക്രോസോഫ്റ്റ് വിൻഡോസ്‌ 10 ൽ ഉൾകൊള്ളിച്ച ഒരു അത്യുഗ്രൻ ഫീച്ചർ തന്നെയാവുന്നു ഹലോ,സിസ്റ്റം ലോഗ് ഇന്,ലോഗ് ഔട്ട്‌,എന്നിങ്ങനെയുള്ള പ്രവര്ത്തികൾ ചെയ്യുംപോയും.ലോഗ് ഇൻ 
ചെയ്യുന്നതിൽ കൂടുതൽ സുരക്ഷ ഉറപ്പക്കുന്നതുമാവുന്നു ഹലോ.

8.Windows Store 


കൂടുതൽ മികവുറ്റതും,സവിശേഷതകൾ നിറഞ്ഞതുമായ രീതിയിലാണ് വിൻഡോസ്‌ 10 ൽ സ്റ്റോർ 

വിൻഡോസ്‌ 10 ജൂലൈ 29 ന്



കാത്തിരിപ്പിനൊടുവിൽ വിൻഡോസ്‌ 10 ജൂലൈ 29 നു നമ്മുക്ക് ലഭ്യമാവും.വിൻഡോസ്‌ 7 & 8 യൂസേർസിന് ഫ്രീ Upgrade ഉണ്ട് എന്നുള്ളതാണ് ഇതിന്റെ പ്രധാന സവിശേഷത.മൈക്രോസോഫ്റ്ന്റെ ഡിജിറ്റൽ അസിസ്റ്റന്റ് ആയ കോർട്ടാന ഉൾകൊള്ളുന്നതാണ് പുതിയ വിൻഡോസ്‌.വിൻഡോസ്‌ 10 പുറത്തിറക്കുന്നതിനെ കോർട്ടാന ടെക്നിക്കൽ പ്രിവ്യുൽ പറഞ്ഞത് താഴെ കേൾക്കാം


                        


താഴെയുള്ള ചിത്രം വിൻഡോസ്‌ 10 ന്റെ പ്രിവ്യൂ ആണ് ......
ആദ്യ റിലീസിൽ വിൻഡോസ്‌ 10 ഡെസ്ക്ടോപ്പ് & ലാപ്ടോപ് ,ടാബ്ലെറ്റ്‌  പതിപ്പുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ.സൗജന്യമായി Upgrade ചെയ്യുവാൻ നാം ആദ്യം വിൻഡോസ്‌ 10 റിസേർവ് ചെയ്യണം,പിന്നീട് ഡൌണ്‍ലോഡ് ലഭ്യമാവുമ്പോൾ നമുക്ക് ഡൌണ്‍ലോഡ് ചെയ്യുകയോ റിസർവേഷൻ ക്യാൻസൽ ചെയ്യുകയോ ചെയ്യാം.എങ്ങനെ upgrade ചെയ്യാം എന്നറിയാൻ .. Click here 

കൂടുതൽ ആകർഷകമായ രീതിയിലും,കൂടുതൽ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട് വിൻഡോസ്‌ 10 പതിപ്പ്.വിൻഡോസ്‌ 10 നെ കുറിച് കൂടുതൽ ഈ
വീഡിയോയിലൂടെ മനസ്സിലാക്കാം


           

വിൻഡോസ്‌ 10 ന്റെ വ്യത്യസ്തമാക്കുന്ന 8 സവിശേഷതകൾ എന്തെല്ലാം നമ്മുക്കതിവിടെ വായിക്കാം Click Here

2 June 2015

Shutdown ചെയ്യാനായി ഒരു Shortcut പ്രോഗ്രാം നിർമ്മിക്കാം



സാധാരണയായി നമ്മുടെ വിൻഡോസ്‌ ഓ.എസ്  Shutdown ചെയ്യാനായി നാം പൊതുവേ സ്റ്റാർട്ട്‌ മെനുവിൽ പോയി Shutdown ചെയ്യാറാണ് അല്ലെങ്കിൽ 'Alt+F4' കീ ബോർഡിൽ പ്രസ്സ് ചെയ്യുകയോ ചെയ്യാറാണ് പതിവ്,എന്നാൽ ഇവിടെ ഞാൻ നിങ്ങൾക്ക് ഒരു Shortcut ഫയൽ പരിച്ചയപെടുത്തുകയാണ് ഇത് നമുക്ക് ഡെസ്ക്ടോപ്പിൽ മെനുവിൽ create ചെയ്ത് നമുക്ക് വളരെ പെട്ടന്ന് തന്നെ shutdown ചെയ്യാൻ സാധ്യമാവും.ഇത് ഡൌണ്‍ലോഡ് ചെയ്യേണ്ട ഒരു പ്രോഗ്രാമല്ല നമ്മൂടെ കമ്പ്യൂട്ടറിലുള്ള notepad എന്ന അപ്ലിക്കേഷൻ വഴി നാം ഒരു പ്രോഗ്രാം ഫയൽ ഉണ്ടാക്കുകയാണ്.

ഈ പ്രോഗ്രാം നിർമ്മിക്കാൻ താഴെ കാണുന്ന സ്റ്റെപ്സ് പിന്തുടരുക....


1.ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിൽ (വിൻഡോസ്‌) നോട്ട്പാഡ് അപ്ലിക്കേഷൻ തുറക്കുക എന്നിട്ട് താഴെ കാണുന്ന കോഡ് അവിടെ ടൈപ്പ് ചെയ്യുക...


"Shutdown -s -t 5"

അവിടെ നൽകിയിരിക്കുന്ന 5 എന്നുള്ളത് സമയമാണ് കാണിക്കുന്നത്.അതായത് നിങ്ങൾ പ്രോഗ്രാമിൽ ക്ലിക്ക് ചെയ്തു 5 സെകണ്ടിനുള്ളിൽ സിസ്റ്റം shutdown ആവുന്നതായിരിക്കും.

2.എന്നിട്ട് ആ ഫയൽ ".bat" ഫോർമാറ്റിൽ സേവ് ചെയ്യുക.അതായത് File Name: "Shutdown.bat" 
Save as type : "All Files" എന്നും ചൂസ് ചെയ്യുക 

താഴെ ഞാൻ virus.bat എന്നാണ് നൽകിയിരിക്കുന്നത്


താഴെ കാണുന്ന പോലെ ഒരു icon നിങ്ങൾ സേവ് ചെയ്താൽ അവിടെ കാണാം അത് ക്ലിക്ക് ചെയ്തു കയിഞ്ഞാൽ നിങ്ങൾ നൽകിയ സമയത്തിനനുസരിച്ച് നിങ്ങളുടെ സിസ്റ്റം shutdown ആവും.

ഇത് നിങ്ങളുടെ കൂട്ടുകാരെയോ മറ്റുള്ളവരേയോ പറ്റിക്കാൻ ഉപയോഗിക്കാം.
ഷെയർ ചെയ്യാൻ മറക്കരുത്.