Showing posts with label mobile. Show all posts
Showing posts with label mobile. Show all posts

16 August 2015

സൈലന്റ് മോഡിലുളള സ്മാര്‍ട്ട്‌ഫോണ്‍ കാണാതായാൽ, കണ്ടെത്തുന്നതെങ്ങനെ.!!!


സൈലന്റ് മോഡില്‍ ഫോണ്‍ വീടിനുളളില്‍ കാണാതെയായാല്‍, അത് കണ്ടെത്തുക വളരെ പ്രയാസമായ കാര്യമാണ്. എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റുമായി ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍,അത് കണ്ടത്താൻ എളുപ്പമാണ്.!!!! 
ANDROID ചെയ്യേണ്ടത്
1. നിങ്ങളുടെ കമ്പ്യൂട്ടറിലെ ഏതെങ്കിലും ബ്രൗസറില്‍ ആന്‍ഡ്രോയിഡ്   ഡിവൈസ് മാനേജര്‍ പേജ് എന്നത് തുറക്കുക.
2. ആന്‍ഡ്രോയിഡ് ഡിവൈസുമായി സമന്വയിപ്പിച്ചിരിക്കുന്ന ജിമെയില്‍      അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
3. ലോഗിന്‍ ചെയ്തതിനു ശേഷം, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഡിവൈസുകളുടെ പട്ടിക നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നതാണ്.
4. കാണാതെ പോയ ഡിവൈസ് തിരഞ്ഞെടുക്കുക, ഇവിടെ നിങ്ങള്‍ക്ക്" Ring, Lock, Erase" എന്നീ ഓപ്ഷനുകള്‍ കാണാവുന്നതാണ്.
5. "Ring" ബട്ടണില്‍ ക്ലിക്ക് ചെയ്ത് സ്ഥിരീകരണ ബോക്‌സില്‍ അമര്‍ത്തുക.
6. കുറച്ച് സെക്കന്‍ഡുകള്‍ക്ക് ശേഷം, നിങ്ങളുടെ ഫോണ്‍ സൈലന്റില്‍      ആണെങ്കില്‍ പോലും പൂര്‍ണ ശബ്ദത്തില്‍ റിങ് ചെയ്യാന്‍ ആരംഭിക്കുന്നതാണ്.
7. നിങ്ങളുടെ കാണാതായ ഫോണ്‍ എളുപ്പത്തില്‍ റിങ് ടോണ്‍ ശ്രദ്ധിച്ച്കണ്ടെത്താവുന്നതാണ്.

IPHONE ചെയ്യേണ്ടത് 

1. നിങ്ങളുടെ ഫോണിലെ "Find my iPhone" സവിശേഷത പ്രാപ്തമാക്കിയിട്ടുണ്ടെന്ന്  ഉറപ്പാക്കുക.
2. കമ്പ്യൂട്ടറില്‍ www.icloud.com എന്ന സൈറ്റിലേക്ക് പോയി നിങ്ങളുടെ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യുക.
3. തുടര്‍ന്ന് Find my iPhone ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
4. മുകളില്‍ മധ്യ ഭാഗത്തായുളള All Devices എന്നതില്‍ ക്ലിക്ക് ചെയ്ത്, നിങ്ങളുടെ കാണാതായ ഡിവൈസ് തിരഞ്ഞെടുക്കുക.
5. ഇനി Play sound എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ കാണാതായ ഫോണ്‍ റിങ് ചെയ്യാന്‍ ആരംഭിക്കുന്നതാണ്.

15 August 2015

നിങ്ങള്‍ക്ക് ഉപകാരപ്രദമായ ചില വാട്ട്സ്ആപ്പ് ടിപ്സുകൾ


സോഷ്യല്‍ നെറ്റ് വര്‍ക്ക് ഭീമന്‍ ഫേസ്ബുക്ക് 19 മില്ല്യന്‍ ഡോളറിന് മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ് ആപ്പിനെ ഏറ്റടുത്തതോടെ വാട്ട്സ് ആപ്പിന് യുവാക്കള്‍ക്കിടയിലേക്ക് കൂടുതലായി ഇറങ്ങി ചെല്ലുവാന്‍ സഹായകമായിരിക്കുകയാണ്. ടെലെഗ്രാം, ടോക്ക് റെ, വീ ചാറ്റ് തുടങ്ങിയ പേരുകളില്‍ ഒട്ടനേകം പകരക്കാര്‍ വാട്ട്സ് ആപ്പിനു ഉണ്ടെങ്കിലും ഇപ്പോഴും ടോപ്‌ പൊസിഷനില്‍ നില്‍ക്കുന്നത് വാട്ട്സ് ആപ്പ് തന്നെയാണ്. ഈ സന്ദര്‍ഭത്തില്‍ ചില വാട്ട്സ് ആപ്പ് നുറുങ്ങുകള്‍ ടിപ്സ് വായനക്കാര്‍ക്കിടയില്‍ ഷെയര്‍ ചെയ്യാന്‍ ഉദ്ദേശിച്ചു കൊണ്ടാണ് ഈ പോസ്റ്റ്‌.


വാട്ട്സ് ആപ്പ് ചാറ്റുകള്‍ എങ്ങിനെ ബാക്ക്അപ്പ്‌ എടുക്കാം, റീസ്റ്റോര്‍ ചെയ്യാം ?
നിങ്ങളുടെ മെസേജുകള്‍ വാട്ട്സ് ആപ്പ് ഡിലീറ്റ് ചെയ്യുകയോ മറ്റോ ചെയ്യുന്നതിന് മുന്‍പ് അതിന്റെ ബാക്ക്അപ്പ്‌ എടുക്കുവാന്‍ വാട്ട്സ് ആപ്പ് നമ്മെ അനുവദിക്കാറുണ്ട്. അതെങ്ങിനെ ചെയ്യുന്നെന്നു പരിശോധിക്കാം.
ഐഫോണില്‍ സെറ്റിംഗ്സില്‍ പോയ ശേഷം ചാറ്റ് സെറ്റിംഗ്സ് എടുക്കുക. അതില്‍ ചാറ്റ് ബാക്ക്അപ്പ്‌ എന്നൊരു ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത ശേഷം ബാക്ക് അപ്പ്‌ നൌ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
ആന്‍ഡ്രോയിഡ് സെറ്റില്‍ ആണെങ്കില്‍ സെറ്റിംഗ്സില്‍ ചാറ്റ് സെറ്റിംഗ്സ് എടുക്കുക. അതിനു ശേഷം ബാക്ക്അപ്പ്‌ കോണ്‍വര്‍സെഷന്‍സ് ക്ലിക്ക് ചെയ്യുക.


ഗാലറിയില്‍ നിന്നും വാട്ട്സ് ആപ്പ് ചിത്രങ്ങള്‍ ഹൈഡ് ചെയ്യുന്നതെങ്ങിനെ ?


നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രങ്ങള്‍ വാട്ട്സ് ആപ്പ് ഓട്ടോ ഡൌണ്‍ലോഡ് ചെയ്യുകയാണ് ചെയ്യുന്നത്. വാട്ട്സ് ആപ്പിലൂടെ ലഭിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ ഹൈഡ് ചെയ്യണം എന്നാഗ്രഹിക്കുന്നുവെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക.

ഐഫോണില്‍ സെറ്റിംഗ്സില്‍ പോയ ശേഷം പ്രൈവസി എന്ന ഓപ്ഷന്‍ എടുക്കുക. അതില്‍ ഫോട്ടോസ് എന്ന ഓപ്ഷന്‍ കാണാം. അതില്‍ വാട്ട്സ് ആപ്പ് എന്ന ഓപ്ഷന്‍ ഓഫ്‌ ചെയ്യുക.
ആന്‍ഡ്രോയിഡില്‍ ആണെങ്കില്‍ വാട്ട്സ് ആപ്പ് ഇമേജസ് ഹൈഡ് എന്നൊരു ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ മതി. അതില്‍ വാട്ട്സ് ആപ്പ് ഇമേജസ് ഫോള്‍ഡര്‍ ഹൈഡ് ചെയ്യാനുള്ള ഓപ്ഷന്‍ കാണും.


ഫേസ്ബുക്ക് മെസഞ്ചറില്‍ ഉള്ള പോലെ ചാറ്റ് ചെയ്യുന്നവരുടെ തല കാണിക്കുവാന്‍


ഫേസ്ബുക്ക് മെസഞ്ചറില്‍ ഉള്ള പോലെ ചാറ്റ് ചെയ്യുന്നവരുടെ തല കാണിക്കുവാന്‍ ചെയ്യേണ്ടതത് ഇത്രമാത്രമാണ്. തല കണ്ടു കൊണ്ട് ചാറ്റ് ചെയ്യുന്നത് ചാറ്റിംഗ് എളുപ്പമാക്കും എന്നാ കാര്യത്തില്‍ സംശയമില്ലല്ലോ. അതിനു വേണ്ടി വാട്ട്സ് ആപ്പ് ചാറ്റ് ഹെഡ്സ് റൂട്ട് ബീറ്റ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യണം. ഈ ആപ്ലിക്കേഷന് റൂട്ട് ആക്സസ് വേണ്ടതാണ്.

നിങ്ങളുടെ വാട്ട്സ് ആപ്പ് ഫോണ്‍ നമ്പര്‍ എങ്ങിനെ മാറ്റാം ?
 
നിങ്ങള്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ മാറ്റിയെങ്കില്‍ വാട്ട്സ് ആപ്പ് മാറ്റി ഇന്‍സ്റ്റോള്‍ ചെയ്യേണ്ട കാര്യമില്ല. പകരം നിങ്ങള്‍ക്ക് സ്വയം തന്നെ വാട്ട്സ് ആപ്പ് ആപ്ലിക്കേഷനില്‍ നിന്നും നിങ്ങളുടെ നമ്പര്‍ മാറ്റി സെറ്റ് ചെയ്യാം. നമ്പര്‍ മാറ്റുവാന്‍ ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി. 
ആന്‍ഡ്രോയിഡ് സെറ്റുകളില്‍ നമ്പര്‍ മാറ്റുവാന്‍ പഴയ നമ്പറുമായി ബന്ധപ്പെട്ട അക്കൌണ്ട് ഡിലീറ്റ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങിനെ ചെയ്താല്‍ നിങ്ങളുടെ പഴയ നമ്പര്‍ ഉപയോഗിക്കുന്നവര്‍ക്ക് നിങ്ങളുടെ വാട്ട്സ് ആപ്പ് കോണ്ടാക്റ്റ്സ് കാണിക്കില്ല. അതിനു ശേഷം നിങ്ങളുടെ പുതിയ നമ്പരിലേക്ക് അക്കൌണ്ട് മൈഗ്രേറ്റ് ചെയ്യണം. അതിനു ശേഷം സെറ്റിംഗ്സില്‍ അക്കൌണ്ട് എന്ന ഓപ്ഷന്‍ എടുത്ത ശേഷം ചേഞ്ച്‌ നമ്പര്‍ സെലക്റ്റ് ചെയ്തു അതില്‍ പറയുന്ന പോലെ ചെയ്താല്‍ മതി.
ഐഫോണിലും ഇതേ സ്റ്റെപ് തന്നെയാണ് തുടരേണ്ടത്.

നിങ്ങളുടെ വാട്ട്സ് ആപ്പ് മെസേജുകള്‍ എങ്ങിനെ ലോക്ക് ചെയ്യാം ?
  
നിങ്ങള്‍ വാട്ട്സ് ആപ്പിലൂടെ കാമുകി കാമുകന്മാരുമായി നടത്തുന്ന ചാറ്റുകള്‍ നിങ്ങളുടെ ഫോണെടുത്തു നോക്കുന്ന വീട്ടുകാരോ സുഹൃത്തുക്കളോ കാണുന്നത് എങ്ങിനെ തടയാം എന്ന് പലരും ചിന്തിച്ചു കാണും. അതെങ്ങിനെ ലോക്ക് ചെയ്യാം എന്നാകും നിങ്ങളുടെ ചിന്ത. ആന്‍ഡ്രോയിഡ് സെറ്റുകളില്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ഈ ആക്സസ് നിങ്ങള്‍ക്ക് തടയാം. അതിനു വേണ്ടി ഇന്‍സ്റ്റോള്‍ ചെയ്യേണ്ടത് വാട്ട്സ് ആപ്പ് ലോക്ക് എന്നൊരു ആപ്ലിക്കേഷന്‍ ആണ്.

2 July 2015

സമ്പൂർണ മൊബൈൽ പോർട്ടബിലിറ്റി നാളെ മുതൽ നിലവിൽ വരും


നിലവിലെ മൊബൈൽ ഫോണ്‍ നമ്പർ നിലനിർത്തിതന്നെ സേവനദാതാവിനെ മാറ്റി പുതിയ ദാതാവിനെ മാറ്റി പുതിയ ദാതാവിനെ സ്വീകരിക്കാൻ കഴിയുന്ന മൊബൈൽ പോർട്ടബിലിറ്റി സൗകര്യം (MNP) നാളെ മുതൽ രാജ്യ
വ്യാപകമായി ലഭിക്കും.നിലവിലെ നിയമമനുസരിച്ച് കേരളത്തിലെ സർകിളിൽ ഉപയോഗിച്ച്കൊണ്ടിരുന്ന നമ്പർ മറ്റൊരു സംസ്ഥാനത്ത്
എത്തിയാൽ അതെ നമ്പർ നിലനിർത്താൻ സൗകര്യമില്ലായിരുന്നു.പുതിയ നിയമമനുസരിച്ച് സംസ്ഥാനം മാറിയാലും ഉപഭോക്താവിനു നിലനിർത്താനാവും.സമ്പൂർണ മൊബൈൽ പോർട്ടബിലിറ്റി സൗകര്യം നടപ്പാക്കാനായി പ്രത്യേക സോഫ്റ്റ്‌വെയറും ഹാർഡ്-വെയറും സ്ഥാപിക്കാൻ സമയം അനുവദിക്കണമെന്ന മൊബൈൽ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ഇത് നടപ്പാക്കുന്നത് നീണ്ടു പോയത്. 

28 June 2015

Whatsapp Calling ഇനി വിൻഡോസ്‌ ഫോണിലും

http://informermalayali.blogspot.com/2015/06/whatsapp-calling.html

കാത്തിരിപ്പിനൊടുവിൽ ഇനി വിൻഡോസ്‌ യൂസെർസിനും whatsapp calling സേവനം ആസ്വാധിക്കം .കയിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കിയ പുതിയ പതിപ്പായ 2.12.60 Whatsapp ഈ സേവനം ഉൾകൊള്ളിച്ചിരിക്കുന്നത്.Whatsapp calling വിൻഡോസ്‌ 8 & അതിന് ശേഷമുള്ള പതിപ്പുകളിലെക്കാണ് Whatsapp calling സേവനം ലഭ്യമാവുന്നത്.Whatsapp calling ലഭ്യമാവാൻ നിങ്ങളുടെ ഫോണിൽ നിലവിലുള്ള Whatsapp അപ്ഡേറ്റ് ചെയ്‌താൽ മാത്രം മതി.ഈ കയിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു Whatsapp calling ആൻഡ്രോയിഡ് യൂസേർസിന് ലഭ്യമായിരുന്നത്.വളരെ മികവോട് കൂടിയാണ് Whatsapp പുതിയ പതിപ്പ്.calling
സേവനം കൂടാതെ ഓഡിയോ സെൻറ് ചെയ്യാനുള്ള ഓപ്ഷൻ കൂടെ Whatsapp ഉൾപെടുത്തിയത്‌ വിൻഡോസ്‌ യൂസേർസിന് ആശ്വാസമാകും.
താഴെ കാണുന്ന പോലെയുള്ള ഒരു വിൻഡോയാണ് നമുക്ക് കാൾ ചെയ്യുമ്പോൾ ലഭ്യമാവുന്നത്.

താഴെ കാണുന്ന വിൻഡോ കാൾ ലിസ്റ്റ് കാണിക്കുന്നു . 

ഫോണ്‍ അപ്ഡേറ്റ് ചെയ്‌താൽ നിങ്ങളുടെ വിൻഡോസ്‌ ഫോണിലും whatsapp calling ലഭ്യമാവും.താഴെ കാണുന്നതു പോലെ നിങ്ങളുടെ Whatsapp ആപ്പിലും കാൾ ബട്ടണ്‍ ഉണ്ടായിരിക്കും.

ഇനി മറ്റൊരു പ്രത്യേകത എന്തെന്നാൽ വിൻഡോസ്‌ ഫോണിലെ whatsapp ആപ്പിന്റെ വലിയൊരു ന്യൂനതയാണ് ഇപ്പോൾ ഒഴിവാക്കപെട്ടിട്ടുള്ളത്‌.ഓഡിയോ സെൻറ് ചെയ്യാൻ സാധ്യമല്ല എന്നതായിരുന്നു ആ ന്യുനത.താഴെ കാണുന്ന ഫോട്ടോയിൽ കാണുക ....

ഷെയർ ചെയ്യാൻ മറക്കരുത് ..... :-)


23 June 2015

ഫോട്ടോ ഷെയറിംഗ് ആപ്പുമായി ഫെയ്സ്ബുക്ക്‌


സോഷ്യൽ നെറ്റ്-വർക്കിംഗ് സൈറ്റുകളിൽ ഫോട്ടോ ഷെയർ ചെയ്യുന്നതിന്
വേണ്ടി facebook നിർമ്മിച്ച Moments എന്ന പേരിൽ അറിയപെടുന്ന ഒരു  ആപ്പ് ആണ്.ഇത് ആൻഡ്രോയിഡ് iOS ഫോണുകളിൽ ലഭ്യമാണ്.ആപ്പിനെ 
കുറിച് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണുക


ആപ്പ് ഡൌണ്‍ലോഡ് ചെയ്യേണ്ടവർ iOS യൂസേർസ് ആപ്പിൾ ഐക്കണ്‍ ക്ലിക്ക് ചെയ്യുക  ആൻഡ്രോയിഡ് യൂസേർസ് ആൻഡ്രോയിഡ് ഐക്കണിൽ ക്ലിക്ക് ചെയ്യുക 
                                    


Moments Apk ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഐക്കണിൽ ക്ലിക്ക് ചെയ്യുക