Showing posts with label mobile. Show all posts
Showing posts with label mobile. Show all posts

18 May 2015

വിൻഡോസ്‌ ഫോണിൽ മലയാളം ടൈപ്പ് ചെയ്യാം


നിങ്ങളുടെ വിൻഡോസ്‌ ഫോണിൽ മലയാളം ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്പിനെയാണ് നിങ്ങൾക്ക് ഞാൻ ഇന്ന് ഇവിടെ പരിചയപെടുത്തുന്നത്.
ഇത് വളരെ ഉപകാരപ്രദമായ ആപ്പ് ആണ് എന്നുള്ളതിൽ സംശയിക്കാനില്ല.

ടൈപ്പ് ചെയ്യാനുള്ള സ്പേസിൽ നമ്മൾ ഇംഗ്ലീഷിൽ മലയാളം (മംഗ്ലീഷ്) ടൈപ്പ് ചെയ്യ്ത് സ്പേസ് അല്ലെങ്കിൽ എന്റർ പ്രസ്‌ ചെയ്യുമ്പോൾ നാം ടൈപ്പ് ചെയ്തത് മലയാളത്തിൽ ആവുകയും നമ്മുക്ക് കൂടുതൽ വാക്കുകൾ ഈ ആപ്പ് കാണിച്ചു തരും .

ടൈപ്പ് ചെയ്തത് നമുക്ക് ട്വിറ്റെർ,ഫേയ്സ്ബുക്ക്,വാട്സാപ്പ്,SMS,ഇ-മെയിൽ വഴി ആപ്പ് വഴി തന്നെ ഷെയർ അല്ലെങ്കിൽ പോസ്റ്റ്‌ ചെയ്യാവുന്നതാണ്.ഈ ആപ്പിന്റെ ബാക്ക്ഗ്രൌണ്ട് പിക്ചർ മാറ്റാനും സാധിക്കും എന്നുള്ളത് ഇതിന്റെ ഒരു  സവിശേഷതയാണ്. ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാൻ താഴെയുള്ള ഡൌണ്‍ലോഡ്]ബട്ടണിൽ ക്ലിക്ക് ചെയ്യുക




ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത് 

4 May 2015

പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാതെ APK ഡൌണ്‍ലോഡ് ചെയ്യാം


ഇന്ന് ഇവിടെ ഞാൻ നിങ്ങൾക്ക് പരിചയപെടുത്തുന്നത് പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാതെ APK ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ എന്നതിനെ കുറിച്ചാണ്.ഇന്ന് ഒരുപാട് വെബ്‌ സൈറ്റുകളിൽ നിന്നും APK ഫയലുകൾ 
 ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.നാം ഫോണിൽ നിന്നോ ടാബ്ലെറ്റിൽ നിന്നോ പ്ലേ സ്റ്റോർ വഴി ഡൌണ്‍ലോഡ് ചെയ്യവുന്നതാനെങ്കിലും അത് നമ്മുടെ ഫോണിൽ തനിയെ ഇൻസ്റ്റാൾ ആവുകയാണ്.നാം ഫോണ്‍ റീസെറ്റ് ചെയ്യുമ്പോ ഇൻസ്റ്റാൾ ചെയ്ത ആപ്പ്സ് നഷ്ട്ടപെടുന്നതാണ്.അത് നാം ഒരു APK ഫയൽ ആയി നമ്മുടെ ഫോണിൽ സൂക്ഷിക്കുകയാണെങ്കിൽ നമുടെ ഇഷ്ടാനുസരണം ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

APK ഡൌണ്‍ലോഡ് ചെയ്യേണ്ട രീതി താഴെ വ്യക്തമാക്കുന്നു 

1.ആദ്യം നമുക്ക് വേണ്ട ആപ്പ് പ്ലേ സ്റ്റോർ {ഏതെങ്കിലും ബ്രൌസർ വഴി തുറക്കുക, കമ്പ്യൂട്ടർ വഴി തുറക്കുന്നത് ഏറ്റവും ഉത്തമമം } എന്നിട്ട് ആപ്പ് ന്റെ URL കോപ്പി ചെയ്യുക 




ചിത്രത്തിൽ ഹൈലൈറ്റ് ചെയ്ത ഭാഗമാണ് URL കോപ്പി ചെയ്യുക .

2.ശേഷം APK ഡൌണ്‍ലോഡർ എന്ന വെബ്‌സൈറ്റ് തുറക്കുക ഇവിടെ ക്ലിക്ക്  ചെയ്യു .


അപ്പോൾ നിങ്ങൾക്ക് താഴെ കാണുന്നത്  പോലെ ഒരു വിന്ഡോ ലഭിക്കും 


3.തുടർന്ന് ആ വിൻഡോയിൽ നേരത്തെ കോപ്പി ചെയ്ത URL പേസ്റ്റ് ചെയ്യുക .എന്നിട്ട് ജനറേറ്റ് ഡൌണ്‍ലോഡ് ലിങ്ക് എന്നാ ബട്ടണിൽ ക്ലിക്ക് ചെയ്യുക . 

താഴേ ഞാൻ വാട്സാപ്പ് APK ഡൌണ്‍ലോഡ് ചെയ്യുന്നതിന്റെ വിൻഡോ നിങ്ങൾക്ക് കാണാം 



"Click here to download <<App name >>" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക അപ്പോൾ നിങ്ങൾ ഉദ്ദേശിച്ച ആപ്പിന്റെ APK ഡൌണ്‍ലോഡ് ആവുന്നതാണ്.

ഈ പോസ്റ്റ്‌ മാക്സിമം ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കൂ.

3 May 2015

മലയാളം ഇൻപുട്ട് ടൂൾ എങ്ങനെ നിങ്ങളുടെ ഫോണിൽ ഉപയോഗിക്കാം

മലയാളം ഇൻപുട്ട് ടൂൾ എങ്ങനെ നിങ്ങളുടെ ഫോണിൽ ഉപയോഗിക്കാം എന്നുള്ളതാണ് ഈ പോസ്റ്റിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപെടുത്തുന്നത്.
മലയാളം ഇൻപുട്ട് ടൂൾ എന്നതിനെ കുറിച്ച് അറിയാൻ ഈ പോസ്റ്റ്‌ വായിക്കു  .

1. ഡൌണ്‍ലോഡ് 

പ്ലേ സ്റ്റോറിൽ നിന്നും  ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

APK ഡൌണ്‍ലോഡ് ചെയ്യുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

2.ആപ്പ് ഇൻസ്റ്റാൽ ചെയ്യുക 





3 .കീ ബോർഡ് ലേ ഔട്ട്‌ മാറ്റുക 

സെറ്റിംഗ്സ് തുറന്നു 'language & input' ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക 
  


ഈ ഓപ്ഷനിൽ കീ ബോർഡ്  Google Handwriting Input എന്നത് ചൂസ് ചെയ്യുക


പിന്നീട് language മലയാളം ആക്കി സെറ്റ് ചെയ്യുക .ഒരു പക്ഷേ നിങ്ങളുടെ ഫോണിൽ മലയാളം ഡൌണ്‍ലോഡ് ചെയ്യേണ്ടി വന്നേക്കാം (വളരെ സൈസ് കുറവായിരിക്കും )

4.ഇപ്പോൾ നിങ്ങൾക്ക് മലയാളം എഴുതാം 



മലയാളം ഇൻപുട്ട് ടൂൾ ഇനി ആൻഡ്രോയിട് ഫോണിലും




ഇനി ഇന്റെർനെറ്റിന്റെ സഹായമില്ലാതെ നിങ്ങൾക്ക് മലയാളം കൈ കൊണ്ട്  എഴുതാൻ  ഗൂഗിൾ ന്റെ പുതിയ ആപ്പ്.ഇത് ലഭ്യമാവാൻ പ്ലേ സ്റ്റോറിൽ  Google Handwriting Input എന്ന് ടൈപ്പ് ചെയ്ത് നിങ്ങള്ക്ക് ഡൌണ്‍ലോഡ് ചെയ്യാം.82 പ്രാദേശിക ഭാഷകൾ ഈ ആപ്പ് സപ്പോർട്ട് ചെയ്യും.ആൻഡ്രോയിഡിന്റെ 4.0.3 വേർഷൻ മുതൽ ആപ്പ് സപ്പോർട്ട് ചെയ്യും.ഇതിൽ വോയിസ്‌ ഇൻപുട്ടും സപ്പോർട്ട് ചെയ്യുംമെന്നാണ് ഗൂഗിൾ അവകാശപെടുന്നത് .
പ്ലേ സ്റ്റോറിൽ നിന്നും  ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

APK ഡൌണ്‍ലോഡ് ചെയ്യുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

24 April 2015

'ഹലോ' ഫേസ്ബുക്ക്‌ ന്റെ പുതിയ ആപ്പ്



നിങ്ങളെ കാൾ ചെയ്യുന്ന വ്യക്തിയെ  നൊടിയിടയിൽ മനസിലാക്കാം.വിളിക്കുന്ന വ്യക്തിയുടെ ഫേസ്ബുക്ക്‌ പ്രൊഫൈൽ വിളിക്കുമ്പോൾ തെളിഞ്ഞു വരും.ഇതാണ് ഈ ആപ്പിന്റെ പ്രത്യേകത .നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഇല്ലെങ്കിൽ പോലും വിളിക്കുന്ന ആളുടെ ഐഡന്റിറ്റി ഈ ആപ്പ് വ്യെക്തമാക്കും.


ഈ വീഡിയോ "ഹലോ" ആപ്പിനെ കുറിച് വിശദമാക്കുന്നു ........... 
           

നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ളവരുടെ ഫോണ്‍ നമ്പർ കണ്ടെത്താനും ഈ ആപ്പ് നിങ്ങളെ സഹായിക്കുന്നു
നിലവിൽ ആപ്പ്‌ അമേരിക്കയിലും ബ്രസീലിലും നൈജീരിയയിലുമാണ് ഇറങ്ങിയിരിക്കുന്നത്.

Google playstore ൽ നിന്നും ഡൌണ്‍ലോഡ് ചെയ്യു ഡൌണ്‍ലോഡ് 

23 April 2015

ഗൂഗിളിന്റെ മൊബൈൽ നെറ്റ്‌വർക്ക് : ഇനി അന്താരാഷ്ട്ര റോമിംഗ് സൗജന്യം


ടെക്നോളജി ഭീമന്മാർ ആയ ഗൂഗിൾ തന്റെ  അടുത്ത നാഴിക കല്ല് കുറിച്ചിരിക്കുന്നു പുതിയ ഒരു ആശയവുമായിട്ടാണ് ഗൂഗിൾ മുന്നോട്ട് വന്നിട്ടുള്ളത്.ഗൂഗിൾ  മൊബൈൽ നെറ്റ്‌വർക്ക് : ഇതു വഴി  ഇനി അന്താരാഷ്ട്ര റോമിംഗ് സൗജന്യവും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റും നമുക്ക് ഉപയോഗിക്കാം.പ്രൊജക്റ്റ്‌ എഫ് ഐ എന്നാണു ഗൂഗിൾ ഈ സംരംഭത്തിന് പേര് നല്കിയിരിക്കുന്നത്.
താഴെ കാണുന്ന വീഡിയോ പ്രൊജക്റ്റ്‌ എഫ് ഐ കുറിച്ച്  പറയുന്നു 
         അന്താരാഷ്ട്ര റോമിംഗ് സൗജന്യമാണെങ്കിലും ഇപ്പോൾ ഈ സംവിധാനം ഗൂഗിൾ nexux 6 ൽ മാത്രമേ ലഭ്യമാവു.വാട്സാപ്പ് കാളിംഗ് പോലെ മറ്റുള്ള യൂസേർസ് നമ്മെ ഇൻവൈറ്റ് ചെയ്താലേ നമുക്ക് ഈ സേവനം ഉപയോഗിക്കാൻ സാധ്യമാവു.

ഈ പോസ്റ്റ്‌ മറ്റുള്ളവരിൽ എത്തിക്കാൻ മറക്കല്ലേ :-)

5 April 2015

കമ്പ്യൂട്ടറില്‍ വാട്സ്ആപ്പ് ഉപയോഗിക്കാം


ഇനി മുതല്‍ കമ്പ്യൂട്ടറിലും വാട്സ്ആപ്പ് ഉപയോഗിക്കാം. ആശയവിനിമയത്തിൻറെ എല്ലാ സാധ്യതകളുമുപയോഗിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വാട്സ് ആപ്പിലൂടെ കൈമാറാൻ സാധിക്കും. മൊബൈലിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന വാട്സ്ആപ്പിൻറെ പോരായ്മയാണ് വാട്സ്ആപ്പ്  തന്നെ പരിഹരിച്ചിരിക്കുന്നത്. വാട്സ് ആപ്പ് അടക്കമുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ കമ്പ്യൂട്ടറിൽ ഇമുലേറ്റര് ആപ്പായ ബ്ലൂസ്റ്റാക്ക് ആപ്പ് പ്ലയര്  വഴി  പ്രവർത്തിപ്പിക്കാൻ സാധിക്കും , എന്നാൽ മൊബൈലിലും കമ്പ്യൂട്ടറിലും ഒരേ സമയം വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. ഇനി എങ്ങനെ വാട്ട്സ്‌ആപ്പ്‌ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാം എന്ന് നോക്കാം..?

1 ആദ്യമായി ഫോണില്‍ വാട്സ്ആപ്പ്  ക്രമീകരിക്കുക
(മൊബൈലിലും കമ്പ്യൂട്ടറിലും നെറ്റ് വേണം)
2 ശേഷം കമ്പ്യൂട്ടറിലെ ബ്രൌസറിൽ web.whatsapp.com എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക (Only support latest version of Google Chrome, Mozilla Firefox or Opera)
3 മൂന്നാമതായി മൊബൈലിലെ വാട്സ്ആപ്പില്‍ Menu > WhatsApp Web ഓപ്പണ്‍ ചെയ്യുക
4 ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യുക

1 October 2014

പുതുമകളോടെ വിൻഡോസ്‌ 10

വിൻഡോസ്‌ 9 പുറത്തിറക്കുമെന്നു കാത്തിരുന്നവര്ർക്ക് തിരിച്ചടി.വിൻഡോസ്‌ 9 ഇല്ലാതെ വിൻഡോസ്‌ 8 ന് ശേഷം മൈക്രോസോഫ്റ്റ് വിൻഡോസ്‌ 10 പുറത്തിറക്കി.
ഏറെ പുതുമകളോടെയുള്ളതാണ് വിൻഡോസ്‌ 10.
വിൻഡോസ്‌ 8 ന്റെ പല സവിശേഷതകൾ ഇതിലുണ്ട്.വിൻഡോസ്‌ 8 നു ഉണ്ടായിരുന്ന പല പോരായ്മകളും നികതിയിട്ടുണ്ടെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്.

വിന്ഡോസ് 10 ടീമിലുള്ള ഒരു സോഫ്റ്റ്‌വയർ ദെവെലപെർ വിൻഡോസ്‌ 8 നെ കുറിച്ച് വെക്തമാക്കുന്ന വീഡിയോ താഴെ ഉണ്ട്.



വിൻഡോസ്‌ 7 ൽ ഉള്ള സ്റ്റാർട്ട്‌ മെനു തിരിച്ചു വന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.പക്ഷെ വിന്ഡോസ് 8 ൽ ഉള്ള ടൈലുകൾ അവിടെ ഉണ്ടായിരിക്കും.
പുതിയ ഒപെരടിംഗ് സിസ്റ്റം മൊബൈൽ,ലാപ്ടോപ്,ടാബ്ലെറ്റ്,ഡെസ്ക്ടോപ്പ് എന്നിവയില എല്ലാം അന്യോജ്യമായ രീതിയിലാണ്.
ഇന്നലെ പബ്ലിഷ് ചെയ്തത് വിൻഡോസ്‌ 10  ന്റെ ഡെമോ ആണ്.2015 ഓടെ പൂര്ണമായ വെർഷൻ ഇറക്കുമെന്നാണ് മൈക്രോസോഫ്ട്‌ വ്യെക്തമാക്കുനത്.

21 September 2014

2000 രൂപക്ക് സൗജന്യ ഇന്റർനെറ്റ്‌ സൗകര്യമുള്ള ഫോണുമായി ടാറ്റ വിൻഡ്


2000 രൂപക്ക് സ്മാർട്ട്‌ ഫോണുമായി ടാറ്റ വിൻഡ്.മാത്രമല്ല ആയുഷ്കാല ഇന്റർനെറ്റ്‌ സൗകര്യവ്യും.



ആൻഡ്‌റോയ്‌ഡ്‌ ഓ എസ് ആണ് എന്നുള്ളത് ഇതിന്റെ പ്രധാന പെട്ട സവിശേഷത.ദീപാവലിക്ക് മുമ്പ് വിപണിയിൽ എത്തിക്കും എന്നാണു കമ്പനി വൃത്തങ്ങൾ സൂചിപിക്കുന്നത്.
3.5 ഇഞ്ച്‌ സ്ക്രീൻ എന്നുള്ളത് ഇതിന്റെ വിശ്വസിക്കാനാവാത്ത ഒരു ഫീച്ചർ ആണ്.
ആയുഷ് കാല ഇന്റർനെറ്റ്‌ പദ്ധധിയെ കുറിച്ച് ഇന്ത്യയിലെ മൂന്ന് പ്രമുഖ ടെലികോം കമ്പനികളുമായി ടാറ്റ വിൻഡ് സംസാരിച്ചു കയിഞ്ഞതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

20 September 2014

ഇന്ത്യയിലെ ആദ്യ ഫയർഫോക്സ് ഫോണുമായി സ്പൈസ്


ഇന്ത്യയിലെ പ്രമുഖ മൊബൈൽ കമ്പനി ആയ സ്പൈസ്  ഫയർഫോക്സ് os ഫോണുമായി പുറത്തിറങ്ങിയിരിക്കുന്നു.ഇന്ത്യയിൽ തന്നെ ആദ്യത്തെ ഫയർഫോക്സ് സ്മാർട്ട്‌ ഫോണ്‍ ആണ് സ്പൈസ്‌ പുറത്തിറക്കിയിരിക്കുന്നത്.സ്പൈസ് ഫയർ One Mi-fx 1 എന്നു വിളിക്കപെടുന്ന ഫോണ്‍ ന്റെ സവിശേഷതകൾ താഴെ നല്കിയിരിക്കുന്നു.


  • 3.5 ഇഞ്ച്‌ HVGA Capacitive ടച് സ്ക്രീൻ 
  • 2  MP റിയർ ക്യാമറ,1.3 MP ഫ്രണ്ട് ക്യാമറ 
  • 1GHz പ്രോസേസ്സർ 
  • Dual സിം 


3G കണക്ടിവിറ്റി ഇല്ല എന്നുള്ളത് ഇതിന്റെ ഒരു ഡ്രോ ബാക്ക് ആണ് .
പക്ഷേ നിലവിൽ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്‌ ഫോണ്‍ എന്നാ പ്രശംസ ഇതിനുണ്ട്.
വെറും 2,299 രൂപയാണ് ഇതിന്റെ വില.ഫയർ ഫോക്സ് സ്മാർട്ട്‌ ഫോണുകളുടെ കടന്നു വരവ്വു ആൻഡറോയിഡ് സ്മാർട്ട്‌ ഫോണുകൾക്ക് തിരച്ചടിയാകും എന്നാണു വിലയിരുത്തുന്നത്.

14 September 2014

ലോകത്തെ ഏറ്റവും വലിയ SD കാർഡുമായി സാൻഡിസ്ക്

മെമറി കാർഡുകൾ കൊണ്ടും പെൻഡ്രൈവുകൾ കൊണ്ടും കേമന്മാരായ സാൻഡിസ്ക്  അവരുടെ കരുത്ത് ഒന്ന് കൂടെ തെളിയിച്ചിരിക്കുന്നു.512 ജി ബി സ്ടോറെജ്  കപ്പാസിറ്റിയുള്ള 10 Class മെമറി കാർഡ്‌ ആണ് സാൻഡിസ്ക് ഇറക്കിയിട്ടുള്ളത്.95mb/ സെകന്റ് ട്രാൻസ്ഫർ റേറ്റ് ഉണ്ട്.
ഈ മെമ്മറി കാര്ഡിന്റെ പേര് Sandisk Extreme PRO  എന്നാണ്.ഇത് വിവര സാങ്കേതിക വിദ്യയിലെ ഒരു വലിയ ചുവടു  വെപ്പ് തന്നെയാണ് .
പത്തു വർഷം മുമ്പാണ് സാൻഡിസ്ക് 512mb കാപസിടി ഉള്ള മെമ്മറി ഇറക്കിയിരുന്നത്.അതിന്റെ 1000 മടങ്ങ്‌ ശേഷിയുള്ളതാണ് ഇപ്പോൾ സാൻഡിസ്ക് ഇറക്കിയിരിക്കുന്നത്

Secure Digital അഥവാ SD കാർഡ്‌ എന്നാ ഫോർമാടിനു മുഖ്യ നേത്രത്വം വഹിച്ചത്.

10 September 2014

ഐ ഫോണ്‍ 6 പുറത്തിറക്കി




ഐ ഫോണ്‍ 6  എത്തി.ആപ്പിൾ കമ്പനി സി.ഇ.ഒ ടിം കുക്ക് അവതരിപ്പിച്ചു.ഐ ഫോണ്‍ 6,ഐ ഫോണ്‍ 6 പ്ലസ്‌ എന്നി രണ്ടു മോഡലുകളാണ് അവതരിപ്പിച്ചത്.ഏറ്റവും കനം കുറഞ്ഞ ഐ ഫോണ്‍ മോഡലുകലാണിവ.ഒക്ടോബർ 17 നു ഇന്ത്യയിൽ എത്തും.പക്ഷെ ഇന്ത്യയിൽ വില കൂടാം.റെറ്റിന എച്.ഡി ഡിസ്പ്ലേ ആണ് പുതിയ ഫോണിനുള്ളത്.



8 മെഗാ പിക്സൾ റിയർ ക്യാമറയും 1.2 മെഗാ പിക്സൾ ഫ്രണ്ട് ക്യാമറ യും ഇതിന്റെ പ്രത്യേകത.കൂടാതെ ഐ വാച്ചും ഇതിനു കൂടെ ആപ്പിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ശരീര ആരോഗ്യം നിയന്ത്രിക്കാൻ ഉള്ള ആപ്പ് ആപ്പിൾ ഐ ഫോണ്‍ 6 നോട്‌ കൂടെ ഇറക്കിയിട്ടുണ്ട്.

4 September 2014

വരുന്നു WHATSAPP ൽ സൗജന്യ വോയിസ്‌ കാൾ സൗകര്യം

സൗജന്യ മെസ്സേജിംഗ് ആപ്പ് ആയ WHATSAPP സൗജന്യ വോയിസ്‌ കാൾ പദ്ധതിയുമായി എത്തുമെന്ന് റിപ്പോർട്ട്‌ പക്ഷെ ഇത് സംബന്ധിച്ച ഓധയോധിക റിപ്പോർട്ടുകൾ ഒന്നും പുറത്തു വിട്ടിട്ടില്ല.




നിലവിൽ WHATSAPP ൽ 600 ബില്ലിയെൻ യൂസേർസ് ആണ് ഉള്ളത് .WHATSAPP പുതിയ വെർഷൻൽ പരിഭാഷ സിസ്റ്റം ഉണ്ടെന്നആണ് അറിയുന്നത്.
വോയിസ്‌ കാൾ ന്റെ വരവ് തികച്ചും WHATSAPP ന്റെ വളർച്ചക്ക് വേഗം കൂടും .FACEBOOK എറെടുത്ത ശേഷം തന്നെ WHATSAPP ഉപയോകിക്കുനവരുടെ എണ്ണവും കൂടിയിട്ടുണ്ട്.ഇന്ത്യയിൽ തന്നെ 50 ബില്ല്യെൻ പേരാണ് WHATSAPP ഉപയോകിക്കുനത് .

16000 രൂപക്ക് സ്മാർട്ട്‌ വാച്ചുമായി അസൂസ്

അസൂസ് സ്മാർട്ട്‌ വാച്ച്നു 16000 രൂപ വില.തൈവാൻ കമ്പനി യായ  അസൂസ് ന്റെ സ്മാർട്ട്‌ വാച്ച് ഈ വർഷ അവസാനം ഇന്ത്യയിൽ എത്തും.android വിയർ ഓ എസ് ഇല പ്രവര്ത്തിക്കുന്ന ഈ സ്മാർട്ട്‌ വാച്ചിന് 
വില 16000 രൂപയാണ്.സെൻ വാച്ച് എന്നറിയപെടുന്ന ഈ വാച്ചിന് നിരവധി സവിശേഷതകൾ ഉണ്ട്.റിമോട്ട് ക്യാമറ ക്ക് പുറമേ നിങളുടെ കാൾ മുട്ട് ചെയ്യാനും  ചെയ്യാനും ഈ വാച്ചിൽ സൌകര്യമുണ്ട്
 .