Showing posts with label tech tips malayalam. Show all posts
Showing posts with label tech tips malayalam. Show all posts

3 May 2015

മലയാളം ഇൻപുട്ട് ടൂൾ എങ്ങനെ നിങ്ങളുടെ ഫോണിൽ ഉപയോഗിക്കാം

മലയാളം ഇൻപുട്ട് ടൂൾ എങ്ങനെ നിങ്ങളുടെ ഫോണിൽ ഉപയോഗിക്കാം എന്നുള്ളതാണ് ഈ പോസ്റ്റിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപെടുത്തുന്നത്.
മലയാളം ഇൻപുട്ട് ടൂൾ എന്നതിനെ കുറിച്ച് അറിയാൻ ഈ പോസ്റ്റ്‌ വായിക്കു  .

1. ഡൌണ്‍ലോഡ് 

പ്ലേ സ്റ്റോറിൽ നിന്നും  ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

APK ഡൌണ്‍ലോഡ് ചെയ്യുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

2.ആപ്പ് ഇൻസ്റ്റാൽ ചെയ്യുക 





3 .കീ ബോർഡ് ലേ ഔട്ട്‌ മാറ്റുക 

സെറ്റിംഗ്സ് തുറന്നു 'language & input' ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക 
  


ഈ ഓപ്ഷനിൽ കീ ബോർഡ്  Google Handwriting Input എന്നത് ചൂസ് ചെയ്യുക


പിന്നീട് language മലയാളം ആക്കി സെറ്റ് ചെയ്യുക .ഒരു പക്ഷേ നിങ്ങളുടെ ഫോണിൽ മലയാളം ഡൌണ്‍ലോഡ് ചെയ്യേണ്ടി വന്നേക്കാം (വളരെ സൈസ് കുറവായിരിക്കും )

4.ഇപ്പോൾ നിങ്ങൾക്ക് മലയാളം എഴുതാം 



മലയാളം ഇൻപുട്ട് ടൂൾ ഇനി ആൻഡ്രോയിട് ഫോണിലും




ഇനി ഇന്റെർനെറ്റിന്റെ സഹായമില്ലാതെ നിങ്ങൾക്ക് മലയാളം കൈ കൊണ്ട്  എഴുതാൻ  ഗൂഗിൾ ന്റെ പുതിയ ആപ്പ്.ഇത് ലഭ്യമാവാൻ പ്ലേ സ്റ്റോറിൽ  Google Handwriting Input എന്ന് ടൈപ്പ് ചെയ്ത് നിങ്ങള്ക്ക് ഡൌണ്‍ലോഡ് ചെയ്യാം.82 പ്രാദേശിക ഭാഷകൾ ഈ ആപ്പ് സപ്പോർട്ട് ചെയ്യും.ആൻഡ്രോയിഡിന്റെ 4.0.3 വേർഷൻ മുതൽ ആപ്പ് സപ്പോർട്ട് ചെയ്യും.ഇതിൽ വോയിസ്‌ ഇൻപുട്ടും സപ്പോർട്ട് ചെയ്യുംമെന്നാണ് ഗൂഗിൾ അവകാശപെടുന്നത് .
പ്ലേ സ്റ്റോറിൽ നിന്നും  ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

APK ഡൌണ്‍ലോഡ് ചെയ്യുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

25 November 2014

ഒറ്റ ക്ലിക്കിൽ എല്ലാ ഫെസ്ബുക്ക് കൂട്ടുകാരെയും പേജിലേക്കു ക്ഷണിക്കാം

പ്രിയരെ, ഇന്നു നിങ്ങൾക്കു മുന്നിൽ ഞങ്ങൾ കാണിക്കുന്നത് ഫെസ്ബുക്കിൽ നിങ്ങളുടെ കൂട്ടുകാരെ എല്ലാവരെയും ഒറ്റ ക്ലിക്കിൽ Invite ചെയ്യാം എന്നതാണു. സോഷ്യ്ൽ മീഡിയ തരംഗമായ ഇക്കാലത്തു എല്ലാവരും ഉപയോഗിക്കുന്ന ഒരു സോഷ്യ്ൽ മീഡിയയാണു ഫെസ്ബുക്ക്. ഈ ആധുനിക യുഗത്തിൽ ഫെസ്ബുക്ക് ഉപയോഗിക്കാത്തവരായി വളരെ കുറച്ച് പേർ മാത്രമേ കാണുകയുള്ളു. ആയതിനാൽ തന്നെ കച്ചവട സ്ഥാപനങ്ങൾ , സ്കുളുകൾ, കോണ്ട്രാക്റ്റ് മേഖലകൾ എന്നിവകൾക്കു വേണ്ടിയെല്ലാം തന്നെ പരസ്യമായി ഉപയോഗിക്കുന്നത് ഫെസ്ബുക്കാണു. ഈ പരസ്യങ്ങൽ പോസ്റ്റ് ചെയ്യുന്നതിനു വേണ്ടി പലരും ഫെസ്ബുക്കിൽ പേജുകൾ തുടങ്ങിയവരാണു . വെറുതെ ഒരു പേജ് തുടങ്ങിയിട്ടു മാത്രം കാര്യമില്ല; അത് നമ്മുടെ കൂട്ടുകാർക്കും കൂടി എത്തിച്ചു കൊടുക്കണം. അതിനായിത്തന്നെ നമ്മുടെ കൂട്ടുകാരെക്കൂടി പേജിലേക്കു Invite  ചെയ്യണം..
Invite ചെയ്യുവാനായി നമ്മുടെ ഓരോ കൂട്ടുകാരെയും സെലക്ട് ചെയ്യേണ്ടഇ വരും. അങ്ങനെയാകുമ്പോൾ നമ്മുടെ 3000-4000 കൂട്ടുകാരെ പേജിലേക്കു ക്ഷണിക്കാനായ് അത്രയും ക്ലിക്കും ചെയ്യേണ്ടി വരും. എന്നാൾ ഒറ്റ ക്ലിക്കിലൂടെ നിങ്ങളുടെ എല്ലാ കൂട്ടുകാരെയും നിങ്ങളുടെ പേജിലേക്കു ക്ഷണിക്കാം . 

1. ആദ്യമായി വേണ്ടത് ഗൂഗ്ൾ ക്രോം എന്ന വെബ് ബ്രോസർ ആണു



2. അതിനു ശേഷം നിങ്ങളുടെ പേജിന്റെ  Invite ടാബ് തുറക്കുക


3. ശേഷം കീബോർഡിൽ F12 എന്ന കീ അമർത്തുക.


അപ്പോൾ ക്രോമിന്റെ കൻസോൾ ടാബ് തുറന്നു വരും. അതിൽ Console എന്ന ടാബ് സെലക്ട് ചെയ്യുക. അപ്പോൾ ഫോട്ടോ 3 ലേത് പോലെ കാണപ്പെടും
4. അതിൽ താഴെ കാണുന്ന സ്ക്രിപ്റ്റ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക.

FOR PAGES
var inputs = document.getElementsByClassName('uiButton _1sm'); for(var i=0; i<inputs.length;i++) { inputs[i].click(); }

FOR EVENT
javascript:elms=document.getElementsByName("checkableitems[]");for (i=0;i<elms.length;i++){if (elms[i].type="checkbox" )elms[i].click()}
(സ്ക്രിപ്റ്റ് കൻസോളിൽ പേസ്റ്റ് ചെയ്യുമ്പോൾ കറക്ട് മുകളിൽ കൊടുത്ത സ്ക്രിപ്റ്റ്  മാറ്റം വരാതെ  തന്നെ പേസ്റ്റ് ചെയ്യുക )
അവസാനമായി  Enter ബട്ടൻ അമർതുക.


അപ്പോൾ ഒട്ടോമെറ്റികു അയി പേജ് റിഫ്രെഷ് ആകുന്നത് കാണാം, കൂടെ ഒരോ കൂട്ടുകാരനും ക്ഷണിക്കപ്പെടുന്നതും.

[ എന്തെൻകിലും കുഴപ്പം കാണുന്നെൻകിൽ കമന്റ് ചെയ്യാൻ മറക്കണ്ട ]

20 September 2014

Facebook വീഡിയോസ് ഡൌണ്‍ലോഡ് ചെയ്യൂ



Facebook ൽ നിന്നും  നിങ്ങൾക്കു ഒരു പക്ഷെ പിക്ചർ ഡൌണ്‍ലോഡ് ചെയ്യാന്നുള്ള ടൂൾ ഉണ്ടെങ്കിലും നിങ്ങൾ വളരെ അധികം ഇഷ്ട്ടപെട്ട വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു ടൂൾ facebook ൽ ഇല്ലാത്തത് നിങ്ങളെ പ്രയാസപെടുതിയിട്ടുണ്ടാവാം.
അതിന് ഒരു പോം വഴിയുമായിട്ടാണ് ഇന്ഫോര്മർ മലയാളി ഈ പോസ്റ്റ്‌ ഉണ്ടാക്കിയത്.


 Fbdown.net എന്നാ ഓണ്‍ലൈൻ സൈറ്റ് facebook വീഡിയോസ് ഡൌണ്‍ലോഡ് ചെയ്യാൻ നിങ്ങളെ സഹായിക്കും.

താഴെ കാണുന്ന വിന്ഡോ നിങ്ങള്ക്ക് ലഭിക്കാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യു Click Here

ഈ വിൻഡോയിൽ നിങ്ങൾക്ക് ഒരു ബാർ കാണാൻ സാധിക്കും അവിടെ നിങ്ങളുടെ വീഡിയോ ലിങ്ക് പേസ്റ്റ് ചെയ്യുക എന്നിട്ട് ഡൌണ്‍ലോഡ് ബട്ടണ്‍ ക്ളിക്ക്  ചെയ്യുക.അപ്പോൾ നിങ്ങള്ക്ക് വീഡിയോ ക്വാളിറ്റി തിരഞ്ഞെടുക്കാം തുടർന്ന് നിങ്ങളുടെ വീഡിയോ play ആവുന്നതായിരിക്കും അപ്പോൾ നിങ്ങൾ വീഡിയോ സ്ക്രീനിൽ റൈറ്റ് ക്ളിക്ക് ചെയ്ത് 'save video as' എന്ന ഓപ്ഷനിൽ ക്ളിക്ക് ചെയ്യുക അപ്പോൾ നിങ്ങല്ലുടെ വീഡിയോ ഡൌണ്‍ലോഡ് ആവുന്നതായിരിക്കും . 
ഇത് ഷെയർ ചെയ്യാൻ മറക്കരുത്......!!!!

ഇന്ത്യയിലെ ആദ്യ ഫയർഫോക്സ് ഫോണുമായി സ്പൈസ്


ഇന്ത്യയിലെ പ്രമുഖ മൊബൈൽ കമ്പനി ആയ സ്പൈസ്  ഫയർഫോക്സ് os ഫോണുമായി പുറത്തിറങ്ങിയിരിക്കുന്നു.ഇന്ത്യയിൽ തന്നെ ആദ്യത്തെ ഫയർഫോക്സ് സ്മാർട്ട്‌ ഫോണ്‍ ആണ് സ്പൈസ്‌ പുറത്തിറക്കിയിരിക്കുന്നത്.സ്പൈസ് ഫയർ One Mi-fx 1 എന്നു വിളിക്കപെടുന്ന ഫോണ്‍ ന്റെ സവിശേഷതകൾ താഴെ നല്കിയിരിക്കുന്നു.


  • 3.5 ഇഞ്ച്‌ HVGA Capacitive ടച് സ്ക്രീൻ 
  • 2  MP റിയർ ക്യാമറ,1.3 MP ഫ്രണ്ട് ക്യാമറ 
  • 1GHz പ്രോസേസ്സർ 
  • Dual സിം 


3G കണക്ടിവിറ്റി ഇല്ല എന്നുള്ളത് ഇതിന്റെ ഒരു ഡ്രോ ബാക്ക് ആണ് .
പക്ഷേ നിലവിൽ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്‌ ഫോണ്‍ എന്നാ പ്രശംസ ഇതിനുണ്ട്.
വെറും 2,299 രൂപയാണ് ഇതിന്റെ വില.ഫയർ ഫോക്സ് സ്മാർട്ട്‌ ഫോണുകളുടെ കടന്നു വരവ്വു ആൻഡറോയിഡ് സ്മാർട്ട്‌ ഫോണുകൾക്ക് തിരച്ചടിയാകും എന്നാണു വിലയിരുത്തുന്നത്.

19 September 2014

യു ട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള 5 മാർഗ്ഗങ്ങൾ




യു ട്യൂബ് ൽ കണ്ട വീഡിയോസ് ഡൌണ്‍ലോഡ് എലാവരും ആഗ്രഹിക്കും.നിങ്ങളിൽ പലരും അതിനു പല സോഫ്റ്റ്‌വയെർസ്  ആയിരിക്കും ഉപയോഗിക്കുന്നത്.സോഫ്റ്റ്‌വെയറുകൾ ഒരു പക്ഷെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗതയെ സാരമായി ബാധിചേക്കാം അതിനു ഒരു പ്രധിവിധിയുമായിട്ടാണ് ഇന്ഫോര്മർ നിങ്ങള്ക്ക് ഈ പോസ്റ്റ്‌ പോസ്റ്റ്‌ ചെയ്തത് .
താഴെ കാണുന്ന 5  വഴികളിലൂടെ നിങ്ങൾക്ക് യു ട്യൂബ് വീഡിയോസ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

1.TUBE OFFLINE 


ഇവിടെ നിങ്ങൾക്ക് മറ്റു പല സൈറ്റുകളിൽ നിന്നും വീഡിയോസ്  ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
നിങളുടെ ബ്രൌസെരിൽ ജാവ ഉണ്ടെങ്കിൽ നിങ്ങളുടെ ഡൌണ്‍ലോഡങ് കാര്യക്ഷമമാവും 

Click Here 

2.SaveFrom.net 

ഇത് വളരെ എളുപ്പംമുള്ളതാകുന്നു.കാരണം നിങ്ങളുടെ youtube വീഡിയോ url ൽ youtube എന്നതിന് തൊട്ടു മുമ്പ് ss എന്ന് ടൈപ്പ് ചെയ്‌താൽ മതി നിങ്ങള്ക്ക് ആ വീഡിയോയുടെ ഡൌണ്‍ലോഡ് വിന്ഡോ ലഭിക്കുന്നതായിരിക്കും.
Click Here

3.keepvid.com


ഇതിൽ നിങ്ങളുടെ url paste ചെയ്തിട്ട് ഡൌണ്‍ലോഡ് ബട്ടണ്‍ പ്രസ്‌ ചെയ്‌താൽ മതി.
   Click Here

4.Savevid.com 

ഇതിൽ നിങ്ങളുടെ url paste പേസ്റ്റ് ചെയ്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ളിക്ക് ചെയ്തു നിങ്ങള്ക്ക് നിങ്ങളുടെ യു ട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം 

click Here

5.deturl.com 

ഇതിൽ നിങ്ങളുടെ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.വീഡിയോ url പേസ്റ്റ് ചെയ്തു ഡൌണ്‍ലോഡ് ബട്ടണ്‍ പ്രസ്‌ ചെയ്യുക.
അല്ലെങ്കിൽ വീഡിയോ url നു യു ട്യൂബ്  എന്നുള്ളതിന് മുമ്പുള്ളത് ക്ലിയർ ചെയ്തു അവിടെ pwn എന്ന് ടൈപ്പ് ചെയ്തു എന്റർ പ്രസ്‌ ചെയ്യുക.

Click Here  

15 September 2014

ഫേസ്ബുക്ക്‌ പോസ്റ്റുകൾക്ക്‌ ഇനി സമയ പരിധി നിശ്ചയിക്കാം

ഫേസ്ബുക്ക്‌ പോസ്റ്റുകൾക്ക്‌ ഇനി സമയ പരിധി നിശ്ചയിക്കാം.അതായത് ഇനി പോസ്റ്റുകൾ നിങ്ങൾ തീരുമാനിച്ച സമയത്തിന് ശേഷം തനിയെ ഡിലീറ്റ് ആവുന്നതായിരിക്കും.
ഫേസ് ബുക്കിൽ പോസ്റ്റുകൾ തനിയെ ഡിലീറ്റ് ആവുന്ന സംവിധാനം വരുന്നു.നിങ്ങൾ പോസ്റ്റ്‌ ചെയ്യുന്ന സമയത്ത് നിങ്ങള്ക്ക് ആ പോസ്റ്റിന്റെ സമയ പരിധി നിശ്ചയിക്കാം,ആ സമയ പരിധി ആയാൽ ആ പോസ്റ്റ്‌ തനിയെ ഡിലീറ്റ് ആവുന്നതായിരിക്കും.ഈ സംവിധാനം ഈ അടുത്ത് തന്നെ നിലവിൽ വരുന്നതായിരിക്കും.Choose Expiration എന്നാണ് ടൂൾ ന്റെ പേര് . 

14 September 2014

ലോകത്തെ ഏറ്റവും വലിയ SD കാർഡുമായി സാൻഡിസ്ക്

മെമറി കാർഡുകൾ കൊണ്ടും പെൻഡ്രൈവുകൾ കൊണ്ടും കേമന്മാരായ സാൻഡിസ്ക്  അവരുടെ കരുത്ത് ഒന്ന് കൂടെ തെളിയിച്ചിരിക്കുന്നു.512 ജി ബി സ്ടോറെജ്  കപ്പാസിറ്റിയുള്ള 10 Class മെമറി കാർഡ്‌ ആണ് സാൻഡിസ്ക് ഇറക്കിയിട്ടുള്ളത്.95mb/ സെകന്റ് ട്രാൻസ്ഫർ റേറ്റ് ഉണ്ട്.
ഈ മെമ്മറി കാര്ഡിന്റെ പേര് Sandisk Extreme PRO  എന്നാണ്.ഇത് വിവര സാങ്കേതിക വിദ്യയിലെ ഒരു വലിയ ചുവടു  വെപ്പ് തന്നെയാണ് .
പത്തു വർഷം മുമ്പാണ് സാൻഡിസ്ക് 512mb കാപസിടി ഉള്ള മെമ്മറി ഇറക്കിയിരുന്നത്.അതിന്റെ 1000 മടങ്ങ്‌ ശേഷിയുള്ളതാണ് ഇപ്പോൾ സാൻഡിസ്ക് ഇറക്കിയിരിക്കുന്നത്

Secure Digital അഥവാ SD കാർഡ്‌ എന്നാ ഫോർമാടിനു മുഖ്യ നേത്രത്വം വഹിച്ചത്.

നിങ്ങളുടെ ഇ-മെയിൽ ഹാക്ക് ചെയ്തിട്ടിലെന്ന് ഉറപ്പു വരുത്തു

ഈ അടുത്ത് നിങ്ങൾ പത്ര മാധ്യമങ്ങളിലും സോഷ്യൽ നെറ്റ്‌വർക്കുകളിലും കണ്ടതായിരിക്കും 5 മില്യണ്‍ ജിമെയിൽ അക്കൗണ്ട്‌ ഹാക്ക് ചെയ്തു വിവരങ്ങൾ പരസ്യപെടുത്തി എന്ന്.റഷ്യയിലെ ഒരു കൂട്ടം ഹാക്കർസ് ആണ് ഇത്രയും അധികം യൂസേർസ് ന്റെ പാസ്സ്‌വേർഡും യൂസെർ നെയിമും പുറത്തു വിട്ടത്.
ഇതിൽ നിങ്ങളുടെ അക്കൗണ്ട്‌ ഉണ്ടോ !നിങ്ങള്ക്ക് അത് ഉറപ്പു വരുത്താം താഴെ പറയുന്ന ലിങ്ക് തുറന്നു അതിൽ നിങ്ങളുടെ ഐ ഡി ഉണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിക്കാം.



അതിനു താഴെ പറയുന്ന പോലെ ചെയ്യു.
ആദ്യം ഈ ലിങ്ക് തുറക്കുക https://isleaked.com
അപ്പോൾ നിങ്ങള്ക്ക് താഴെ കാണുന്ന പോലെ ഒരു വിൻഡോ  ലഭിക്കും   


ഹൈ ലൈറ്റ് ചെയ്ത ബാറിൽ നിങ്ങളുടെ ഇ-മെയിൽ ഐ ഡി ടൈപ്പ് ചെയ്യുക.എന്നിട്ട് ചെക്ക്‌ ഇറ്റ്‌ എന്ന ബട്ടണ്‍ ചെയ്യുക .താഴെ ഞാൻ എന്റെ ഇ മെയിൽ ടൈപ്പ് ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അക്കൗണ്ട്‌ ഹാക്ക് ചെയ്യപെട്ടിടിലെങ്കിൽ നിങ്ങള്ക്ക് താഴെ കാണുന്ന പോലെ ഒരു വിന്ഡോ ലഭിക്കും 
]
അഥവാ നിങ്ങൾ ഹാക്ക് ചെയ്യപെട്ടിട്ടുണ്ടെങ്കിൽ സെക്യൂരിറ്റി ചോദ്യങ്ങൾ വഴി നിങ്ങൾക്ക് നിങ്ങളുടെ പാസ്സ്‌വേർഡ്‌ മാറ്റാവുന്നതാണ്‌ ..!
ഇത് നിങ്ങളുടെ സുഹുര്തുക്കളിലേക്ക് എത്തിക്കു.....!

10 September 2014

ഐ ഫോണ്‍ 6 പുറത്തിറക്കി




ഐ ഫോണ്‍ 6  എത്തി.ആപ്പിൾ കമ്പനി സി.ഇ.ഒ ടിം കുക്ക് അവതരിപ്പിച്ചു.ഐ ഫോണ്‍ 6,ഐ ഫോണ്‍ 6 പ്ലസ്‌ എന്നി രണ്ടു മോഡലുകളാണ് അവതരിപ്പിച്ചത്.ഏറ്റവും കനം കുറഞ്ഞ ഐ ഫോണ്‍ മോഡലുകലാണിവ.ഒക്ടോബർ 17 നു ഇന്ത്യയിൽ എത്തും.പക്ഷെ ഇന്ത്യയിൽ വില കൂടാം.റെറ്റിന എച്.ഡി ഡിസ്പ്ലേ ആണ് പുതിയ ഫോണിനുള്ളത്.



8 മെഗാ പിക്സൾ റിയർ ക്യാമറയും 1.2 മെഗാ പിക്സൾ ഫ്രണ്ട് ക്യാമറ യും ഇതിന്റെ പ്രത്യേകത.കൂടാതെ ഐ വാച്ചും ഇതിനു കൂടെ ആപ്പിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ശരീര ആരോഗ്യം നിയന്ത്രിക്കാൻ ഉള്ള ആപ്പ് ആപ്പിൾ ഐ ഫോണ്‍ 6 നോട്‌ കൂടെ ഇറക്കിയിട്ടുണ്ട്.

9 September 2014

ഫേസ്ബുക്കിൽ ഗെയിം & ആപ്പ് റിക്വസ്റ്റ് എങ്ങനെ ബ്ലോക്ക്‌ ചെയ്യാം



നിങ്ങൾ ഫേസ്ബുക്ക്‌ ഉപയോഗിക്കുമ്പോൾ നിങ്ങളെ നിരന്തരമായി നേരിടുന്ന ഒരു പ്രശ്നമാണല്ലോ ഈ ഗെയിം ആപ്പ് ഇൻവിറ്റെഷൻ.നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ആ ആപ്പ് നിങ്ങൾക്ക് സുരക്ഷിതമാണോ എന്നുള്ളത്.ഇതിൽ പലതും നിങ്ങളെ ദോഷകരമായി ബാധിക്കുന്നവയാണ്.ഫേസ്ബുക്ക്‌ കളർ മാറ്റുന്ന ഒരു ആപ്പ് ഈ അടുത്ത കാലത്ത് വളരെ പ്രശസ്തി ആർജിച്ചതായിരുന്നു പക്ഷെ അത് നിങ്ങളുടെ അക്കൗണ്ടന്റെ സുരക്ഷയെ ബാധിക്കുന്ന ഒന്നാണ് കൂടുതൽ മനസ്സിലാക്കാൻ ഇത് വായിക്കു.....!


റിക്വസ്റ്റ് ചെയ്യുന്നത് ബ്ലോക്ക്‌ ചെയ്യാൻ ആദ്യം സെറ്റിംഗ്സ് തുറക്കുക

അതിൽ settings എന്നാ ഒപ്ഷൻ ക്ലിക്ക് ചെയ്യുക .എന്നിട്ട് അതിൽ ബ്ലോക്കിംഗ് തിരഞ്ഞെടുക്കുക അവിടെ Block ആപ്പ് ഇൻവൈറ്റ് എന്ന് കാണാം അവിടെ നിങ്ങളെ നിരന്തരമായി ശല്യ പെടുത്തുന്ന ഫ്രണ്ടിന്റെ പേര് ടൈപ്പ് ചെയ്യുക.ഇവിടെ അപ്പ് റിക്വസ്റ്റ് മാത്രമേ ഒഴിവാകു നിങ്ങള്ക്ക് ആ ഫ്രണ്ടുമായി ബന്ധം തുടരാം.

അല്ല നിങ്ങള്ക് ആപ്പ് തന്നെ ബ്ലോക്ക്‌ ചെയ്യണമെന്നുണ്ടെങ്കിൽ താഴെ കാണുന്ന ചിത്രത്തിൽ ഉള്ളത് പോലെ ബ്ലോക്ക്‌ ആപ്പ് എന്നാ ഒപ്ഷനിൽ ആപ്പ് ന്റെ പേര് ടൈപ്പ് ചെയ്യുക.

ഇവിടെ ഞാൻ candy crush saga എന്നാ ഗെയിം\ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്.

ഇത്  പോലെ നിങ്ങള്ക്ക് മറ്റു ആപ്പ്സും ബ്ലോക്ക്‌ ചെയ്യാവുന്നതാണ്.
ഇത് ഷെയർ ചെയ്യു....!!!

IP അഡ്രസ്‌ കണ്ടെത്തുന്നത് എങ്ങനെ?


ഐ പി അഡ്രസ്‌ അഥവാ ഇന്റർനെറ്റ്‌ പ്രോടോകോൾ അഡ്രസ്‌ എങ്ങനെ കണ്ടെത്താം.ഇന്റർനെറ്റ്‌ കമ്പ്യൂട്ടർ ഫീൽഡിൽ നിങ്ങൾ ഏറ്റവും കൂടുതൽ  കേട്ട ഒന്നായിരിക്കും ഐ പി അഡ്രസ്‌.ഓരോ കമ്പ്യൂട്ടർ സിസ്റ്റം ത്തിനും പ്രിൻറർ പോലുള്ള ഉപകരണങ്ങൾക്ക് ഉണ്ടാവുന്ന വ്യത്യസ്തമായി ഉണ്ടാവുന്ന വിലാസമാണ് ഐ പി അഡ്രസ്‌.

                                        Eg:192.162.0.02
മുകളിൽ കാണിച്ചത് പോലെയുള്ളതായിരിക്കും ഐ പി അഡ്രസ്‌.നിങ്ങൾ ഒരു വിൻഡോസ്‌ യൂസർ ആണെങ്കിൽ താഴെ കാണുന്നത് പോലെ ചെയ്‌താൽ നിങ്ങള്ക്ക് ഐ പി അഡ്രസ്‌ കണ്ടെത്താം.

സ്റ്റാർട്ട്‌ ബട്ടണ്‍ ക്ലിക്ക് ചെയ്ത് അതിൽ നിന്നും 'റണ്‍' എന്നതിൽ ക്ലിക്ക് ചെയ്യുക തുടർന്ന് അതിൽ 'cmd' എന്ന് ക്ലിക്ക് ചെയ്യുക.അപ്പോൾ നിങ്ങൾക്ക് കമ്മാണ്ട് പ്രോമ്പ്റ്റ് വിന്ഡോ ലഭിക്കുന്നതാണ്‌.
അതിൽ 'ipconfig' എന്ന് ടൈപ്പ് ചെയ്ത് എന്റർ ബട്ടണ്‍ പ്രസ്‌ ചെയ്യുക.അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഐ പി അഡ്രസ്സും മറ്റു വിവരങ്ങളും ലഭിക്കും.താഴെയുള്ള ചിത്രത്തിൽ ഉള്ളത് പോലെ.


ഇത് ഷെയർ ചെയ്യാൻ മറക്കരുത്.............!!!!!! 

6 September 2014

MSN Messenger സേവനം നിർത്തുന്നു

MSN Messenger സേവനം നിർത്തുന്നു,15  വർഷത്തെ സേവനത്തിനു  ശേഷം MSN Messenger മെസ്സേജിംഗ് സേവനം നിർത്തുന്നു.ഒരു കാലത്ത് ജനങ്ങൾക്ക്‌ ഹരമായിരുന്ന MSN Messenger അഥവാ  Windows Live Messenger ഇനി ഓർമകളിൽ മാത്രമായി മാറും.




കുറെയധികം രാജ്യങ്ങളിൽ ഇതിന്റെ സേവനം നേരത്തെ തന്നെ നിർത്തിയിരുന്നു എന്നാൽ ചില രാജ്യങ്ങളിൽ ഇതിന്റെ സേവനം നില നിന്നിരുന്നു ഈ വരുന്ന ഒക്ടോബർ 31 ആം തിയതിയോട് കൂടെ ഇതിന്ന്റെ  പ്രവര്ത്തനം നിലക്കും.
ഫയെസ്ബുക്ക് ന്റെയും വാട്സാപ് ന്റെയും വളർച്ച ഇതിനെ ബാധിച്ചു എന്ന് വേണമെങ്കിൽ നമുക്ക് വിലയിരുത്താം.

കമ്പ്യൂട്ടറിൽ Android ഉപയോഗിക്കാം

നിങ്ങൾക്ക്  കമ്പ്യൂട്ടറിൽ Whatsapp ഉപയോഗിക്കാം .Whatsapp എന്നത്  ഒരു മെസ്സെന്ജർ ആപ്പ്  ആണ് എന്ന് എല്ലാവർക്കും അറിയാമല്ലോ.ഇപ്പോൾ കൂടുതൽ പേരും ഉപയോഗിക്കുന്നതും ഇത് തന്നെ ആണെല്ലോ.അതി വേഗത്തിൽ മെസ്സേജ് അയക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.പക്ഷെ ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും അത് ടാബ്ലെറ്റ്,മൊബൈൽ ഫോണുകളിൽ മാത്രം ഒതുങ്ങിയതായിരുന്നു.സിംബിയൻ,ആണ്ട്രോയിട്,വിൻഡോസ്‌,മാക് ഓ എസ് ഉകളിൽ മാത്രം ആയിരുന്നു.ഇന്ന് വരെ അത് കമ്പ്യൂട്ടർ ആപ്പ് ഇറക്കിയിട്ടുണ്ടായിരുന്നില്ല.ഇതിൽ നിന്നും നിങ്ങളെ സഹായിക്കുന്നത് "BLUSTACK APP PLAYER" എന്നാ ഒരു സോഫ്റ്റ്‌വെയരാണ്.ഇതിൽ നിങ്ങൾക്കു ഹൈക് മെസ്സെൻജെർ,ഇൻസ്റ്റഗ്രം,ടെലെഗ്രാം,വൈബെർ.etc ..!
ഇങ്ങനെ Android ൽ സപ്പോർട്ട് ചെയ്യുന്ന എല്ലാ ആപ്പ്സും ,ഗെയിംസ് ഉം നിങ്ങൾക്കിനി നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കാം.


താഴെ കാണുന്ന വീഡിയോ നിങ്ങളെ ആ സോഫ്റ്റ്‌വെയർ വഴി എങ്ങനെ  Whatsapp ഇൻസ്റ്റോൾ ചെയ്യാം എന്ന് മനസ്സിലാക്കി തരുമെന്ന് ഞാൻ വിശ്വസിക്കുന്നു..!!
ഇത് പോലെ നിങ്ങൾക്ക് മറ്റു ആപ്പ് ഇൻസ്റ്റോൾ ചെയ്യാം.......!





ഇത്  ഡൌണ്‍ലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക BLUSTACK Download

അപ്പോൾ നിങ്ങള്ക്ക് ലഭിക്കുന്നത്  സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യാൻ ഉള്ള ഒരു വെബ്സൈറ്റ് ആയിരിക്കും അതിൽ നിന്നും അതിന്റെ ഇൻസ്റ്റല്ലെർ ഡൌണ്‍ലോഡ് ചെയ്ത ശേഷം നിങ്ങൾ set up ഇലേക്ക് പ്രവേശിക്കുനതാണ് അത് കയിഞ്ഞ ശേഷം GOOGLE PLAY STORE ൽ കയറി നിങ്ങള്ക്ക് ആവശ്യമുള്ള ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.


ഇത് കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കു ......!!!!!

4 September 2014

വരുന്നു WHATSAPP ൽ സൗജന്യ വോയിസ്‌ കാൾ സൗകര്യം

സൗജന്യ മെസ്സേജിംഗ് ആപ്പ് ആയ WHATSAPP സൗജന്യ വോയിസ്‌ കാൾ പദ്ധതിയുമായി എത്തുമെന്ന് റിപ്പോർട്ട്‌ പക്ഷെ ഇത് സംബന്ധിച്ച ഓധയോധിക റിപ്പോർട്ടുകൾ ഒന്നും പുറത്തു വിട്ടിട്ടില്ല.




നിലവിൽ WHATSAPP ൽ 600 ബില്ലിയെൻ യൂസേർസ് ആണ് ഉള്ളത് .WHATSAPP പുതിയ വെർഷൻൽ പരിഭാഷ സിസ്റ്റം ഉണ്ടെന്നആണ് അറിയുന്നത്.
വോയിസ്‌ കാൾ ന്റെ വരവ് തികച്ചും WHATSAPP ന്റെ വളർച്ചക്ക് വേഗം കൂടും .FACEBOOK എറെടുത്ത ശേഷം തന്നെ WHATSAPP ഉപയോകിക്കുനവരുടെ എണ്ണവും കൂടിയിട്ടുണ്ട്.ഇന്ത്യയിൽ തന്നെ 50 ബില്ല്യെൻ പേരാണ് WHATSAPP ഉപയോകിക്കുനത് .

16000 രൂപക്ക് സ്മാർട്ട്‌ വാച്ചുമായി അസൂസ്

അസൂസ് സ്മാർട്ട്‌ വാച്ച്നു 16000 രൂപ വില.തൈവാൻ കമ്പനി യായ  അസൂസ് ന്റെ സ്മാർട്ട്‌ വാച്ച് ഈ വർഷ അവസാനം ഇന്ത്യയിൽ എത്തും.android വിയർ ഓ എസ് ഇല പ്രവര്ത്തിക്കുന്ന ഈ സ്മാർട്ട്‌ വാച്ചിന് 
വില 16000 രൂപയാണ്.സെൻ വാച്ച് എന്നറിയപെടുന്ന ഈ വാച്ചിന് നിരവധി സവിശേഷതകൾ ഉണ്ട്.റിമോട്ട് ക്യാമറ ക്ക് പുറമേ നിങളുടെ കാൾ മുട്ട് ചെയ്യാനും  ചെയ്യാനും ഈ വാച്ചിൽ സൌകര്യമുണ്ട്
 .


Android പുതിയ പതിപ്പ് : ലോലിപോപ്പ്

Android പുതിയ  പതിപ്പ് : ലോലിപോപ്പ് പ്രസിദ്ധീകരിക്കാൻ ഗൂഗിൾ തെയ്യാറെടുക്കുന്നു.കൂടുതൽ വിശേഷണങ്ങളോട്  കൂടിയ പുതിയ പതിപ്പ് തികച്ചും വെത്യസ്തമായിരിക്കുമെന്നു നിങ്ങളെ പോലെ ഞാനും പ്രതീക്ഷിക്കുന്നു.എല്ലാ android ലും ഉള്ള ബാറ്റെരി കാര്യക്ഷമത ഇല്ലായ്മ ഇതിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്.അതായാത് ബാറ്റെരി കൂടുതൽ സമയം ഉപയോഗിക്കാം എന്നുള്ളതാണ് ഇതിൻറെ ഒരു പ്രത്യേകത.





മറ്റു android ൽ നിന്നും വെത്യസ്തമായ നോടിഫികേശൻ സിസ്റ്റം ആണ് ലോലിപോപ്പിനുള്ളത്.വരുന്ന ദിവസങ്ങളില തന്നേ ഗൂഗിൾ ഇത് പ്രസിധീകരിക്കുനതാണ്.ഇതിൽ ക്യാമറ features തികച്ചും വെത്യസപ്പെട്ടിടുണ്ട് എന്നാണു പറയുന്നത്.ഇതിനു കൂടുതൽ സുരക്ഷ ഉണ്ടെന്നാണ് പറയുന്നത്.ഇത് വിവിധ ഫയൽ സപ്പോർട്ട് ചെയ്യും,വരും ദിവസങ്ങളിൽ Android ലോലിപോപ്പ് ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.കൂടുതൽ സവിശേഷതകളോട് കൂടിയ ഈ android സ്മാർട്ട്‌ ഫോണ്‍ തന്നെ വാങ്ങാൻ എന്റെ ഈ പോസ്റ്റ്‌ ഉപകരിക്കട്ടെ .



3 September 2014

ഫേസ്ബുക്ക്‌ കളർ മാറ്റുന്ന ആപ്പ് ഒഴിവാക്കുക

ഫേസ്ബുക്ക്‌ കളർ മാറ്റുന്ന ആപ്പ് ഒഴിവാക്കുക .അത് തീര്ത്തും നിങ്ങളുടെ ഫേസ്ബുക്ക്‌ പ്രൊഫൈൽ  നു  തന്നെ  ദോഷകരമാണ് .ഈ അപ്ലിക്കേഷൻ നു നിങ്ങളുടെ ഡാറ്റ  ഉപഴോകിക്കാൻ സാധിക്കും .ഇത് തീര്ത്തും ഒരു malicious app ആണ് .നിങ്ങളുടെ ഫേസ്ബുക്ക്‌  സുരക്ഷിതമാവനമെന്നുണ്ടെങ്കിൽ നിങ്ങൾ തീര്ച്ചയായും ആ app  ഉപയോഗിക്കരുത് .
ഈ  ആപ്പ് ഒരു ഫേസ്ബുക്ക്‌ അപ്പ് ആയിട്ടായിരിക്കും നിങ്ങളുടെ ടൈം ലൈനിൽ പ്രത്യക്ഷപെടുക പക്ഷേ ഇത് തികച്ചും നിങ്ങൾക്കു  ദോഷം  ചെയ്യും .നിങ്ങളുടെ ഫേസ്ബുക്ക്‌  അക്കൗണ്ട്‌ തുറന്നു അതിൽ അപ്പസ് എന്നാ ഒപ്ഷൻ ക്ലിക്ക് ചെയ്യുക അപ്പോൾ നിങ്ങളുടെ അക്കൗണ്ട്‌ ഏതു  അപ്പ്സുമായി  ലിങ്ക് ചെയ്തോ അത് അവിടെ കാനുനതാണ്.അതിൽ നിന്നും ഈ കളർ ആപ്പ് നിങ്ങൾ ഉപയോഗിചിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ അക്കൗണ്ട്‌ മായുള്ള ബന്ധം ഒഴിവാക്കുക ,ഇത് വഴി നിങ്ങള്ക്ക് ആ ആപ്പ് ന്റെ അറ്റാക്കിൽ നിന്നും രക്ഷപെടാം .

കൂടുതൽ വാർത്തകൾക്കും പോസ്റ്റുകൾക്കും ഈ ബ്ലോഗ്‌  സബ്സ്ക്രൈബ് ചെയൂ ........!!!!!!