പാസ്സ്‌വേർഡുകൾ ടെക്സ്റ്റ് രൂപത്തിൽ കാണുന്നത് എങ്ങനെ എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ എഴുതുന്നത്.ഇത് നമുക്കെല്ലാവർക്കും വളരെ ഉപകാരപ്രദമാവും എന്നുള്ളത് തീർച്ച.ഒരു പക്ഷെ ബ്രൌസറിൽ സേവ് ചെയ്തതും നിങ്ങൾ ആ പാസ്സ്‌വേർഡ് മറക്കുകയും ചെയ്‌താൽ ഒരു പാസ്സ്‌വേർഡ് റിസെറ്റ് എന്നതിനേക്കാളും നിങ്ങളുടെ ആദ്യത്തെ പാസ്സ്‌വേർഡ് തന്നെ നിങ്ങൾക്ക് മനസ്സിലാക്കാൻ ഈ പോസ്റ്റ് സഹായകമാവും
ഈ പോസ്റ്റിൽ പ്രശസ്തമായ മൂന്ന് ബ്രൌസറുകളായ ഇന്റർനെറ്റ് എക്സ്പ്ലോറർ,ഗൂഗിൾ ക്രോം,മോസില്ല ഫയർ ഫോക്സ് എന്നിവയിൽ എങ്ങനെ പാസ്സ്‌വേർഡ് കാണാം എന്നുള്ളതിനെ കുറിച് പറയാം.
ഇന്റർനെറ്റ് എക്സ്പ്ലോറർ
ആദ്യം തന്നെ സെറ്റിങ്ങ്സിൽ 'Internet Options' ക്ലിക്ക് ചെയ്യുക
ഇന്റർനെറ്റ് ഒപ്ഷൻ ൽ സെറ്റിംഗ്സ് ക്ലിക്ക് ചെയ്യുക താഴെ കാണുന്ന ചിത്രത്തിലുള്ളത് പോലെ
എന്നിട്ട് "മാനേജ് പാസ്സ്‌വേർഡ്" ക്ലിക്ക് ചെയ്യുക
അപ്പോൾ താഴെ കാണുന്നത് പോലെ Control Panel വിൻഡോ കാണാം അതിൽ 'Web Credentials' എന്നതിൽ നിങ്ങൾക്ക് നിങ്ങളുടെ പാസ്സ്‌വേർഡും അത് എതു വെബ് സൈറ്റിലാണു എന്നുള്ളതും നമുക്ക് കാണാം,
ഗൂഗിൾ ക്രോം
ഇനി നമുക്ക് ഗൂഗിൾ ക്രോമിൽ എങ്ങനെ എന്നുള്ളതിനെ കുറിച് പറയാം , ഗൂഗിൾ ക്രോമിലെ സെറ്റിംഗ്സ് ടാബ് തുറക്കുക .
അതിൽ മാനേജ് പാസ്സ്‌വേർഡ് എന്നുള്ളതിൽ ക്ലിക്ക് ചെയ്യുക .അപ്പോൾ നമുക്ക് താഴെ കാണുന്നതു പോലെ ഒരു വിൻഡോ ലഭിക്കും.
നമുക്ക് ആവശ്യമുള്ള വെബ്സൈറ്റിൽ ക്ലിക്ക് ചെയ്ത് 'Show' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്‌താൽ നമുക്ക് പാസ്സ്‌വേർഡ് കാണാവുന്നതാണ്.
മോസില്ല ഫയർ ഫോക്സ്
ഇനി മോസില്ല ഫയർ ഫോക്സ് ൽ എങ്ങനെ എന്ന് കാണാം.എല്ലാ ബ്രൗസറിലേത് പോലെ സെറ്റിംഗ്സ് ടാബ് തുറക്കുക.
അപ്പോൾ കാണുന്ന ടാബിൽ നിങ്ങളുടെ പാസ്സ്‌വേർഡ് കാണാവുന്നതാണ് .
ഇത് നല്ല ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക . മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത് :-)