Showing posts with label Chrome. Show all posts
Showing posts with label Chrome. Show all posts

27 May 2015

ആൻഡ്രോയിഡ് - ക്രോം ബ്രൌസറിൻറെ വേഗത വർദ്ധിപ്പിക്കാം




ആൻഡ്രോയിഡ് - ക്രോം ബ്രൌസറിൻറെ വേഗത വർദ്ധിപ്പിക്കുന്നത് എങ്ങനെ എന്നുള്ളതിനെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്.ഒരു പക്ഷെ നിങ്ങളിൽ  ചിലരുടെ  ആൻഡ്രോയിഡ് ഫോണിൽ ക്രോം  ബ്രൌസർ തുറക്കുമ്പോൾ ബ്രൌസർ വേഗത കുറഞ്ഞതായി കാണാം.ഇതിനൊരു പരിഹാര മാർഗ്ഗമായിട്ടാണ്  ഞാൻ ഈ പോസ്റ്റ്‌ എഴുതുന്നത്‌.ക്രോം ബ്രൌസർ ന്റെ വേഗത വർദ്ധിപ്പിക്കാനുള്ള വഴി നമ്മിൽ പലരും ശ്രദ്ധിക്കാതെ പോവുന്നതാണ്.താഴെ വിവരിക്കുന്ന നാല് സ്റ്റെപ്സ് നിങ്ങളുടെ ക്രോം ബ്രൌസർ ന്റെ വേഗത വർദ്ധിപ്പിക്കും.

1.'Clear the Cache'

കാഷെ മെമ്മറി ക്ലീൻ ചെയ്യുമ്പോൾ ബ്രൌസറിൽ അനാവശ്യമായി സ്റ്റോർ ചെയ്തു വെച്ച Temp  ഫയലുകൾ.ഇത് എല്ലാവരും മിക്ക ബ്രൌസറുകളിലും ഉപയോഗിച്ച് വരുന്ന രീതിയാണ്.

open chrome > Press Menu button > Settings > Privacy > Clear browsing data > Check clear cache > Clear 



 




2.Give chrome more memory

നിങ്ങളുടെ ഡിവൈസിൽ ക്രോമിന് കൂടുതൽ സ്പേസ് അനുവദിക്കുമ്പോൾ Complex വെബ്സൈറ്റുകൾ നിങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ തുറക്കാൻ സാധിക്കും.
 അതിനു നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം അഡ്രസ്‌ ബാറിൽ താഴെ കാണുന്ന url പേസ്റ്റ് / ടൈപ്പ് ചെയ്യുക 

                              " chrome://flags/#max-tiles-for-interest-area "

തുടർന്ന് ലഭിക്കുന്ന വിൻഡോ താഴെ ഉള്ളത് പോലെ ആയിരിക്കും 


ഈ പേജിൽ നിങ്ങൾ 'Default' എന്ന് ചൂസ് ചെയ്യുക.മിക്കവാറും എല്ലാവരുടെതും 'Default' എന്ന് തന്നെ ആയിരിക്കും.

3.Disable Javascript 

open chrome > Press Menu button > Settings > Content settings > Unmark 'Enable Javascript'




ഇത് നിങ്ങളിൽ പലർക്കും അറിയാമായിരിക്കും , അത് കൊണ്ട് നിങ്ങൾക്ക് അറിയാതാവരിലേക്ക് ഇത് ഷെയർ ചെയ്യുക .

13 May 2015

നിങ്ങളുടെ വാഹനത്തിന് പിഴ ഈടാക്കിയിട്ടുണ്ടോ എന്നറിയാം


നിങ്ങളുടെ വാഹനത്തിന് പിഴ ഈടാക്കിയിട്ടുണ്ടോ എന്നറിയാം ! കേരള പോലീസിന്റെ  ഒരു വെബ്സൈറ്റ് നിങ്ങളുടെ വാഹനത്തിനു ഈടാക്കിയ പിഴയെ കുറിച് നിങ്ങൾക്ക്  മനസ്സിലാക്കാം.ഇത് ഒരു പക്ഷെ നിങ്ങളിൽ കൂടുതൽ പേർക്കും അറിയാമായിരിക്കും,അറിയാവുന്നവർ അത് നിങ്ങളുടെ കൂട്ടുക്കാർക്ക് എത്തിച്ചു കൊടുക്കുക.

താഴെ എങ്ങനെയാണ് പിഴ അറിയുന്നത് എന്ന് വ്യക്തമാക്കുന്നു.

1.ആദ്യം കേരള പോലീസ് ന്റെ  പിഴ അറിയാനുള്ള വെബ്സൈറ്റ് തുറക്കുക .
വെബ്സൈറ്റ് തുറക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 



2.വെബ്സൈറ്റ് പേജിൽ നിങ്ങളുടെ വാഹനത്തിന്റെ നമ്പർ ടൈപ്പ് ചെയ്യുക എന്നിട്ട് സെർച്ച്‌ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.



മുകളിൽ ഞാൻ എന്റെ സ്കൂട്ടറിന്റെ നമ്പർ ടൈപ്പ് ചെയ്തു .പിഴകൾ ഒന്നും ഇല്ലാത്തതിനാൽ "No pending chargememo for corresponding vehicle No." എന്നാണ് കാണിച്ചത്.

ഇംഗ്ലീഷ് സിനിമകൾ നിങ്ങൾക്ക് സൗജന്യമായി കാണാം




ഇംഗ്ലീഷ് സിനിമകൾ നിങ്ങൾക്ക്  സൗജന്യമായി കാണാം . ഈ ബ്ലോഗ്‌ പോസ്റ്റ്‌ സിനിമ പ്രേമികൾക്ക് ഒരു ആശ്വസമായേക്കാം.നിങ്ങളിൽ ചിലർക്ക് ഈ വെബ്സൈറ്റ് ഒരു പക്ഷെ പരിചയമുണ്ടായിരിക്കാം എന്നാൽ ഇത് നിങ്ങൾക്ക് നിങ്ങളുടെ ഫ്രണ്ട്സുമായി ഷെയർ ചെയ്യാം.
പഴയകാല ചിത്രങ്ങൾ മുതൽ ഈ അടുത്ത് ഇറങ്ങിയ പടങ്ങൾ വരെ നിങ്ങൾക്ക് ഈ വെബ്സൈറ്റ് വഴി കാണാനും ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും .
നിങ്ങൾക്ക് ഫിലിം തിരയാൻ വേണ്ടി ഒരുപാട് ഒപ്ഷൻ ഉണ്ട്.
താഴെ കാണുന്ന പിക്ചർ അത് വ്യക്തമാക്കുന്നു

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം ഈ ലിങ്ക് വഴി വെബ്സൈറ്റ് തുറന്നിട്ട് അതിൽ ഒരു അക്കൗണ്ട്‌ ക്രിയേറ്റ് ചെയ്‌താൽ മാത്രം മതി.വെബ്സൈറ്റ് ലഭ്യമാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു >>  Putlocker <<

10 May 2015

പാസ്സ്‌വേർഡുകൾ ടെക്സ്റ്റ്‌ രൂപത്തിൽ കാണാം



പാസ്സ്‌വേർഡുകൾ ടെക്സ്റ്റ്‌ രൂപത്തിൽ കാണുന്നത് എങ്ങനെ എന്നുള്ളതാണ്   ഇന്ന് ഞാൻ ഇവിടെ എഴുതുന്നത്.ഇത് നമുക്കെല്ലാവർക്കും വളരെ ഉപകാരപ്രദമാവും എന്നുള്ളത് തീർച്ച.ഒരു പക്ഷെ ബ്രൌസറിൽ സേവ് ചെയ്തതും നിങ്ങൾ ആ പാസ്സ്‌വേർഡ്‌ മറക്കുകയും ചെയ്‌താൽ ഒരു പാസ്സ്‌വേർഡ്‌ റിസെറ്റ്‌ എന്നതിനേക്കാളും നിങ്ങളുടെ ആദ്യത്തെ പാസ്സ്‌വേർഡ്‌ തന്നെ നിങ്ങൾക്ക് മനസ്സിലാക്കാൻ ഈ പോസ്റ്റ്‌ സഹായകമാവും

ഈ പോസ്റ്റിൽ പ്രശസ്തമായ മൂന്ന് ബ്രൌസറുകളായ ഇന്റർനെറ്റ്‌ എക്സ്പ്ലോറർ,ഗൂഗിൾ ക്രോം,മോസില്ല ഫയർ ഫോക്സ് എന്നിവയിൽ  എങ്ങനെ പാസ്സ്‌വേർഡ്‌ കാണാം എന്നുള്ളതിനെ കുറിച് പറയാം.


ഇന്റർനെറ്റ്‌ എക്സ്പ്ലോറർ

ആദ്യം തന്നെ സെറ്റിങ്ങ്സിൽ 'Internet Options' ക്ലിക്ക് ചെയ്യുക

ഇന്റർനെറ്റ്‌ ഒപ്ഷൻ ൽ സെറ്റിംഗ്സ് ക്ലിക്ക് ചെയ്യുക താഴെ കാണുന്ന ചിത്രത്തിലുള്ളത് പോലെ 



എന്നിട്ട് "മാനേജ് പാസ്സ്‌വേർഡ്‌" ക്ലിക്ക് ചെയ്യുക 


അപ്പോൾ താഴെ കാണുന്നത് പോലെ Control Panel വിൻഡോ കാണാം അതിൽ 'Web Credentials' എന്നതിൽ നിങ്ങൾക്ക് നിങ്ങളുടെ പാസ്സ്‌വേർഡും അത് എതു വെബ്‌ സൈറ്റിലാണു എന്നുള്ളതും നമുക്ക് കാണാം,



ഗൂഗിൾ ക്രോം


ഇനി നമുക്ക് ഗൂഗിൾ ക്രോമിൽ എങ്ങനെ എന്നുള്ളതിനെ കുറിച് പറയാം , ഗൂഗിൾ ക്രോമിലെ സെറ്റിംഗ്സ് ടാബ് തുറക്കുക .

അതിൽ മാനേജ് പാസ്സ്‌വേർഡ്‌ എന്നുള്ളതിൽ ക്ലിക്ക് ചെയ്യുക .അപ്പോൾ നമുക്ക് താഴെ കാണുന്നതു പോലെ ഒരു വിൻഡോ ലഭിക്കും.


നമുക്ക് ആവശ്യമുള്ള വെബ്സൈറ്റിൽ ക്ലിക്ക് ചെയ്ത് 'Show' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്‌താൽ നമുക്ക് പാസ്സ്‌വേർഡ്‌ കാണാവുന്നതാണ്.



മോസില്ല ഫയർ ഫോക്സ് 

ഇനി മോസില്ല ഫയർ ഫോക്സ് ൽ എങ്ങനെ എന്ന് കാണാം.എല്ലാ ബ്രൗസറിലേത് പോലെ സെറ്റിംഗ്സ് ടാബ് തുറക്കുക.


 അതിൽ സെക്യുരിറ്റി ഒപ്ഷൻ തുറക്കുക.എന്നിട്ട് 'Saved Passwords' എന്നാ ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക.


അപ്പോൾ കാണുന്ന ടാബിൽ നിങ്ങളുടെ പാസ്സ്‌വേർഡ്‌ കാണാവുന്നതാണ് .


ഇത് നല്ല ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക . മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത് :-)

23 April 2015

ഗൂഗിളിന്റെ മൊബൈൽ നെറ്റ്‌വർക്ക് : ഇനി അന്താരാഷ്ട്ര റോമിംഗ് സൗജന്യം


ടെക്നോളജി ഭീമന്മാർ ആയ ഗൂഗിൾ തന്റെ  അടുത്ത നാഴിക കല്ല് കുറിച്ചിരിക്കുന്നു പുതിയ ഒരു ആശയവുമായിട്ടാണ് ഗൂഗിൾ മുന്നോട്ട് വന്നിട്ടുള്ളത്.ഗൂഗിൾ  മൊബൈൽ നെറ്റ്‌വർക്ക് : ഇതു വഴി  ഇനി അന്താരാഷ്ട്ര റോമിംഗ് സൗജന്യവും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റും നമുക്ക് ഉപയോഗിക്കാം.പ്രൊജക്റ്റ്‌ എഫ് ഐ എന്നാണു ഗൂഗിൾ ഈ സംരംഭത്തിന് പേര് നല്കിയിരിക്കുന്നത്.
താഴെ കാണുന്ന വീഡിയോ പ്രൊജക്റ്റ്‌ എഫ് ഐ കുറിച്ച്  പറയുന്നു 
         അന്താരാഷ്ട്ര റോമിംഗ് സൗജന്യമാണെങ്കിലും ഇപ്പോൾ ഈ സംവിധാനം ഗൂഗിൾ nexux 6 ൽ മാത്രമേ ലഭ്യമാവു.വാട്സാപ്പ് കാളിംഗ് പോലെ മറ്റുള്ള യൂസേർസ് നമ്മെ ഇൻവൈറ്റ് ചെയ്താലേ നമുക്ക് ഈ സേവനം ഉപയോഗിക്കാൻ സാധ്യമാവു.

ഈ പോസ്റ്റ്‌ മറ്റുള്ളവരിൽ എത്തിക്കാൻ മറക്കല്ലേ :-)